പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതഭാരം എന്നത്. മാറിമാറി വരുന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം പലരെയും മാനസീക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നു. ഇതിനുപുറമെ മറ്റ് പല രോഗങ്ങള്‍ക്കും അമിതഭാരം കാരണമാകുന്നു. ശരീരത്തില്‍ എത്തപ്പെടുന്ന ചീത്ത കൊളസ്‌ട്രോളാണ് അമിതഭാരത്തിന് ഒരു പ്രധാന കാരണം. അമിത വണ്ണത്തെ കുറയ്ക്കാന്‍ പല വഴികളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ അമിത വണ്ണത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍.പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതഭാരം എന്നത്. മാറിമാറി വരുന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം പലരെയും മാനസീക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നു. ഇതിനുപുറമെ മറ്റ് പല രോഗങ്ങള്‍ക്കും അമിതഭാരം കാരണമാകുന്നു. ശരീരത്തില്‍ എത്തപ്പെടുന്ന ചീത്ത കൊളസ്‌ട്രോളാണ് അമിതഭാരത്തിന് ഒരു പ്രധാന കാരണം. അമിത വണ്ണത്തെ കുറയ്ക്കാന്‍ പല വഴികളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ അമിത വണ്ണത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍.
ആപ്പിളില്‍ ധാരാളമായി നോണ്‍ ഡൈജസ്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താനും അമിതഭാരത്തെ കുറയ്ക്കാനും ഈ ബാക്ടീരിയകള്‍ സഹായിക്കുന്നു. ധാരാളം നാരുകളും പോളിഫിനോളുകളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം സുഗമമാക്കാനും സഹായിക്കുന്നു.അതുപോലെതന്നെ ആപ്പിളിലെ ചില സംയുക്തങ്ങള്‍ വയറ് നിറഞ്ഞ അനുഭൂതി ഉണ്ടാക്കുന്നു. അതിനാല്‍ ഒരു ആപ്പിള്‍ കഴിച്ചാല്‍ അമിതമായി ആഹാരം കഴിക്കേണ്ടി വരില്ല. ഇതും അമിത വണ്ണത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും ഒരു ആപ്പിള്‍ വീതം കഴിയ്ക്കുന്നത് ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അതുപോലെതന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ആപ്പിളില്‍ നിന്നും ലഭിയ്ക്കും.
ശരീരഭാരം നിയന്ത്രിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. കൂടാതെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും ആപ്പിള്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ആപ്പിള്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ആപ്പിള്‍ ശീലമാക്കുന്നതിലൂടെ വിശപ്പിനെ നിയന്ത്രിക്കാനും സാധിക്കുന്നു.