കുവൈത്ത്: കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. കുവൈത്ത് ഫയര്‍ ഫോഴ്‌സിന്റെ ഔദ്യോഗിക ട്വീറ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായാണ് വ്യക്തമാകുന്നത്. ഭൂചലനം ഏതാനും സെക്കണ്ടുകള്‍ നീണ്ടുനിന്നു. 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടതെന്നാണ് യു.എ.ഇ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.