Present needful information sharing
പൊതുവെ നമ്മുടെ വീട്ടിലെ കുട്ടികള്‍ കരഞ്ഞ് ബഹളമുണ്ടാക്കുമ്പോള്‍ അവരെ ശാന്തരാക്കാന്‍ നമ്മള്‍ മൊബൈല്‍ ഫോണ്‍ നല്‍കാറുണ്ട്. ഈ അടുത്ത കാലത്താണ് കുട്ടികളില്‍ ഈ ശീലം രക്ഷിതാക്കള്‍ വളര്‍ത്തി തുടങ്ങിയത്. യു എസിലെ ഒരു അമ്മ ഇങ്ങനെ മൊബൈല്‍ ഫോണ്‍ കൊടുത്തതാണ് അവര്‍ക്ക് വിനയായത്. ജെസിക് ന്യൂണ്‍സ് എന്ന അമ്മയാണ് അഞ്ച് വയസുള്ള മകള്‍ കരഞ്ഞപ്പോള്‍ ഫോണ്‍ കളിക്കാനായി കൊടുത്തത്. മകള്‍ ഗെയിമൊക്കെ കളിച്ചിരുന്നോളും എന്ന് തെറ്റിദ്ധരിച്ചെങ്കില്‍ തെറ്റി. മകള്‍ ആദ്യം ചെയ്തത് ആമസോണില്‍ കയറി തനിക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയാണ് ചെയ്തത്. ആമസോണില്‍ നിന്നും 3000 ഡോളറിന്റെ സാധനങ്ങളാണ് മകള്‍ വാങ്ങിയത്.
തനിക്ക് ഇഷ്ടപ്പെട്ട പത്ത് ജോഡി ബൂട്ടുകളും കളിപ്പാടങ്ങളുമായിരുന്നു അഞ്ച് വയസുകാരി ഓര്‍ഡര്‍ ചെയ്തത്. കുട്ടികള്‍ക്ക് കളിക്കാനുള്ള മോട്ടോര്‍ സൈക്കിള്‍, ജീപ്പ് എന്നിങ്ങനെ വിലകൂടിയ സാധനങ്ങളാണ് മകള്‍ വാങ്ങിച്ചതെന്ന് ജെസിക്ക് ഒരു യു എസ് മാധ്യമത്തോട് പറഞ്ഞു. ബൈക്കുകള്‍ക്കും ജീപ്പിനുമായി ആകെ 3,180 ഡോളറും ബൂട്ടുകള്‍ക്ക് ഏകദേശം 600 ഡോളര്‍ വിലയുണ്ടെന്ന് ജസീക്ക വ്യക്തമാക്കി. ഭാഗ്യവശാല്‍, കൗഗേള്‍ ബൂട്ടുകളുടെയും പകുതി മോട്ടോര്‍സൈക്കിളുകളുടെയും ഓര്‍ഡറുകള്‍ അസാധുവാക്കാന്‍ യുവതിക്ക് സാധിച്ചു. അഞ്ച് മോട്ടോര്‍ സൈക്കിളുളും രണ്ട് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ഒരു ജീപ്പും ഇതിനോടകം തന്നെ വീട്ടില്‍ ഡെലിവറി ചെയ്തു. 2.47 ലക്ഷം രൂപയുടെ സാധനങ്ങളാണ് കുഞ്ഞ് ഇത്തരത്തിൽ ഓര്‍ഡര്‍ ചെയ്തത്.