ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ചുറി അടിച്ചതോടെ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. 87 പന്തിൽ നിന്നാണ് കോഹ്ലി സെഞ്ചുറി തികച്ചത്. 47 പന്തുകളിൽ അമ്പതു തികച്ച താരം 33 പന്തുകളിൽ സെഞ്ചറിയിലേക്കെത്തി. വിരാട് കോഹ്ലിയുടെ 73-ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് ഗുവാഹാട്ടിയില്‍ പിറന്നത്
ലങ്കയ്ക്കെതിരേ കോഹ്ലിയുടെ ഒമ്പതാം സെഞ്ചുറിയായിരുന്നു അത്. ഏട്ട് സെഞ്ചുറി നേടിയ സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി പഴങ്കഥയാക്കിയത്. ഇന്ത്യയില്‍ ഏറ്റവുമധികം ഏകദിനസെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കോഹ്ലിക്കായി.
ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് സച്ചിനൊപ്പം പങ്കിടുകയാണ് കോഹ്ലി. സച്ചിന് ഓസ്ട്രേലിയക്കെതിരേ ഒമ്പത് ഏകദിന സെഞ്ചുറികളാണ് നേടിയത്. വിരാട് കോഹ്ലി വിന്‍ഡീസിനെതിരേയും ശ്രീലങ്കയ്ക്കെതിരേയും ഒമ്പത് ഏകദിന സെഞ്ചുറികള്‍ നേടി.
ഹോം ഗ്രൗണ്ടിലെ സെഞ്ചറികളുടെ എണ്ണത്തിൽ കോഹ്ലി സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി. ഇരുവരും ഇന്ത്യൻ മണ്ണിൽ 20 ഏകദിന സെഞ്ചറികൾ നേടിയിട്ടുണ്ട്.
ഏകദിനത്തിലെ കോഹ്ലിയുടെ 45-ാം സെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ചുറികള്‍ നേടിയിട്ടുള്ള കോലി ഒരു ട്വന്റി-20 സെഞ്ചുറിയും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് കോഹ്ലി. 100-സെഞ്ചുറികളുമായി സച്ചിനാണ് പട്ടികയില്‍ ഒന്നാമത്.