ബാറുകളിലേയും ഹോട്ടലുകളിലേയും ഗുണ്ടാ ഇടപെടൽ തടയാൻ തിരുവനന്തപുരം സിറ്റി പോലീസ്. ഡിജെ പാർട്ടികൾ സ്പോണസർ ചെയ്യന്നവരുടെ വിവരം പോലീസിനെ അറിയിക്കണം. പരിപാടികൾ സംഘടിപ്പിക്കുന്ന സ്ഥലത്തേക്കുള്ള വഴിയിലും പുറത്തേക്കുള്ള വഴിയിലും സിസിടിവി ക്യാമറകൾ നിർബന്ധമാക്കുകയും ചെയ്തു.
മയക്കുമരുന്നോ ആയുധങ്ങളോ കൊണ്ടുവന്നാൽ കർശനനടപടി സ്വീകരിക്കും. ഹോട്ടലുകളിലേയും ബാറുകളിലേയും മുഴുവൻ ജീവനക്കാർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഗുണ്ടകളും ചില പൊലീസുകാരും ഇത്തരം കേന്ദ്രങ്ങളിൽ നിക്ഷേപം നടത്തുന്നവെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.