ഹോങ്കോങ്: മനുഷ്യസംരക്ഷണത്തിലുള്ള ലോകത്തെ ഏറ്റവും പ്രായംചെന്ന ഭീമന് പാണ്ട ആന്‍ ആന്‍ 35-ാം വയസ്സില്‍ ഓര്‍മയായി. ഹോങ് കോങ്ങിലെ ഓഷ്യന്‍ പാര്‍ക്ക് അധികൃതര്‍ വാര്‍ത്ത പങ്കുവെച്ചതും ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് ആന്‍ ആനിന് ആദരാഞ്ജലികളെത്തി. തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ സിച്വാനില്‍ 1986- ലാണ്, പിന്നീട് ലോകത്തിന്റെ മുഴുവന്‍ സ്നേഹം നേടിയ പാണ്ട പിറന്നത്. 1999 മുതല്‍ ആന്‍ ആന്‍ ഓഷ്യന്‍ പാര്‍ക്കിലാണ് താമസം. ചൈന സമ്മാനമായി നല്കിയതായിരുന്നു. ആന്‍ ആനിനൊപ്പം പെണ് പാണ്ടയായ ജിയ ജിയയും ഓഷ്യന്‍ പാര്‍ക്കിലെത്തി. 2016-ല്‍ 38-ാമത്തെ വയസ്സിലാണ് ജിയ ജിയ വിടവാങ്ങിയത്. ചൈനയില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ് പാണ്ട.