കോഫി ഓരോ ആളുകള്‍ക്കും പ്രിയപ്പെട്ടതാണ്. നിത്യേതന ഒരു കാപ്പി കുടിച്ചില്ലെങ്കില്‍ ശരീരത്തിന് ഉന്മേഷമുണ്ടാവില്ലെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഈ കാപ്പി ആരോഗ്യത്തിനേറെ ഗുണം ചെയ്യുമെന്ന് എത്ര പേര്‍ക്ക് അറിയാം.
1 . ശരീരത്തിന്റെ ഏറ്റവും വലിയ വില്ലന്മാരില് ഒരാളായ പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ കാപ്പി കൊണ്ട് സാധിക്കും. ഇത് ശാസ്ത്രീയമായ പഠനത്തില്‍ കണ്ടെത്തിയതാണ്. ആന്റിഓക്സിഡന്റുകള്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ കാപ്പിയിലുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹത്തെ കുറയ്ക്കാന്‍ സാധിക്കും. എന്തൊക്കെയാണ് കാപ്പിയുടെ ഗുണങ്ങള്‍ എന്ന് പരിശോധിക്കാം.
2 . ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനും കാപ്പി കുടിക്കുന്നതിലൂടെ സാധിക്കും. നിത്യേന രണ്ടോ അതിലേറെയോ കാപ്പി കുടിക്കുക. ഹാര്‍വാര്‍ഡിലെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഹൃദയാഘാതവും, പക്ഷാഘാതവുമെല്ലാം ഇതിലൂടെ കുറയ്ക്കാം
3 . ഭാരത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ കാപ്പി കുടിക്കുന്നതിലൂടെ സാധിക്കും. നമ്മുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവും കുറയ്ക്കും. ശരീരത്തില്‍ കൊഴുപ്പ് ശേഖരിച്ച് വെക്കുന്നതും കുറയ്ക്കും. ഇത് ഭാരത്തെ നിയന്ത്രിക്കാന്‍ ആവശ്യമാണ്.
4 . വിഷാദം വരാനുള്ള സാധ്യതകളെ കോഫി കുറയ്ക്കും. എന്‍ഐഎച്ച് പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സ്ഥിരമായി കാപ്പി കുടിക്കുന്നതിലൂടെ വിഷാദത്തിന്റെ സാധ്യതകളെ ഇല്ലാതാക്കാം
5 . പാര്‍ക്കിന്‍സണിനും മികച്ചതാണ് കാപ്പി കുടി. മറവിയും, അപ്രതീക്ഷിതമായ പല നീക്കങ്ങളും പാര്‍ക്കിന്‍സണ്‍സിന്റെ ഭാഗമാണ്. ഇതിനെയെല്ലാം കാപ്പി കുടിക്കുന്നതിലൂടെ പ്രതിരോധിക്കാം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടുതലായി കാപ്പി കുടിക്കണമെന്നാണ് ഈ പഠനത്തില്‍ നിര്‍ദേശിക്കുന്നത്.