കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്‌സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 30,000 രൂപയാണ് കോഴ്‌സ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും പ്രായപരിധി 30 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. ഫോണ്‍: 0484-2422275/ 9447607073
Category: Education
പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ/ എയ്ഡഡ്, സ്പെഷ്യൽ/ ടെക്നിക്കൽ സ്കൂളുകളിൽ പഠിക്കുന്നതും (സ്റ്റേറ്റ് സിലബസ്) ഗ്രാമസഭാ ലിസ്റ്റ് നിലവിൽ ഇല്ലാത്തതുമായ പഞ്ചായത്തുകളിലെ ഹൈസ്കൂൾ, പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.
കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരും 800 സ്ക്വയർ ഫീറ്റ് വരെ വിസ്തീർണമുള്ള വീട് ഉള്ളവരും മറ്റ് ഏജൻസികളിൽ നിന്ന് ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകർ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, വിദ്യാർഥി പഠിക്കുന്ന സ്കൂൾ മേലധികാരിയിൽ നിന്നും ഉള്ള സാക്ഷ്യപത്രം, കൈവശാവകാശം/ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്. മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് ആറിനകം ബ്ലോക്ക് /മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക.
സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും
സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. ബി ടെക് പരീക്ഷകൾ റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. സർവ്വകലാശാല നൽകിയ അപ്പീൽ അംഗീകരിച്ചായിരുന്നു നടപടി. ഇനിയുള്ള പരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടത്താൻ കോടതി സർവ്വകലാശാലയ്ക്ക് അനുമതി നൽകിയിരുന്നു
കോടതി വിധിയെ തുടർന്ന് ഇന്നലെ നടക്കാതിരുന്ന പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സർവ്വകലാശാല അറിയിച്ചു. യുജിസി മാർഗരേഖ ലംഘിച്ചാണ് പരീക്ഷ നടത്തിയതെന്ന് ചൂണ്ടികാട്ടി എട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് പരീക്ഷകൾ എല്ലാം സിംഗിൾ ബഞ്ച് റദ്ദാക്കിയത്. എന്നാൽ 2020ലെ യുജിസി മാർഗരേഖ പ്രകാരം പരീക്ഷ നടത്താൻ അനുമതിയുണ്ടെന്ന സർവ്വകലാശാല വാദം ഡിവിഷൻ ബഞ്ച് അംഗീകരിക്കുകയായിരുന്നു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എൻആർഎൽ റിക്രൂട്ട്‌മെന്റ് 2021 – ഏറ്റവും പുതിയ 66 എഞ്ചിനീയർ ട്രെയിനി (ജിഇടി), അസിസ്റ്റന്റ് ഓഫീസർ കൊമേഴ്‌സ്യൽ (ട്രെയിനി), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ ഒഴിവുകൾക്കായി ഓൺലൈനായി അപേക്ഷിക്കുക.
എൻആർഎൽ റിക്രൂട്ട്‌മെന്റ് 2021: ഏറ്റവും പുതിയ കേന്ദ്ര സർക്കാർ ജോലികൾ തേടുന്നവർക്ക് ഈ അത്ഭുതകരമായ അവസരം ഉപയോഗപ്പെടുത്താം. നുമലിഗഡ് റിഫൈനറി ലിമിറ്റഡ് (എൻആർഎൽ) എൻആർഎൽ റിക്രൂട്ട്‌മെന്റ് 2021 ന്റെ തൊഴിൽ അറിയിപ്പ് അതിന്റെ official ദ്യോഗിക വെബ്‌സൈറ്റായ https://www.nrl.co.in/ ൽ പുറത്തിറക്കി. ഈ ഏറ്റവും പുതിയ നുമലിഗഡ് റിഫൈനറി ലിമിറ്റഡ് (എൻആർഎൽ) റിക്രൂട്ട്‌മെന്റിലൂടെ , 66 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ളവരും ആഗ്രഹിക്കുന്നവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
എഞ്ചിനീയർ ട്രെയിനി (ജിഇടി), അസിസ്റ്റന്റ് ഓഫീസർ കൊമേഴ്‌സ്യൽ (ട്രെയിനി), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേക്ക്. അവരുടെ കരിയറിനെക്കുറിച്ച് ഗൗരവമുള്ളവരും നുമലിഗഡ് റിഫൈനറി ലിമിറ്റഡിൽ (എൻആർഎൽ) ഒരു കരിയർ ചെയ്യണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് നേരിട്ട് അപേക്ഷിക്കാം. അവസാന തീയതികളിൽ തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി നന്നായി അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം.സേ പരീക്ഷ, പുനഃപരിശോധന : ശനിയാഴ്ച വരെ അപേക്ഷിക്കാം
ഈ വർഷത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിഭ്യാഭ്യാസ മന്ത്രി വി. ശിവൻശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 328702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ വിജയശതമാനം 53 ശതമാനമാണ്. 25293 വിദ്യാർഥികൾ വിജയിച്ചു.
സയന്‍സ് 90.52 %; ഹ്യുമാനിറ്റീസ് 80.04 %; കൊമേഴ്സ് 89.13 ശതമാനം; ആര്‍ട്ട് 89.33 % എന്നിങ്ങനെയാണ് വിജയശതമാനം. സേ പരീക്ഷ, പുനഃപരിശോധന : ശനിയാഴ്ച വരെ അപേക്ഷിക്കാം
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്പോർട്സ് കേരളം പാഠ്യപദ്ധതിയുടെ ഭാഗമാകണം : കായിക മന്ത്രി
സംസ്ഥാനത്തെ കായിക വികസനത്തിനായി ദീർഘകാല പദ്ധതി സർക്കാർ വിഭാവനം ചെയ്തിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറാഹിമാൻ പറഞ്ഞു.
പുതിയ കായിക നയം കായികതാരങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും കായിക പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും സ്‌പോർട്‌സ് കേരള സ്‌പോർട്‌സ് കോൺക്ലേവിൽ സംസാരിച്ച മന്ത്രി പറഞ്ഞു.
പൊതുമേഖലാ കമ്പനിയായ കേരള സ്പോർട്സ് ലിമിറ്റഡിനെ സർക്കാർ അടുത്ത മാസം ആരംഭിക്കുമെന്ന് അബ്ദുറാഹിമാൻ പറഞ്ഞു. കമ്പനി ഇവന്റുകൾ കൈകാര്യം ചെയ്യുകയും തദ്ദേശീയ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുകയും സ്റ്റേഡിയങ്ങളുടെ പരിപാലനത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യും. സ്‌പോർട്‌സ് മീറ്റുകൾ മാത്രമേ സ്റ്റേഡിയങ്ങളിൽ നടത്താവൂ എന്നും മറ്റ് ആവശ്യങ്ങൾക്കായി നൽകരുതെന്നും തനിക്ക് അഭിപ്രായമുണ്ടെന്നും മന്ത്രി പറഞ്ഞു.
ബോഡി നടത്തുന്ന വിവിധ പദ്ധതികളെ ഫണ്ടിന്റെ കുറവ് തകരാറിലാക്കുന്നുവെന്ന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്‌സി കുട്ടൻ വിലപിച്ചു. ചിട്ടയായ പരിശീലനത്തിന്റെ അഭാവവും അശാസ്ത്രീയമായ കോച്ചിംഗ് രീതികളും സംസ്ഥാനത്തെ യുവ പ്രതിഭകളെ കൊല്ലുകയാണെന്നും അവർ പറഞ്ഞു. ഈ കേന്ദ്രങ്ങളിലേക്ക് വാർഡുകൾ അയയ്ക്കാൻ മാതാപിതാക്കളെ ആകർഷിക്കാൻ സ്പോർട്സ് ഹോസ്റ്റലുകൾ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് അവർ പറഞ്ഞു.
സംസ്ഥാനത്ത് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ എസ്ഐഐ വിവിധ പദ്ധതികളിലൂടെ വലിയ പങ്കുവഹിച്ചുവെന്ന് എസ്എഐ കേരള ഡയറക്ടർ ജി. കിഷോർ പറഞ്ഞു. ഒളിമ്പ്യൻമാരായ ഭവാനി ദേവി, കെ ടി ഇർഫാൻ, കെ എം ബീനമോൾ എന്നിവരാണ് എസ്‌ഐഐ പരിശീലകർ.
ടീം സ്പിരിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തരവാദിത്തം പങ്കിടുന്നതിനും സ്പോർട്സ് സഹായിച്ചതായി ന്യൂ ഓർഗനൈസേഷൻ ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. തന്റെ സ്ഥാപനം കായികരംഗത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഐഎസ്‌എൽ ടീം കേരള ബ്ലാസ്റ്റേഴ്സുമായുള്ള മുൻകാല ബന്ധം ഓർമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പട്ടോമിലെ എസ്‌യുടി ഹോസ്പിറ്റലുകളുടെ സിഎംഒ കേണൽ രാജീവ് മന്നാലി സ്പോർട്സ് മെഡിസിൻറെ പ്രാധാന്യം and ന്നിപ്പറയുകയും എല്ലാ ജില്ലാ ആശുപത്രികളിലും സ്പോർട്സ് മെഡിസിൻ സെന്റർ ആരംഭിക്കാൻ നടപടിയെടുക്കാൻ സർക്കാരിനെ ഉപദേശിക്കുകയും ചെയ്തു.
ബിസിസിഐ വൈസ് പ്രസിഡന്റ് ജയേഷ് ജോർജ്, കെസിഎ സെക്രട്ടറി അഡ്വക്കേറ്റ് ശ്രീജിത്ത് നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യു.എ.ഇയിൽ നഴ്‌സുമാർക്ക് അവസരം
യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്‌സിംഗ്. ഉയർന്ന പ്രായപരിധി 35 വയസ്സ്. ഐ.സി.യു, പോസ്റ്റ് പാർട്ടം, എൻ.ഐ.സിയു, മെഡിക്കൽ സർജിക്കൽ, തിയേറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3-1.5 ലക്ഷം രൂപ.
അപേക്ഷ www.norkaroots.org യിൽ ആഗസ്റ്റ് 8 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) നിന്നും ലഭിക്കും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം ഇന്ന് (ജൂലൈ 28)
2021 മാർച്ചിലെ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ജൂലൈ 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല് മണിമുതൽ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. PRD Live, സഫലം 2021, ഐഎക്‌സാംസ്-കേരള എന്നീ മൊബൈൽ ആപ്പുകളിലും www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in, https://result.kerala.gov.in, https://examresults.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഓണ്‍ലൈൻ പഠനത്തിനായി സർക്കാർ നൽകിയ ലാപ്ടോപ്പുകൾ ഓണാകുക പോലും ചെയ്യുന്നില്ലെന്നു പരാതി
മൊബൈൽ ഫോണ്‍ ഉപയോഗത്തിലെ പരിമിതികളിൽ നിന്നും ഓണ്‍ലൈൻ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്ടോപ്പുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി വിതരണം ചെയ്ത ലാപ്ടോപ്പുകൾ പക്ഷേ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം.
പതിനയ്യായിരം രൂപയുടേതാണ് ലാപ്ടോപ്പ്. അഞ്ഞൂറു രൂപയാണ് മാസം അടവ്. എട്ടാംക്ലാസുകാരൻ ആയുഷിന് മൂന്ന് തവണയാണ് ലാപ്ടോപ്പ് മാറ്റി നൽകിയത്. കോക്കോണിക്സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികൾ അറിയിച്ച് രക്ഷിതാക്കൾ മടുത്തു. ലാപ്ടോപ്പ് കിട്ടിയവർ തവണ മുടക്കിയാൽ പിഴ പലിശ ഈടാക്കുമെന്ന അറിയിപ്പും വന്നു.
പിഴവ് കോക്കോണിക്സും സമ്മതിക്കുന്നു. 2100ഓളം ലാപ്ടോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇരുപത് ശതമാനം ലാപ്ടോപ്പിൽ പ്രശ്നങ്ങളുണ്ടെന്നാണ് മറുപടി. ഇത് മാറ്റി നൽകാൻ നടപടിയെടുക്കുമെന്നാണ് പ്രതികരണം. കരാറിൽ ഏർപ്പെട്ട എച്ച്പി, ലെനോവൊ കമ്പനികളുടെ ലാപ്ടോപ്പുകളുടെ വിതരണവും എങ്ങുമെത്തിയില്ല. 2020ൽ സർക്കാർ വിദ്യാശ്രീ പദ്ധതി പ്രഖ്യാപിച്ചത് മുതൽ ഒന്നൊന്നായി അബദ്ധങ്ങൾ.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡിജിറ്റല്‍ വിടവുകള്‍ ഇല്ലാതാക്കാന്‍ പൊതുപഠനകേന്ദ്രങ്ങള്‍
എറണാകുളം: ജില്ലയിലെ മൊബൈല്‍ കണക്ടിവിറ്റിയില്ലാത്ത പ്രദേശത്തെ കുട്ടികള്‍ക്കും, ഡിജിറ്റൽ പഠനസങ്കേതങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കാത്ത കുട്ടികൾക്കുമായി പൊതു വിദ്യാഭ്യാസവകുപ്പ് 49 പൊതുപഠന കേന്ദ്രങ്ങള്‍ സജ്ജമാക്കി. കുട്ടമ്പുഴ, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ പൊതു പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത്. 13 ആദിവാസി ഊരുകളിലായി 25 പഠനകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്
അതിഥി സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ കൂടുതലായുള്ള പെരുമ്പാവൂര്‍ മേഖലയിലും ജില്ലയിലെ തീരദേശ പിന്നാക്ക മേഖലകളിലും വിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പൊതുപഠനകേന്ദ്രങ്ങൾ സജ്ജമാക്കി. ഓരോ പഠനകേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികളുടെ കണക്കെടുത്ത് അധ്യാപകര്‍ക്ക് പ്രത്യേക ചുതല നല്‍കിയിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പ്, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റ്, ഐ.സി.ഡി.എസ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പഠനകേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.
വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസുകള്‍ ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാണ്. സിഗ്നല്‍തടസ്സം നേരിടുന്ന ആദിവാസി മേഖലകളില്‍ റെക്കോര്‍ഡ് ചെയ്ത പാഠഭാഗങ്ങള്‍ ലാപ് ടോപ്പിന്‍റെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാണ് പൊതു വിദ്യാഭ്യാസവകുപ്പ് എല്ലാ കുട്ടികളെയും ഡിജിറ്റല്‍ പഠനപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡിജിറ്റൽ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സംശയദൂരീകരണവും അധ്യാപകരുമായുള്ള ആശയ വിനിമയവും പൊതുപഠനകേന്ദ്രങ്ങളിലൂടെ സാധ്യമാകുന്നു.