റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്.

റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്. രാവിലെ എട്ടര മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ 7 മണി വരെയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. ഇതോടെ അരമണിക്കൂർ പ്രവർത്തന സമയം കുറയും. നിലവിൽ രാവിലെ എട്ടു മുതൽ 12 വരെയും നാലു മുതൽ ഏഴ് വരെയും ആയിരുന്നു റേഷൻകടകളുടെ പ്രവർത്തന സമയം. റേഷൻ വ്യാപാരി സംഘടനകൾ ഇന്ന് ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജനുവരി ഒമ്പതിന് റേഷൻ വ്യാപാരികളുമായി രണ്ടാംഘട്ട ചർച്ച നടക്കും. സർക്കാർ ഉടൻ ഉത്തരവ് പുറത്തിറക്കും.

KTPDS ആക്ടിൽ ഭേദഗതി വരുത്തണമെന്നായിരുന്നു റേഷൻ വ്യാപാരികളുടെ പ്രധാന ആവശ്യം. ആക്റ്റിലെ അപാകതകൾ പരിഹരിക്കാമെന്ന് ചർച്ചയിൽ മന്ത്രി വ്യാപാരികൾക്ക് ഉറപ്പു നൽകി. 

റേഷൻ കടകൾക്കും സർക്കാരിന്റെ എല്ലാ പൊതു അവധികളും നൽകണമെന്ന് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ അവധി ദിവസം റേഷൻ കടകൾ പ്രവർത്തിപ്പിക്കുന്നവക്കെതിരെ നടപടി വേണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. വേതന പാക്കേജും ക്ഷേമനിധിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും പിന്നീട് ചർച്ച ചെയ്യും.

Verified by MonsterInsights