കലാസ്വാദകർക്ക് അത്യാധുനിക സാംസ്‌കാരിക നിലയമെന്ന ആശയവുമായി നിതാ അംബാനി കൾച്ചറൽ സെന്റർ (NMACC)മുബൈയിൽ പ്രവർത്തനം ആരംഭിച്ചു. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യവും വൈവിധ്യവും ജനങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ് കൾച്ചറൽ സെന്റർ ആരംഭിച്ചിരിക്കുന്നത്.
കൾച്ചറൽ സെന്ററിന് ലഭിക്കുന്ന പിന്തുണ അതിശയിപ്പിക്കുന്നതായും ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണിതെന്നും നിത അംബാനി പറഞ്ഞു.
നിത അംബാനിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ,
തങ്ങളുടെ ആദ്യത്തേതും ഗംഭീരവുമായ അതിഥികളായി എത്തിയവർക്കെല്ലാം കൾച്ചറൽ സെന്റിന്റേയും രാജ്യത്തിന്റേയും പേരിൽ ഹൃദയംഗമമായ നന്ദി! ഇന്ത്യയുടെ ഈ സംഗീതചരിത്രം അവതരിപ്പിക്കുന്നത് വലിയ സന്തോഷവും ബഹുമതിയുമാണ്.
ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ സംസ്കാരം അതിജീവിക്കുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പുരാതനമായതും ഏറ്റവും വൈവിധ്യമാർന്നതുമായ നാഗരികതകളിൽ ഒന്നാണ് നമ്മുടേത്. അതേസമയം, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനസംഖ്യയും നമുക്കാണ്. ഇന്ന് നമ്മൾ ആധുനിക ഇന്ത്യയുടെ അമൃത് കാലത്താണ്.
1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിമാനവും സമൃദ്ധവും ശക്തവും ആത്മവിശ്വാസവുമുള്ള ഒരു രാഷ്ട്രത്തിന് മഹത്തായ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള ശുഭകരമായ സമയമാണിത്.
തനിക്കും മുകേഷ് അംബാനിക്കും ഇത് സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷമാണ്. ലോകോത്തര നിലവാരത്തിലുള്ള ഒരു സാംസ്കാരിക കേന്ദ്രം ഇന്ത്യയ്ക്കു വേണം എന്നത് തങ്ങൾ ഏറെ കാലമായി ആഗ്രഹിക്കുന്നതാണ്. നമ്മുടെ കലാപരവും സാംസ്കാരികവുമായ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി ഒരു ഇടം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
സിനിമയിലും സംഗീതത്തിലും നൃത്തത്തിലും നാടകത്തിലും, സാഹിത്യത്തിലും നാടൻകലാരൂപങ്ങളിലും കലയിലും കരകൗശലത്തിലും, ശാസ്ത്രത്തിലും ആത്മീയതയിലും, അതെല്ലാം ഇന്ത്യയുടെ അദൃശ്യമായ ദേശീയ സമ്പത്താണ്.
സമൂഹങ്ങളെയും രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പരസ്പര ധാരണയുടെയും സഹിഷ്ണുതയുടെയും ബഹുമാനത്തിന്റെയും നൂലുകളാണ് സംസ്കാരം നെയ്യുന്നത്. മനുഷ്യകുലത്തിൽ പ്രതീക്ഷയും സന്തോഷവും കൊണ്ടുവരുന്നത് സംസ്കാരമാണ്. അതിനാൽ തന്നെ, ഒരു കലാകാരിയെന്ന നിലയിൽ NMACC കലകളേയും കലാകാരന്മാരേയും അതിന്റെ പ്രേക്ഷകരേയും ആഘോഷിക്കുന്ന ഇടമായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാൻ കഴിയുന്ന ഇടമായി ഇത് മാറട്ടേ.