ഓഹരി വില 195 രൂപ മുതൽ, വളർച്ച 37 ശതമാനം വരെ, ഇപ്പോൾ വാങ്ങാൻ രണ്ട് ഓഹരികൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ ഓഹരി വിപണി വലിയ ചുവപ്പിലാണ് അവസാനിക്കുന്നത്. എന്തായാലും വിപണി കസോളിഡേഷന്‍ മൂഡില്‍തന്നെയാണ്. പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷില്‍നിന്നും ന്യൂട്രലിലേക്ക് നീങ്ങിയിരിക്കുകയാണ്. അതായത് റേഞ്ച് ബൗണ്ടായി നീങ്ങുവാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യ വിക്‌സ് മേയ് ഏഴിന് 2.45 ശതമാനം വര്‍ധനയോടെ 17.01 ആയിരിക്കുകയാണ്.ജൂൺ ആദ്യവാരം പ്രതീക്ഷിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യൻ വിപണിയും ഉറ്റുനോക്കുന്നുണ്ട്. ഇത് സമീപകാലത്ത് വിപണിയെ അൽപ്പം അസ്ഥിരമാക്കിയേക്കാം. യുഎസിലെ മാന്ദ്യത്തിൻ്റെ പ്രാരംഭ സൂചനകൾ, കോർപ്പറേറ്റ് ഇന്ത്യയിൽ നിന്നുള്ള സമ്മിശ്ര ഫലങ്ങൾ, തിരഞ്ഞെടുപ്പ് ഫലപ്രതീക്ഷ, ആഭ്യന്തര ഫണ്ട് പിന്തുണ കാരണം സമീപകാല ബൗൺസ് ബാക്ക് എന്നിവ കണക്കിലെടുക്കുമ്പോൾ, വിപണി ഒരു ശ്രേണിയിൽ തുടരുമെന്നാണ് ആഭ്യന്തര ബ്രോക്കറേജ് ഹൗസ് നിർമൽ ബാംഗിൻ്റെ റിപ്പോർട്ടിൽ പറയുന്നത്.

 



മെയ് സീരീസിനായി നിഫ്റ്റി 22,000-23,000 പരിധിയിൽ വ്യാപാരം നടത്തുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. അതുകൊണ്ടു തന്നെ ഈ മാസം വാങ്ങിയാൽ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് ഓഹരികൾ നമുക്ക് നോക്കാം.

1.സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെറുകിട ബാങ്കിങ് രംഗത്ത് പ്രവർത്തിക്കുന്ന സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ നിലവിലെ ഓഹരി വില 195.95 രൂപയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 4.42 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 19.32 ശതമാനം ഉയരാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 64.94 ശതമാനമാണ് ഓഹരി നേടിയ ലാഭം. 280 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഇത് നിലവിലെ വിലയിൽ നിന്നും ഏകദേശം 37 ശതമാനത്തോളം മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.

2020-23 സാമ്പത്തിക വർഷത്തിൽ അതിൻ്റെ ആസ്തി ഗുണനിലവാരവുമായി ബന്ധപ്പെട്ട് സൂര്യോദയ് നടത്തിയ സമഗ്രമായ പുനർനിർമ്മാണ വ്യായാമത്തിന് ശേഷം, വളർച്ചയിൽ ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.

2. എപിഗ്രൽ ലിമിറ്റഡ് രാജ്യത്തെ കാസ്റ്റിക് സോഡ, കാസ്റ്റിക് പൊട്ടാഷ്, ക്ലോറോമീഥേൻസ്, ഹൈഡ്രജൻ പെറോക്സൈഡ്, ക്ലോറിൻ, ഹൈഡ്രജൻ എന്നിവയുടെ മുൻനിര നിർമ്മാതാക്കളാണ് എപിഗ്രൽ. 2007-ലാണ് കമ്പനി സ്ഥാപിക്കുന്നത്.


1,303.25 രൂപ എന്നതാണ് എൻഎസ്ഇയിൽ എപിഗ്രൽ ലിമിറ്റഡ് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 4.47 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 41.24 ശതമാനം വളർച്ചയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി നേടിയ വളർച്ച. ഒരു വർഷത്തിനിടെ 26 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു.

1,690 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഇത് നിലവിലെ ഓഹരി വിലയിൽ നിന്നും 31 ശതമാനം ഉയർച്ചയെ സൂചിപ്പിക്കുന്നു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ദുർബലമായ മാക്രോ പരിസ്ഥിതിയും കാരണം വ്യവസായത്തിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കിടയിലും കമ്പനിയുടെ വരുമാനം 2020-24 സാമ്പത്തിക വർഷത്തിനിടയിൽ 33.3% CAGR-ലും PAT 15% CAGR-ലും വളർന്നു എന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. വിപുലീകരിച്ച ശേഷിയെ അടിസ്ഥാനമാക്കി 2025 സാമ്പത്തിക വർഷത്തിൽ 15% വോളിയം വളർച്ചയ്ക്ക് മാനേജ്മെൻ്റ് മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, 24-25% പരിധിയിൽ ആർഒസിഇ നേടാനും കമ്പനി ലക്ഷ്യമിടുന്നു. 

Verified by MonsterInsights