മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ വളർച്ച ഉണ്ടാകും. സമത്വബോധത്തോടെ, എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുക. നിങ്ങൾ മഹത്തരമായ പല കാര്യങ്ങളും ചിന്തിക്കും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പണമിടപാടുകളിൽ ജാഗ്രത പാലിക്കുക. കഠിനാദ്ധ്വാനം ചെയ്താൽ എല്ലാ കാര്യങ്ങളിലും വിജയം നിങ്ങൾക്കൊപ്പമാണ്. സാമ്പത്തിക കാര്യങ്ങളിൽ ക്ഷമ പാലിക്കുക. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുക.
ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ജോലി സ്ഥലത്തെ ബന്ധങ്ങൾ ദൃഢമാകും. പോസിറ്റീവ് മനോഭാവത്തോടെ ജോലി ചെയ്യാൻ സാധിക്കും. വ്യാപാര രംഗത്തെ സാധ്യതകൾ നിങ്ങൾ തിരിച്ചറിയും. ജോലിസ്ഥലത്ത് കൂടുതൽ സമയം ചിലവഴിക്കാനാകും. ബിസിനസിൽ ലാഭം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ചുമതലകളെല്ലാം നന്നായി നിറവേറ്റും. പ്രധാനപ്പെട്ട കാര്യങ്ങൾ വേഗത്തിൽ ചെയ്യുക. എല്ലാ കാര്യത്തിലും അമിതമായ ഉത്സാഹം ഒഴിവാക്കുക.
മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: പ്രിയപ്പെട്ടവരുടെ ഉപദേശം അനുസരിക്കും. അപ്രതീക്ഷിതമായ ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചേക്കാം. കരിയറും ബിസിനസും സാധാരണ നിലയിൽ മുന്നോട്ടു പോകും. വാഗ്ദാനങ്ങൾ പാലിക്കും. പതിവു ശീലങ്ങളിൽ ചില മാറ്റങ്ങൾ വന്നേക്കാം. വിവേകത്തോടെ ജോലിയിൽ മുന്നോട്ടുപോകാനാകും. ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിക്കുക.
ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കരിയറും ബിസിനസും നല്ല രീതിയിൽ മുന്നോട്ടു പോകും. വേഗത്തിൽ ലക്ഷ്യത്തിലെത്താൻ സാധിക്കും. ലാഭം നേടാനുള്ള സാധ്യതകൾ വർദ്ധിക്കും. തിടുക്കം കൂട്ടാതെ ക്ഷമയോടെ ജോലികൾ പൂർത്തിയാക്കുക. വാണിജ്യപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. ആശയവിനിമയം നടത്താനുള്ള നിങ്ങളുടെ കഴിവ് വർദ്ധിക്കും.
ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ നിന്നും പ്രതീക്ഷിച്ച ഫലം ലഭിക്കും. മുൻപത്തേതു പോലെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകണമെന്നില്ല. ആത്മവിശ്വാസത്തോടെ ജോലികൾ ചെയ്യാനാകും. സമൂഹത്തിൽ നിങ്ങളുടെ പ്രതിഛായ വർദ്ധിക്കും. ജോലിസ്ഥലത്ത് എല്ലാവരുടെയും സഹകരണം ഉണ്ടാകും.
ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: വ്യവസായ സംബന്ധമായ ചർച്ചകളിൽ പുരോഗതി ഉണ്ടാകും. നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത സുഹൃത്തുക്കളുടെ സഹകരണം ഉണ്ടാകും. പ്രണയ ബന്ധം ശക്തിപ്പെടും. പ്രൊഫഷണൽ പ്രവർത്തനങ്ങളിൽ വേഗത കൈവരും ജോലിസ്ഥലത്ത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്താനാകും. സാമ്പത്തിക കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും.
സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: വേണ്ടത്ര തയ്യാറെടുപ്പുകളോടെ ജോലി ചെയ്യുക. കരിയറും ബിസിനസും വളർച്ച പ്രാപിക്കും. ലക്ഷ്യം നേടുന്നതിൽ മാത്രം നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. നിക്ഷേപ പദ്ധതികളിൽ ചേരാനുള്ള താത്പര്യം വർദ്ധിക്കും. വിദേശത്തു പോകാനുള്ള ശ്രമങ്ങൾക്ക് വേഗത കൂടും. സേവന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പുലർത്തുക.
ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ജോലി സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. സമയം മാനേജ് ചെയ്യുന്നതിലും ശ്രദ്ധ വേണം. പുതിയതും ക്രിയാത്മകവുമായ കാര്യങ്ങൾ ചെയ്യാൻ താത്പര്യം തോന്നും. നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും കുടുംബത്തിന്റെ പിന്തുണ ലഭിക്കും. വീട്ടിലെ വിവിധ ജോലികൾ ചെയ്യാൻ നിങ്ങൾ മുൻകൈയെടുക്കും. നേതൃത്വപരമായ കഴിവ് വർദ്ധിക്കും. കരിയറും ബിസിനസും മികച്ചതായി തുടരും. നിങ്ങളുടെ ആക്ടിവിസം പലരെയും ബാധിക്കാൻ ഇടയുണ്ട്.
നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക കാര്യങ്ങളിൽ കാർക്കശ്യം പാലിക്കുന്നതിൽ ഒരു മടിയും കാണിക്കേണ്ട. ആകർഷകമായ ചില ഓഫറുകൾ ലഭിക്കും. തൊഴിൽരംഗത്ത് ശുഭപ്രതീക്ഷയോടെ മുന്നേറാനാകും. കുടുംബ ബിസിനസിൽ വിജയം ഉണ്ടാകും. പങ്കാളിത്ത ബിസിനസിൽ ലാഭ ശതമാനം ഉയരും.
ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണൽ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ ലാഭം വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. വാണിജ്യപരമായ കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. കരിയറും ബിസിനസും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനാകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ് പാർട്ണർമാർ നന്നായി പ്രവർത്തിക്കും. കണക്കുമായി ബന്ധപ്പെട്ടതും യുക്തിപരവുമായ ചില ജോലികളിൽ നിങ്ങൾ വിജയിക്കും.
ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നേതൃപാടവം ശ്രദ്ധിക്കപ്പെടും. നിങ്ങൾ നല്ല ചില ആളുകളെ കണ്ടുമുട്ടും. തൊഴിൽ മേഖലയിൽ അവസരങ്ങൾ വർദ്ധിക്കും. സാമ്പത്തിക ആനുകൂല്യങ്ങൾ മികച്ചതായി തുടരും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വർധിപ്പിക്കുക. തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കുക. സമത്വബോധം നിലനിർത്തുക. ചുമതലകളെല്ലാം നന്നായി പൂർത്തിയാക്കാൻ ശ്രമിക്കുക
ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കരിയറിലും ബിസിനസിലും പുരോഗതിക്കുള്ള അവസരങ്ങൾ വർദ്ധിക്കും. നിങ്ങളുടെ സ്വന്തം മേഖലയിൽ നിങ്ങൾ മികച്ച പ്രകടനം നടത്തും. പ്രൊഫഷണൽ കാര്യങ്ങളിൽ സഹപ്രവർത്തകർ നിങ്ങളുടെ സഹായത്തിനെത്തും. വരുമാനം വർദ്ധിക്കും. വിവേകത്തോടെ നിക്ഷേപങ്ങൾ നടത്തുക. എല്ലാ ജോലികളും വേഗതത്തിൽ പൂർത്തിയാക്കാനാകും.