പരമാവധി മൂന്ന് ആഴ്ച; 20% ലാഭം നേടാം; കുതിപ്പിന്റെ പാതയിൽ മുന്നേറുന്ന മൂന്ന് ഓഹരികൾ.

ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോഡ് മുന്നേറ്റം തുടരുകയാണ്. പ്രധാന ഓഹരി സൂചികകളുടെ ചാർട്ടിൽ കുതിപ്പിന്റെ സൂചനയായ ‘ഹയർ ‌ടോപ് ഹയർ ബോട്ടം’ പാറ്റേൺ പ്രകടവുമാണ്. കൂടാതെ ദിവസ ചാർട്ടിൽ ‘കപ്പ് ആൻഡ് ഹാൻഡിൽ’ പാറ്റേണിൽ നിന്നുള്ള ബ്രേക്കൗട്ട് കുതിപ്പും രേഖപ്പടുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ പ്രധാന ഓഹരി സൂചികകളിൽ ബുള്ളിഷ് ട്രെൻഡ് തുടരുന്നുവെന്ന് സാരം. ഈയൊരു പശ്ചാത്തലത്തിൽ ഹ്രസ്വകാല നിക്ഷേപ നിർദേശവുമായി പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎൽ ക്യാപിറ്റൽ രംഗത്തെത്തി.പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് (BSE : 500049, NSE : BEL) ഓഹരികൾ 229 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് ജിഇപിഎൽ ക്യാപിറ്റൽ, ടെക്നിക്കൽ റിസർച്ച് എവിപി, വിദ്ന്യാൻ സാവന്ത് പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഓഹരിയുടെ വിപണി വില 270 രൂപയിലേക്ക് എത്തിച്ചേരാം. ഇതിലൂടെ 18 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ ഭാരത് ഇലക്ട്രോണിക്സ് ഓഹരി വാങ്ങുന്നവർ 213 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ ടെക്നിക്കൽ അനലിസ്റ്റ് നിർദേശിച്ചു.

പെട്രോനെറ്റ് എൽഎൻജി:ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഇറക്കുമതിയിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുമേഖല സ്ഥാപനമായ പെട്രോനെറ്റ് എൽഎൻജി (BSE : 532522, NSE : PETRONET) ഓഹരികൾ 302.50 രൂപയിൽ നിന്നും വാങ്ങാമെന്ന് ജിഇപിഎൽ ക്യാപിറ്റൽ, ടെക്നിക്കൽ റിസർച്ച് എവിപി, വിദ്ന്യാൻ സാവന്ത് നിർദേശിച്ചു. അടുത്ത മൂന്ന് ആഴ്ചയ്ക്കകം ഓഹരി വില 364 രൂപയിലേക്ക് മുന്നേറാം. ഇതിലൂടെ 20 ശതമാനം നേട്ടമാണ് ഈ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇപ്പോൾ പെട്രോനെറ്റ് എൽഎൻജി ഓഹരി വാങ്ങുന്നവർ 278 രൂപയിൽ സ്റ്റോപ്പ് ലോസ് ഇടണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ ടെക്നിക്കൽ അനലിസ്റ്റ് കൂ‌ട്ടിച്ചേർത്തു.ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഇറക്കുമതിയിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുമേഖല സ്ഥാപനമായ പെട്രോനെറ്റ് എൽഎൻജി (BSE : 532522, NSE : PETRONET) ഓഹരികൾ 302.50 രൂപയിൽ നിന്നും വാങ്ങാമെന്ന് ജിഇപിഎൽ ക്യാപിറ്റൽ, ടെക്നിക്കൽ റിസർച്ച് എവിപി, വിദ്ന്യാൻ സാവന്ത് നിർദേശിച്ചു. അടുത്ത മൂന്ന് ആഴ്ചയ്ക്കകം ഓഹരി വില 364 രൂപയിലേക്ക് മുന്നേറാം. ഇതിലൂടെ 20 ശതമാനം നേട്ടമാണ് ഈ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇപ്പോൾ പെട്രോനെറ്റ് എൽഎൻജി ഓഹരി വാങ്ങുന്നവർ 278 രൂപയിൽ സ്റ്റോപ്പ് ലോസ് ഇടണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ ടെക്നിക്കൽ അനലിസ്റ്റ് കൂ‌ട്ടിച്ചേർത്തു.

ഡേറ്റ പാറ്റേൺസ്:പ്രതിരോധ, വ്യോമയാന ഇലക്ട്രോണിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര സ്വകാര്യ കമ്പനിയായ ഡേറ്റ പാറ്റേൺസ് (BSE : 543428, NSE : DATAPATTNS) ഓഹരികൾ 3007 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് ജിഇപിഎൽ ക്യാപിറ്റൽ, ടെക്നിക്കൽ റിസർച്ച് എവിപി, വിദ്ന്യാൻ സാവന്ത് പറഞ്ഞു. വരുന്ന മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഓഹരി വില 3,600 രൂപയിലേക്ക് കുതിച്ചുയരാം. ഇതിലൂടെ 20 ശതമാനം ലാഭമാണ് നോട്ടമിടുന്നത്. ഇപ്പോൾ ഡേറ്റ പാറ്റേൺസ് ഓഹരി വാങ്ങുന്നവർ 2,760 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ ടെക്നിക്കൽ അനലിസ്റ്റ് നിർദേശിച്ചു.

Verified by MonsterInsights