കോട്ടയം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പാമ്പാടി ഉപകേന്ദ്രത്തിൽ ഗസ്റ്റ് ലക്ചർ (ടാലി) തസ്തികകളിലേക്ക് പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.കോം. ടാലി/ ബി.കോം ടാലി എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പ്രവൃത്തിപരിചയമുണ്ടായിരിക്കണം. താല്പര്യമുള്ളവർ ജൂൺ 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം പാമ്പാടി ഓഫീസിൽ എത്തണം.