ആകാശക്കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ജൂണ്‍ മാസം വലിയ സമ്മാനമാണ് നല്‍കുക. ഈ മാസം ഉടനീളം സൂര്യോദയത്തിന് തൊട്ടുമുമ്പായി അഞ്ച് ഗ്രഹങ്ങള്‍ സവിശേഷമായ ക്രമത്തില്‍ ആകാശത്ത് അണിനിരക്കും. ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളാണ് ക്രമത്തില്‍ ആകാശത്ത് കിഴക്ക് ഭാഗത്ത് താഴെനിന്നു തെക്ക് ഭാഗത്ത് മുകളിലേക്കായി ഒരു ക്രമത്തില്‍ കാണാനാവും. സൂര്യനോടുള്ള സാമീപ്യം അനുസരിച്ചായിരിക്കും ഇത് ആകാശത്ത് വ്യക്തമായി കാണാനാവുക എങ്കിലും ബൈനോക്കുലറോ ദൂരദര്‍ശിനിയോ ഉപയോഗിച്ച് കാണാനാവും ജൂണ്‍ 24-നാണ് ഏറ്റവും വ്യക്തതയില്‍ ഈ ഗ്രഹങ്ങളുടെ ക്രമീകരണം കാണാനാവുകയെന്ന് സ്‌കൈ ആന്റ് ടെലിസ്‌കോപ്പ് മാഗസിന്‍ പറയുന്നു. ഒരു മണിക്കൂറോളം നേരം ചക്രവാളത്തില്‍ ബുധന്‍ നീങ്ങുന്നത് കാണാന്‍ സാധിക്കും സൂര്യനുദിക്കുന്നതോടെ പ്രകാശം വരികയും ആകാശക്കാഴ്ച മങ്ങുകയും ചെയ്യും.