സൈനിക കരുത്തും ഇന്ത്യൻ സംസ്കാരവും സമന്വയിക്കുന്ന റിപ്പബ്ലിക് ദിന പരേഡ്; തദ്ദേശീയ മികവ് പ്രകടിപ്പിക്കാൻ ആദ്യമായി ‘പ്രലേ മിസൈലും.

രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡിആർഡിഒ വികസിപ്പിച്ച ‘പ്രലേ മിസൈൽ’ ആകും പരേഡിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആദ്യമായാണ് പ്രലേ മിസൈൽ പരേഡിന്റെ ഭാഗമാകുന്നത്. ആണവായുധങ്ങൾ വഹിക്കാവുന്നതും കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്നതുമായ മിസൈലാണ് പ്രലേ. 350-500 കിലേമീറ്റ‍ർ ഷോർട്ട് റേഞ്ചുള്ള മിസൈലാണിത്. 500 മുതൽ 1,000 കിലോമീറ്റർ പേലോഡ് ശേഷിയുണ്ട് പ്രലേ മിസൈലിന്. 2023-ലാണ് പ്രലേ സൈന്യത്തിന്റെ ഭാഗമായത്. പ്രതിരോധരംഗത്ത് ഇന്ത്യയുടെ തദ്ദേശീയ കുതിപ്പേറുന്നതിന്റെ മികച്ച ഉദാഹരണമാണ് പ്രലേ മിസൈൽ. പാക്, ചൈനീസ് അതിർത്തികളിൽ പ്രതിരോധം തീർക്കാൻ ഇതിന് സാധിക്കുന്നു.

 

ഇന്ത്യയുടെ സൈനിക ശക്തി പ്രകടമാക്കുന്ന ബ്രഹ്മോസ് മിസൈൽ, മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ടി-90 ടാങ്കുകൾ, നാഗ് മിസൈലുകൾ എന്നിവയും റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കും. സൈനികശക്തിക്കൊപ്പം ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ പ്രദർശനം കൂടിയാകും റിപ്പബ്ലിക് ദിന പരേഡ്.

5,000 നാടോടി, ഗോത്ര കലാകാരന്മാർ അണിനിരക്കുന്ന കലാരൂപങ്ങളുണ്ടാകും. 77,000 പേരെയാണ് കർത്തവ്യപഥിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 10,000 പേർക്ക് പ്രത്യേക ക്ഷണവുമുണ്ട്. 32,000 പേർക്ക് പ്രദർശനവും അനുവദിച്ചിട്ടുണ്ട്. രാവിലെ 10.30-ന് ആരംഭിക്കുന്ന പരേഡിൽ 31 നിശ്ചല ദൃശ്യങ്ങളാകും പ്രദർശിപ്പിക്കുക.

Verified by MonsterInsights