1 . ആന്ധ്രപ്രദേശിലെ കശ്മീരിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ദക്ഷിണേന്ത്യയിലെ കശ്മീര്‍ എന്നറിയപ്പെടുന്ന ലംമ്പസിംഗിയാണിത്. എവിടെ നോക്കിയാലും പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുകയാണ് ലംബാസിംഗിയില്‍. കഠിനമായ തണുപ്പാണ് ഇവിടെയുള്ളത്. പൂജ്യം മുതല്‍ പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. അധികം ആരും വരാത്തൊരു ടൂറിസ്റ്റ് സ്‌പോട്ടാണിത്.
2 . ത്രിപുരയിലെ ഉനകോട്ടി അതുപോലെ ആരും കാണാന്‍ കൊതിക്കുന്ന സ്ഥലമാണ്. അഗര്‍തലയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് ഉനകോട്ടി. ഏഴാം നൂറ്റാണ്ടിന്റെ ശിലാ കൊത്തുപണികള്‍ ഇവിടെ കാണാം. ഇത് യുനസ്‌കോയില്‍ ഇടംപിടിച്ചിട്ടുണ്ട്. പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇവയും വരും. ട്രക്കിങ്, ഹൈക്കിങ് അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ സാധ്യമാണ്.
3 . അരുണാചല്‍ പ്രദേശിലെ തവങ് ഒരു ഗംഭീര ഡെസ്റ്റിനേഷനാണ്. മനോഹരമായ തടാകങ്ങളും, പ്രകൃതി ഭംഗിയും തവങ്ങിന്റെ പ്രത്യേകതകളാണ്. ഇന്ത്യയിലെ ഏറ്റവും തിരകേറിയ ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നാണിത് വടക്കുകിഴക്കന്‍ മേഖലയിലെ ഈ സ്ഥലം.
4 . മധ്യപ്രദേശിലെ മാണ്ഡു ചരിത്രമുറങ്ങുന്ന മണ്ണാണ്. ധാരാളം സ്മാരകങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഒപ്പം കവാടങ്ങളും ഉണ്ട്. ജാഹസ് മഹല്‍, ഹോഷാങ് ഷായുടെ ശവകുടീരം, ബാസ് ബഹാദൂറിന്റെ കൊട്ടാരം, അങ്ങനെ കാഴ്ച്ചകള്‍ ഇവിടെ നിരവധിയാണ്.
5 . ഗുജറാത്തിലെ പത്താന്‍ അതുപോലെ മനോഹരമായ സ്ഥലമാണ്. ചരിത്രം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ഇവിടേക്ക് പോകാം. 650 വര്‍ഷങ്ങളോളം ഗുജറാത്തിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. ധാരാളം കൊത്തുപണികളും, പുരാതനമായ കെട്ടിടങ്ങളും ഇവിടത്തെ കാഴ്ച്ചയാണ്.