കരസേനയുടെ 65–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്‌സിലേക്കും 36–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.
2025 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷൻമാർക്കു 350 ഒഴിവും സ്ത്രീകൾക്ക് 29 ഒഴിവുമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനീയറിങ് വിഭാഗങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾക്കു വെബ്‌സൈറ്റ് കാണുക.
∙ശാരീരിക യോഗ്യത: കരസേനാ വെബ്‌സൈറ്റിൽ നൽകിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത ഉണ്ടായിരിക്കണം.
പ്രായം: 2025 ഒക്ടോബർ ഒന്നിന് 20–27.
പരിശീലനം: ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
“തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. ഗ്രൂപ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും.
പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ, ഏതെങ്കിലും എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്കും നോൺ ടെക് എൻട്രിയിൽ, ഏതെങ്കിലും ബിരുദവുമാണു യോഗ്യത. പ്രായം: 35. ഓഫ്‌ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.