മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ് ആവേശകരമായി പുരോഗമിക്കുകയാണ്. പ്ലേ ഓഫിനോടടുക്കവെ പോരാട്ടം മുറുകയാണ്. ആരൊക്കെ പ്ലേ ഓഫ് കളിക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആദ്യ റൗണ്ടുകളില്‍ മികവ് കാട്ടിയ പല ടീമുകള്‍ക്കും പ്ലേ ഓഫിനോടടുക്കുമ്പോള് തിരിച്ചടി നേരിടുന്നതായാണ് കാണുന്നത്. ആദ്യ റൗണ്ടുകളില്‍ മികവ് കാട്ടിയ പല താരങ്ങളും മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ പിന്നോട്ട് പോകുന്നതും ഇപ്പോള്‍ കാണാം.
IPL 2023: കളി തോല്‍പ്പിച്ചത് ഹൂഡ! ലഖ്നൗവിന്റെ വലിയ മണ്ടത്തരം- രൂക്ഷ വിമര്‍ശനം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയാണെന്ന് പറയാം. യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേക്കെത്താനും ടീമിന് പുറത്തുള്ള താരങ്ങള്‍ക്ക് തിരിച്ചുവരാനുമുള്ള അവസരവും ഐപിഎല്ലിലൂടെ ലഭിക്കുന്നു. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്തുള്ള ചില താരങ്ങള്‍ ഇത്തവണ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെ താരം റുതുരാജ് ഗെയ്ക് വാദാണ്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുള്ള താരമാണ് റുതുരാജ്. ഈ സീസണിലും മികച്ച പ്രകടനം റുതുരാജ് കാഴ്ചവെക്കുന്നു. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള റുതുരാജ് ഈ സീസണിലെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 384 റണ്‍സാണ് നേടിയത്. 42.67 ശരാശരിയും 148.26 സ്ട്രൈക്കറേറ്റും റുതുരാജിനുണ്ട്.
ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് റുതുരാജ്. ഈ സീസണില്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് ഓപ്പണിങ്ങില്‍ മികച്ച റെക്കോഡ് സൃഷ്ടിക്കാനും റുതുരാജിന് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി 9 ടി20 കളിച്ച റുതുരാജിന് 135 റണ്‍സാണ് ആകെ നേടാനായത്. ഇതില്‍ ഒരു 57 റണ്‍സ് പ്രകടനവും ഉള്‍പ്പെടും. 2022 ജൂണ്‍ 26നാണ് താരം അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്.
ഇത്തവണത്തെ പ്രകടനം വിലയിരുത്തി ഇന്ത്യ തിരിച്ചുവരവ് അവസരം നല്കാന് സാധ്യതയുള്ള താരമാണ് റുതുരാജ് ഗെയ്ക് വാദ്. സിഎസ്കെയുടെ ഇടം കൈയന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് സാധ്യത കല്‍പ്പിക്കുന്ന മറ്റൊരാള്‍. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ദുബെ ഇന്ത്യക്കായി 13 ടി20 കളിച്ചു. 105 റണ്‍സും അഞ്ച് വിക്കറ്റുമാണ് ദുബെ നേടിയത്. 2019ല്‍ ഇന്ത്യക്കായി അരങ്ങേറ്റ ടി20 കളിച്ച താരം 2020 ഫെബ്രുവരിക്ക് ശേഷം ഇന്ത്യന്‍ ടീമിന് പുറത്താണ്.
IPL 2023: രോഹിത് നയിക്കും, റായിഡു നാലാമന്- ഈ സീസണിലെ ഫ്ളോപ്പ് 11 ഇതാ
ഇത്തവണ സിഎസ്കെയ്ക്കായി ഗംഭീര ബാറ്റിങ്ങാണ് ദുബെ കാഴ്ചവെക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് 290 റണ്‍സാണ് ദുബെയുടെ ഈ സീസണിലെ സമ്പാദ്യം. 36.25 ശരാശരിയുള്ള ദുബെക്ക് 156.75 സ്ട്രൈക്കറേറ്റുമുണ്ട്. മൂന്ന് ഫിഫ്റ്റിയും താരം നേടിക്കഴിഞ്ഞു. ഏത് ബാറ്റിങ് പൊസിഷനിലും കളിച്ച് മികവ് കാട്ടാന്‍ ദുബെക്ക് സാധിക്കുന്നു. വലിയ ഷോട്ടുകള്‍ കളിക്കുന്ന താരം സ്പിന്നിനെതിരേയാണ് കൂടുതല്‍ നന്നായി കളിക്കുന്നത്.
ഇതേ പ്രകടനം തുടര്‍ന്നാല്‍ ദുബെ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. മധ്യനിരയില്‍ മികച്ച ഇടം കൈയന്‍മാരെ തേടുന്ന ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് ദുബെ. രവി ബിഷ്നോയിയാണ് മറ്റൊരു താരം. വലം കൈയന്‍ സ്പിന്നര്‍ ഇന്ത്യക്കായി 2022 ഫെബ്രുവരിയിലാണ് ടി20 അരങ്ങേറ്റം നടത്തിയത്. സെപ്തംബറില്‍ അവസാന ടി20 കളിച്ചു. അതിന് ശേഷം ഇന്ത്യക്കായി ടി20 കളിക്കാന്‍ ബിഷ്നോയ്ക്കായിട്ടില്ല.
ഈ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനൊപ്പം മികച്ച പ്രകടനമാണ് ബിഷ്നോയ് നടത്തുന്നത്. 11 മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തിയ താരത്തിന് 7.91 എന്ന മികച്ച ഇക്കോണമിയുമുണ്ട്. ഇന്ത്യക്ക് ഭാവിയിലേക്ക് മികച്ച സ്പിന്നര്‍മാരെ വേണമെന്നതിനാല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുള്ള താരമാണ് ബിഷ്നോയ്. മോശം ഫോമിനെത്തുടര്‍ന്ന് നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന് പുറത്തുള്ള ബൗളറാണ് അര്‍ഷദീപ് സിങ്.
ഇടം കൈയന്‍ പേസര്‍ 10 മത്സരത്തില്‍ നിന്ന് 16 വിക്കറ്റുകളാണ് വീഴ്ത്തിയത്. 9.80 എന്ന ഇക്കോണമി അല്‍പ്പം പ്രശ്നമാണെങ്കിലും ഇന്ത്യ അര്‍ഷദീപിനെ ടി20 ടീമിലേക്ക് തിരികെ വിളിച്ചേക്കും. മുഹമ്മദ് സിറാജിനും ടി20യില്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മികവ് കാട്ടുന്നുണ്ടെങ്കിലും മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത കുറവാണ്.