IPL 2023: രോഹിത്തിനെ ചതിച്ചു! അത് ഔട്ടല്ല, അംപയര്‍ക്കു നിയമം അറിയില്ലേ?

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പുറത്താവല്‍ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. ഈ സീസണില്‍ മോശം ഫോമിലൂടെ പോയ്‌ക്കൊണ്ടിരിക്കുന്ന ഹിറ്റ്മാന് ഈ കളിയിലും ബാറ്റിങില്‍ ക്ലിക്കാവാന്‍ സാധിച്ചില്ല. ഏഴു റണ്‍സ് മാത്രമെടുത്ത് രോഹിത്ത് പുറത്താവുകയായിരുന്നു. എട്ടു ബോള്‍ നേരിട്ട അദ്ദേഹം ഒരു ഫോറാണ് നേടിയത്.

WTC Final: ഇഷാന്‍ എന്തിന് ടെസ്റ്റില്‍? മുംബൈ ഇന്ത്യന്‍സ് ലോബി! സഞ്ജുവോ, സാഹയോ ബെസ്റ്റ്
ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയെറിഞ്ഞ അഞ്ചാം ഓവറിലെ അവസാനത്തെ ബോളിലാണ് രോഹിത് എല്‍ബിഡബ്ല്യുയായി ക്രീസ് വിട്ടത്. നാലാമത്തെ ബോളില്‍ ഇഷാന്‍ കിഷനെ (42) വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്ത് ക്യാച്ച് ചെയ്ത് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു രോഹിത്തും മടങ്ങിയത്. ക്രീസിനു പുറത്തേക്കിറങ്ങി ലെഗ് സൈഡിലേക്കു ഷോട്ട് കളിക്കാനായിരുന്നു രോഹിത്തിന്റെ ശ്രമം. പക്ഷെ ബോള്‍ നേരെ പാഡിലാണ് പതിച്ചത്. ആര്‍സിബി താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ട് വിധിച്ചു..

തുടര്‍ന്ന് ആര്‍സിബി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി റിവ്യു എടുക്കുകയായിരുന്നു. റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ ബാറ്റില്‍ എഡ്ജില്ലെന്നും ബോള്‍ ട്രാക്കിങില്‍ വിക്കറ്റില്‍ തന്നെ ബോള്‍ പതിക്കുമെന്നും കണ്ടതോടെ ഔട്ട് വിധിക്കുകയും ചെയ്തു. പക്ഷെ ഇതുകൊണ്ടു മാത്രം രോഹിത് ഔട്ടാവില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം ക്രീസിനു പുറത്തേക്ക് ഇറങ്ങിയാണ് അദ്ദേഹം സ്‌ട്രൈക്ക് നേരിട്ടത്.

എല്‍ബിഡബ്ല്യു നിയമത്തില്‍ 3 മീറ്റര്‍ നിയമത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത് അനുസരിച്ച് ബോള്‍ പാഡില്‍ പതിക്കുമ്പോള്‍ സ്റ്റംപുകളും ബാറ്ററും തമ്മിലുള്ള അകലം മൂന്ന്് മീറ്ററോ, അതിനു മുകളിലോ ആണോയെന്നു പരിശോധിക്കും. അങ്ങനെയാണെങ്കില്‍ ബോള്‍ വിക്കറ്റില്‍ പതിക്കുന്നതായി ബോള്‍ ട്രാക്കിങില്‍ വ്യക്തമായാലും അതു നോട്ടൗട്ടാണ്.

ആര്‍സിബിയുമായുള്ള ഈ മല്‍സരത്തിലേക്കു വന്നാല്‍ രോഹിത് ക്രീസിന് ഏറെ പുറത്തു നിന്നാണ് സ്‌ട്രൈക്ക് നേരിട്ടത്. അതുകൊണ്ടു തന്നെ അദ്ദേഹവും സ്റ്റംപുകളും തമ്മിലുള്ള അകലം 3.7 മീറ്ററുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഈ കാരണത്താല്‍ തന്നെ തേര്‍ഡ് അംപയര്‍ ഇക്കാര്യം കണക്കിലെടുത്ത് രോഹിത്തിനെതിരേ നോട്ടൗട്ട് ആയിരുന്നു നല്‍കേണ്ടിയിരുന്നത്. പക്ഷെ തീരുമാനം തനിക്ക് എതിരായതോടെ ഞെട്ടലോടെയും നിരാശയോടെയുമാണ് അദ്ദേഹം ക്രീസ് വിട്ടത്. അതേസമയം, രോഹിത്തിന്റെ നിര്‍ഭാഗ്യകരമായ പുറത്താവല്‍ മല്‍സരത്തില്‍ മുംബൈയെ കാര്യമായി ബാധിച്ചില്ല.

 

IPL 2023: ക്യാപ്റ്റന്‍ സഞ്ജു സീസണില്‍ വരുത്തിയത് മൂന്ന് തെറ്റുകള്‍! റോയല്‍സ് പുറത്തേക്ക്?
ഹോംഗ്രൗണ്ടായ വാംഖഡെയില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ മുംബൈ ആറു വിക്കറ്റിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തുവിടുകയായിരുന്നു. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഈ സീസണില്‍ ആദ്യമായി മുംബൈ ടോപ്പ് ഫോറിലെത്തുകയും ചെയ്തു. മൂന്നാംസ്ഥാനത്തേക്കാണ് അവര്‍ കയറിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബി ആറു വിക്കറ്റിനു 199 റണ്‍സെടുക്കുകയായിരുന്നു.

മറുപടിയില്‍ വെറും 16.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ അനായാസം വിജയത്തിലേക്കു കുതിച്ചെത്തി. സൂര്യകുമാര്‍ യാദവിന്റെ (83) വെടിക്കെട്ടും നെഹാല്‍ വദേരയുടെ (52*) തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയുമാണ് മുംബൈയുടെ യം എളുപ്പമാക്കിയത്. സൂര്യ 35 ബോളില്‍ ഏഴു ഫോറും ആറു സിക്‌സുമടിച്ചപ്പോള്‍ വദേര 34 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറും പറത്തി. 21 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടിച്ച ഇഷാന്‍ കിഷനാണ് മറ്റൊരു സ്‌കോറര്‍.

Verified by MonsterInsights