അന്ന് ദുബായിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ പൂച്ച ഇന്ന് UAE ഭരണാധികാരികളോടൊപ്പം

ദുബായ്: കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ നാലുന പേർ ചേർന്ന് രക്ഷിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് ഇവർ രക്ഷിച്ച പൂച്ച വീണ്ടും വൈറലായിരിക്കുകയാണ്. യുഎഇ ഭരണാധികാരികൾക്കിടയിൽ ഇരിക്കുന്ന പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും തമ്മില്‍ സംസാരിക്കുന്നതിനിടെയിലാണ് പൂച്ചയുടെ രാജകീയമായ ഇരിപ്പ് ശ്രദ്ധ നേടുന്നത്.

2021 ഓഗസ്റ്റിൽ നാലു പേർ ചേർന്ന് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലിയിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിക്കുകയായിരുന്നു. അന്ന് പൂച്ചയെ രക്ഷിച്ച നാലു പേരെയും യുഎഇ ദുബായ് ഭരണാധികാരി സമ്മാനം നൽകി ആദരിച്ചിരുന്നു. ഇതിൽ രണ്ടു മലയാളികളും ഉണ്ടായിരുന്നു.

അന്ന് രക്ഷിച്ച പൂച്ചയെയും അതിന്റെ കുഞ്ഞിനെയും ഇന്നും ഷെയ്ഖ് മുഹമ്മദ് പരിപാലിക്കുന്നു. രക്ഷിച്ച ഉടനെ തന്നെ ഗർഭിണിയായ പൂച്ചയെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഓഫിസ് അധികൃതർ എത്തി ഏറ്റെടുത്തിരുന്നു.

ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവരാണ് അന്നു പൂച്ചയെ രക്ഷിച്ചത്.

Verified by MonsterInsights