റെക്കോഡ് കുതിപ്പ്: സ്വര്‍ണ വില 55,000 രൂപയിലേയ്ക്ക്

സ്വര്‍ണ വില വീണ്ടും റെക്കോഡ് കുതിപ്പില്‍. ചൊവാഴ്ച പവന്റെ വില 720 രൂപ കൂടി 54,360 രൂപയിലെത്തി. ഗ്രമിന്റെ വിലയാകട്ടെ 90 രൂപ വര്‍ധിച്ച് 6,795 രൂപയുമായി.

ഇതോടെ രണ്ട് മാസത്തിനുള്ളില്‍ 8,000 രൂപയിലേറെയാണ് വര്‍ധനവുണ്ടായത്. നിലവിലെ വിലയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ അഞ്ച് ശതമാനമെന്ന കുറഞ്ഞ പണിക്കൂലിയും ജിഎസ്ടി(മൂന്ന് ശതമാനം)യും പ്രകാരം 59,000 രൂപയെങ്കിലും നല്‍കേണ്ടിവരും.

പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഡോളറിന്റെ കുതിപ്പുമൊക്കെയാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് പിന്നില്‍. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 73,169 രൂപയായി. ആഗോള വിപണിയിലാകട്ടെ ഒരു ട്രോയ് ഔണ്‍സിന് 2,380 ഡോളര്‍ നിലവാരത്തിലുമാണ്.

Verified by MonsterInsights