സേവിം​ഗ്സ് അക്കൗണ്ട് ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ

എളുപ്പത്തിൽ പണം കൈകാര്യം ചെയ്യാൻ ഇന്ന് സേവിം​ഗ്സ് അക്കൗണ്ട് ഉപകാരപ്പെടുന്നുണ്ട്. വലിയ തുകകൾ സൂക്ഷിച്ചു വെയ്ക്കാനും യുപിഐ വഴി പണമയക്കാനും സേവിം​ഗ്സ് അക്കൗണ്ട് ഉപകാരപ്പെടുന്നു. ഉയർന്ന ലിക്വിഡിറ്റിയുള്ളതിനാൽ അത്യാവശ്യങ്ങൾക്ക് ഉപയോ​ഗിക്കേണ്ട തുക സൂക്ഷിക്കാൻ മികച്ചൊരു മാർ​ഗമാണ് സേവിം​ഗ്സ് അക്കൗണ്ടുകൾ. സേവിം​ഗ്സ് അക്കൗണ്ടുകൾക്കൊപ്പം എടിഎം സേവനങ്ങൾ ലഭിക്കുന്നതിനാൽ വലിയ സംഖ്യകൾ എളുപ്പത്തിൽ കൊണ്ടു നടക്കാനും ഉപയോ​ഗിക്കാനും സാധിക്കുന്നു. ഇത്തരത്തിൽ സുരക്ഷിതമായി പണം കൈകാര്യം ചെയ്യാൻ സേവിം​ഗ്സ് അക്കൗണ്ട് വഴി സാധിക്കുന്നുണ്ട്.

വ്യത്യസ്തമായ സൗകര്യങ്ങളാണ് ഒരു സേവിം​ഗ്സ് അക്കൗണ്ട് വഴി ലഭിക്കുന്നത്. ബാങ്കുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി അധിക ഇളവുകളും സേവനങ്ങളും ബാങ്കിൽ നിന്ന് ലഭിച്ചേക്കാം. പ്രത്യേക പരി​ഗണന, ബാങ്ക് ചാർജുകളിലുള്ള ഇളവ് തുടങ്ങിവ ബാങ്കുകളിൽ നിന്ന് ലഭിക്കാം. എന്നിരുന്നാലും സാധാരണയായി ബാങ്ക് അക്കൗണ്ട് ഉപയോ​ഗിക്കുന്നവർ വരുത്തുന്ന ചില തെറ്റുകളുണ്ട്. ചില ആവശ്യങ്ങൾക്ക് സേവിം​ഗ്സ് അക്കൗണ്ടുകൾ ഉപയോ​ഗിക്കേണ്ടതില്ല. ഇവ ഏതൊക്കെയാണെന്ന് നോക്കാം.


Verified by MonsterInsights