കാഞ്ഞിരമാറ്റം റെയിൽവേ ജീവനക്കാർക്കൊപ്പം വിസറ്റ് എങ്നീയറിംഗ് കോളേജിലെ എൻ സി സി കേഡറ്റുകളും ജീവനക്കാരും

“സ്വച്ഛ് റെയിൽ സ്വച്ഛ് ഭാരത് “മിഷൻന്റെ ഭാഗമായി കാഞ്ഞിരമാറ്റം റെയിൽവേ സ്റ്റേഷൻ വിസറ്റ് എഞ്ചിനീയറിംഗ് കോളേജിലേ എൻ. സി. സി കേഡറ്റുകൾ ശുചികരിച്ചു.
കാഞ്ഞിരമാറ്റം : “സ്വച്ഛ് റെയിൽ സ്വച്ഛ് ഭാരത്” മിഷൻന്റെ ഭാഗമായി ഇലഞ്ഞി വിസറ്റ് എഞ്ചിനീയറിംഗ് കോളേജ് എൻ. സി. സി കേഡറ്റുകൾ,എൻ. സി. സി ഓഫീസർ ലെഫ്റ്നന്റ്. ടി ഡി സുഭാഷിന്റെ നേതൃത്വത്തിൽ കാഞ്ഞിരമാറ്റം റെയിൽവേ സ്റ്റേഷൻ ശുചികരണ പ്രവർത്തനങ്ങൾ നടത്തി.

സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ ചിഫ് കോമർഷ്യൽ ഇൻസ്‌പെക്ടർ പി എൻ ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിക്കുകയും കേഡറ്റുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു, പി ആർ ഓ ഷാജി അഗസ്ത്യൻ കേഡറ്റുകൾക്ക് നേതൃത്വവും സഹായവും നൽകി,ഹോൾട്ട് ഏജന്റ് കാഞ്ഞിരമാറ്റം ഇ പി റെഗുനാഥ്‌ നേതൃത്വം നൽകുകയും കേഡറ്റുകൾക്കും കോളേജിനും നന്ദി അർപ്പിക്കുകയും ചെയ്തു.

Verified by MonsterInsights