2030-ഓടെ അതിവേഗ 6G കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുമായി ഇന്ത്യ.
ഇതോടൊപ്പം രാജ്യത്ത് അടുത്ത തലമുറ സാങ്കേതികവിദ്യയുടെ ഗവേഷണത്തിനും വിന്യാസത്തിനും പണം കണ്ടെത്തുന്നതിനും ധനസഹായം നല്‍കുന്നതിനുമായി ഭാരത് 6G പദ്ധതി രൂപീകരിച്ചെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ പുതിയ വിഷന്‍ ഡോക്യുമെന്റില്‍ പറയുന്നത്.
ഇന്ത്യയുടെ 6G പദ്ധതി രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുക.
കൂടാതെ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാനും സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, 6G ഉപയോഗത്തിനുള്ള സ്പെക്‌ട്രം തിരിച്ചറിയല്‍, ഉപകരണങ്ങള്‍ക്കും സിസ്റ്റങ്ങള്‍ക്കുമായി ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സര്‍ക്കാര്‍ ഒരു അപെക്‌സ് കൗണ്‍സിലിനെ നിയമിച്ചിട്ടുമുണ്ട്.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍, കമ്ബനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുടെ ഗവേഷണത്തിനും വികസനത്തിനും 6G സാങ്കേതികവിദ്യകളുടെ രൂപകല്‍പ്പനയ്ക്കും വികസനത്തിനും അപെക്സ് കൗണ്‍സില്‍ സഹായവും ധനസഹായവും നല്‍കും. ബൗദ്ധിക സ്വത്തവകാശം, ഉല്‍പന്നങ്ങള്‍, താങ്ങാനാവുന്ന 6G ടെലികോം സൊല്യൂഷനുകള്‍ എന്നിവയുടെ മുന്‍നിര ആഗോള വിതരണക്കാരനാകാന്‍ ഇന്ത്യയെ പ്രാപ്തമാക്കാനും മുന്‍കൂര്‍ തിരിച്ചറിയാനും ഇത് ലക്ഷ്യമിടുന്നു.