ഐഫോണ്‍ മിററിങ് സൗകര്യം ഉള്‍പ്പെടുത്തിയാണ് രണ്ടാം ബീറ്റാ പതിപ്പ് എത്തിയിരിക്കുന്നത്. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ കീനോട്ടില്‍ ആപ്പിള്‍പ്രദര്‍ശിപ്പിച്ച പുതിയ സൗകര്യങ്ങളില്‍ ഒന്നായിരുന്നു ഇത്. ഐഫോണ്‍ സ്‌ക്രീന്‍ മാക്കിലേക്ക് മിറര്‍ ചെയ്യാനാവുന്ന സംവിധാനമാണിത്. ഇതുവഴി കോളുകള്‍ എടുക്കാനും, നോട്ടിഫിക്കേഷനുകള്‍ കാണാനും സാധിക്കും. മാക്കില്‍ നിന്ന് ഫോണിലെ ആപ്പുകള്‍ ഉപയോഗിക്കാനാവും. മാക്കില്‍ നിന്ന് ഐഫോണിലേക്കും തിരിച്ചും.
ലളിതമായ ഡ്രാഗ് ആന്റ് ഡ്രോപ്പിലൂടെ ഫയലുകള്‍ കൈമാറാനും സാധിക്കും. ഏറ്റവും പുതിയ മാക്ക് ഒഎസ് സെക്കോയയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ മാത്രമേ ഈ
സ്‌ക്രീന്‍ മിററിങ് സൗകര്യം ലഭിക്കൂ..
ആര്‍സിഎസ് മെസേജിങിന് വേണ്ടി ഐഫോണ്‍ സെറ്റിങ്‌സില്‍ പുതിയ ടോഗിള്‍ ബട്ടനും രണ്ടാം ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ ഇതുവരെ
ആക്ടിവേറ്റ് ചെയ്തിട്ടില്ല. ആര്‍സിഎസ് മെസേജിങ് പിന്തുണയ്ക്കുന്ന ടെലികോം നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്ന യുഎസിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് കാണുന്നത്.
ബീറ്റാ 1 ല്‍ അവതരിപ്പിച്ച ഡാര്‍ക്ക് മോഡില്‍ ഹോം സ്‌ക്രീന്‍ ഐക്കണുകളെല്ലാം ഡാര്‍ക്ക് മോഡിലേക്ക് മാറ്റാന്‍ സാധിച്ചിരുന്നുവെങ്കിലും ആപ്പ് സ്റ്റോര്‍ ആപ്പിന്റെ ഐക്കണിന് മാറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ബീറ്റാ പതിപ്പില്‍ ആപ്പ്‌സ്റ്റോറിനും ഡാര്‍ക്ക് മോഡ് ഐക്കണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍വാള്‍പേപ്പറും ഡാര്‍ക്ക് മോഡിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ട്.
യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് അനുസരിച്ച് തേട്പാര്‍ട്ടി ആപ്പ്‌സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റുകളില്‍.നിന്ന് നേരിട്ട് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യവും രണ്ടാം അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.