കുവൈറ്റിലെ ഷേക്ക് ജാബർ പാലം വിനോദ കേന്ദ്രമാക്കി മാറ്റാൻ ഒരുങ്ങി സർക്കാർ. വരാനിരിക്കുന്ന ശൈത്യകാലത്തും വസന്തകാലത്തും ജാബർ പാലം പദ്ധതിക്കുള്ളിലെ ദ്വീപുകളും ലഭ്യമായ പ്രദേശങ്ങൾ ഉപയോഗപ്പെടുത്തി ഒരു പുതിയ വിനോദ കേന്ദ്രം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുള്ള താത്ക്കാലിക പ്രവർത്തനങ്ങൾ ആരംഭിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.
പദ്ധതി നടത്തിപ്പിന്റെ തുടർനടപടികൾക്ക് മേൽനോട്ടം വഹിക്കുന്ന മന്ത്രിതല സമിതി സംരംഭം ചർച്ച ചെയ്തു. ദീർഘകാല നിക്ഷേപ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പദ്ധതി നിക്ഷേപകന് കൈമാറുന്നതുവരെ രണ്ട് കൃത്രിമ ദ്വീപുകളുടെ പ്രയോജനമാണ് ലക്ഷ്യമിടുന്നത്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ ആണ് ശ്രമം നടത്തുന്നത്..