ആയൂര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വമ്പന്‍ അവസരം; റിസപ്ഷനിസ്റ്റ് മുതല്‍ മെഡിക്കല്‍ ഓഫീസര്‍ വരെ; ഇപ്പോള്‍ അപേക്ഷിക്കാം.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയൂര്‍വേദയുടെ ഓഫീസില്‍ പഞ്ചകര്‍മ ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ലാബ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (BECIL) വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നുകൂടിയാണ് അപേക്ഷ നല്‍കാന്‍ സാധിക്കുക (04-09-2024). 

തസ്തിക:ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയൂര്‍വേദയുടെ ഓഫീസില്‍ – മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, വാര്‍ഡ് അറ്റന്‍ഡര്‍, പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, പഞ്ചകര്‍മ പരിചാരകന്‍, ലാബ് അറ്റന്‍ഡന്റ്, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ഒ.ടി ടെക്‌നീഷ്യന്‍, ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍, മ്യൂസിയം സൂക്ഷിപ്പുകാരന്‍, ഐ.ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രറി ഓഫീസര്‍, റിസപ്ഷനിസ്റ്റ്, ഹെല്‍പ് ഡെസ്‌ക് റിഷപ്ഷനിസ്റ്റ് എന്നീ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. 

 ഒഴിവ്

മെഡിക്കല്‍ ഓഫീസര്‍ = 4

ഫാര്‍മസിസ്റ്റ് = 2

വാര്‍ഡ് അറ്റന്‍ഡര്‍ = 2

പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ = 10

സ്റ്റാഫ് നഴ്‌സ് = 10

പഞ്ചകര്‍മ പരിചാരകന്‍ = 7

ലാബ് അറ്റന്‍ഡന്റ് = 6 

പബ്ലിക് റിലേഷന്‍ ഓഫീസര്‍ = 1

ഒ.ടി ടെക്‌നീഷ്യന്‍ = 1

ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ = 2

മ്യൂസിയം സൂക്ഷിപ്പുകാരന്‍ = 2 

ഐ.ടി അസിസ്റ്റന്റ് = 2

അസിസ്റ്റന്റ് ലൈബ്രറി ഓഫീസര്‍ = 1 

റിസപ്ഷനിസ്റ്റ് = 2 

ഹെല്‍പ് ഡെസ്‌ക് റിഷപ്ഷനിസ്റ്റ് = 2 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍. 

[3:11 pm, 11/04/2024] Rosmi Maam: അപേക്ഷ ഫീസ്

ജനറല്‍, ഒബിസി – 885 രൂപ 

എസ്.സി, എസ്.ടി – 531 രൂപ

എക്‌സ് സര്‍വീസ്‌മെന്‍  885 രൂപ

സ്ത്രീകള്‍ – 885 രൂപ

ഇഡബ്ല്യൂഎസ്, പി.എച്ച് – 531 രൂപ

അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും അധിക ഫീസ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.becil.com സന്ദര്‍ശിക്കുക. 

Verified by MonsterInsights