CISF കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ കോണ്‍സ്റ്റബിളാകാം; ശമ്പളം 69,100 രൂപ വരെ

ഇന്ത്യയിലെ പ്രധാന അര്‍ദ്ധ സൈനിക വിഭാഗങ്ങളിലൊന്നായ  സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (CISF) കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (ഡ്രൈവര്‍ ഫോര്‍ ഫയര്‍ സര്‍വീസസ്) തസ്കികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 496 ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം. താല്‍പര്യമുള്ളവര്‍ 2023 ഫെബ്രുവരി 22നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

  • ശമ്പളം: 21,700–69,100.
  • ശാരീരിക യോഗ്യത: ഉയരം: 167 സെമീ (എസ്‌ടിക്ക്: 160 സെമീ), നെഞ്ചളവ്: 80–85 സെമീ (എസ്‌ടിക്ക്: 76–81 സെമീ), തൂക്കം: ആനുപാതികം.
  • തെരഞ്ഞെടുപ്പുരീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവ മുഖേന.
  • അപേക്ഷാഫീസ്: 100. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. എസ്ബിഐ ചലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസടയ്ക്കാം.
Verified by MonsterInsights