കേരള ഹൈക്കോടതിക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. ഹൈ കോര്‍ട്ട് ഓഫ് കേരള ഇപ്പോള്‍ കുക്ക് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെയുള്ള 2 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ജനുവരി 30ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കേരള ഹൈക്കോടതിയില്‍ കുക്ക് റിക്രൂട്ട്‌മെന്റ്. ആകെ 2 ഒഴിവുകള്‍.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.
ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
രാത്രിയും പകലും ജോലി ചെയ്യാന്‍ സാധിക്കുന്നവരായിരിക്കണം.
പകര്‍ച്ചവ്യാധി രോഗങ്ങള്‍ ഉള്ളവരായിരിക്കരുത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,400 രൂപ മുതല്‍ 55,200 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം ജനുവരി 30ന് മുന്‍പായി അപേക്ഷ നല്‍കുക. എസ്.സി, എസ്.ടി ഒഴികെയുള്ള മറ്റുള്ളവര്‍ക്ക് 750 രൂപ അപേക്ഷ ഫീസുണ്ട്.