ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്് , കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ഇലക്ട്രോണിക്സ് എഞ്ചിനീയറിങില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയാണ് ഡെമോണ്‍സ്ട്രേറ്റര്‍ നിയമന യോഗ്യത. പോളിടെക്നിക് കോളജിലെ അധ്യാപന പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 30നകം aknmguest@gmail.com ലേക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം.