സ്വർണ വിലയിൽ നേരിയ കുറവ്.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ താഴ്ന്ന് വില 6,750 രൂപയായി. 80 രൂപ കുറഞ്ഞ് 54,000 രൂപയിലാണ് പവൻ. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കുറഞ്ഞത്.രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടവും ഡോളറിന്‍റെ മൂല്യക്കുതിപ്പും ഇന്ത്യയിലെ വിലയെയും സ്വാധീനിക്കുകയായിരുന്നു

ട്രംപിന്‍റെ വധശ്രമവും ഡോളറിന്‍റെ കുതിപ്പും:കഴിഞ്ഞവാരം ഔൺസിന് 30 ഡോളറിലധികം കുതിച്ച് 2,420 ഡോളറിനടുത്തെത്തിയ രാജ്യാന്തര വില, നിലവിലുള്ളത് 2,410 ഡോളറിന് താഴെ. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വധശ്രമത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട പശ്ചാത്തലത്തിൽ, അദ്ദേഹത്തിന് വിജയസാധ്യത ഏറിയിട്ടുണ്ട്. 

ഇതോടെ, ഡോളറിന്‍റെ മൂല്യം ശക്തിയാർജ്ജിച്ചതാണ് രാജ്യാന്തര സ്വർണവിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്

ലോകത്തെ ആറ് മുൻനിര കറൻസികൾക്കെതിരായ ഡോളർ ഇൻഡെക്സ് 0.11 ശതമാനം ഉയർന്ന് 104.21ലെത്തി. ഡോളറിലാണ് രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത്. ഡോളർ ശക്തിയാർജ്ജിക്കുമ്പോൾ സ്വർണം വാങ്ങൽച്ചെലവ് ഉയരും. ഇത്ഡിമാൻഡിനെ ബാധിക്കുമെന്ന ആശങ്കയിൽ തട്ടിയാണ് ഇപ്പോഴത്തെ വിലയിടിവ്.18 കാരറ്റും വെള്ളിയും  

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,605 രൂപയായി. അതേസമയം, ഏറെ ദിവസങ്ങളായി വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഇന്നും വ്യാപാരം ഗ്രാമിന് 99 രൂപയിൽ.ഒരു പവൻ ആഭരണത്തിന് വിലയെന്ത്?…

സ്വർണം വാങ്ങുമ്പോൾ മൂന്ന് ശതമാനം ജിഎസ്‍ടി, 45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും ചേരുന്ന ഹോൾമാർക്ക് (HUID) ചാർജ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ഓരോ ജുവലറിയിലും ആഭരണത്തിന്‍റെ രൂപകൽപനയ്ക്ക് ആനുപാതികമായി വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 

ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 58,455 രൂപയെങ്കിലും കൊടുക്കണം

Verified by MonsterInsights