ആഘോഷങ്ങളിൽ ജാഗ്രത പാലിക്കണം’; കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത് മാസ്‌ക്, കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ക്രിസ്മസും പുതുവത്സരവും എത്തിയ സാഹചര്യത്തിൽ ജനങ്ങൾ ആഘോഷത്തിലാണ്. ഈ ഘട്ടത്തിൽ ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ ഉത്സവങ്ങള്‍ ആസ്വദിക്കൂ, എന്നാല്‍ ജാഗ്രത കൈവിടരുത്. ലോകത്തിന്റെ പല രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചു വരികയാണെന്ന കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ശ്രദ്ധയോടെ മുന്നോട്ടുപോയാൽ നമ്മൾത്ത് സുരക്ഷിതരായിരിക്കാം, നമ്മുടെ ആഘോഷത്തിന് ഒരു തടസ്സവും ഉണ്ടാകില്ല’- പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ക്രിസ്മസ്- പുതുവത്സരാശംസകളും നേര്‍ന്നു.

2022 ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രചോദനകരവും അത്ഭുതകരവുമായ വർഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കാലയളവിൽ രാജ്യം നേടിയ നിരവധി നേട്ടങ്ങൾ പ്രധാനമന്ത്രി മൻ കീ ബാത്തിൽ ഊന്നിപ്പറഞ്ഞു. ഈ വർഷത്തെ തന്റെ അവസാനത്തെ ‘മൻ കി ബാത്ത്’ എപ്പിസോഡിൽ, രാജ്യത്തിന്റെ പരമ്പരാഗത രീതികളായ യോഗയും ആയുർവേദവും ഇപ്പോൾ ആധുനിക യുഗത്തിലെ ശാസ്ത്രീയ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രത്തിലെ പ്രധാന സംഗതികളായി മാറിയിട്ടുണ്ട്. സ്തനാർബുദ രോഗികൾക്ക് യോഗ വളരെ ഫലപ്രദമാണെന്ന് ടാറ്റ റിസർച്ച് സെന്‍റർ നടത്തിയ തീവ്രമായ ഗവേഷണം വെളിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

Verified by MonsterInsights