നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഫിസിക്കല്‍ സയന്‍സ് ടീച്ചറുടേയും കാര്‍പ്പെന്‍ഡറി, ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ്, ഇലക്ട്രിക്കല്‍, ഫിറ്റിംഗ് തസ്തികകളില്‍ ട്രേഡ്സ്മാന്മാരുടെയും ഓരോ താല്‍ക്കാലിക ഒഴിവുണ്ട്. ഹൈസ്കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന അപേക്ഷകര്‍ക്ക് ജൂണ്‍ ഒമ്പതിന് രാവിലെ 10 മണിക്ക് സ്കൂളില്‍ നടക്കുന്ന ഫിസിക്കല്‍ സയന്‍സ് ടീച്ചര്‍ അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാം. ട്രേഡ്സ്മാന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ് .എല്‍.സിയും ഐ.റ്റി.ഐ / വി.എച്ച്.എല്‍.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ യോഗ്യതയുമുണ്ടായിരിക്കണം.
ജൂണ്‍ എട്ടിന് രാവിലെ 10 നാണ് ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ് ട്രേഡ്സ്മാന് ഇന്റര്‍വ്യൂ. ഇലക്ട്രിക്കല്‍ ട്രേഡ്സ്മാന് ഇന്റര്‍വ്യൂ അതേ ദിവസം 11.30 നും കാര്‍പ്പെന്‍ഡറി ട്രേഡ്സ്മാന് ഉച്ചക്ക് 1.30 നും ഫിറ്റിംഗ് ട്രേഡ്സ്മാന് ഉച്ചക്ക് 2.30 നും നടക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0472 2812686.