ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് തക്കാളി. തക്കാളി ദിവസവും കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിനുകളും കാല്‍സ്യവും ധാരാളം അടങ്ങിയതാണ് തക്കാളി.
അതിനാല്‍ തന്നെ തക്കാളി ജ്യൂസ് കുടിച്ചാലും ഗുണങ്ങള്‍ ഏറെയയാണ്. തക്കാളി ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സാഹായിക്കുമെന്നാണ് പുതിയ പഠനം. ഇതുവഴി യുവാക്കളിലെ ഹൃദോഗ സാധ്യതയെ തടയാനും കഴിയും. എന്നാല്‍ ഈ ജ്യൂസില്‍ ഉപ്പോ മധുരമോ ചേര്‍ക്കാന്‍ പാടില്ല.
ജപ്പാനിലെ ടോക്കിയോ മെഡിക്കല്‍ ആന്റ് ഡെന്റല്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിലാണ് ആണ് തക്കാളിയുടെ ഈ ഗുണങ്ങളെക്കുറിച്ച് പറയുന്നത്. ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്റ് ന്യൂട്രിഷനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവന്നത്. 184 പുരുഷന്മാരിലും 297 സ്ത്രീകളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്.തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ സഹായകരമാണ്.
പഠനത്തിന് വിധേയമായ 94 പേരിലും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തതായാണ് പഠനത്തില്‍ പറയുന്നത്. ഉപ്പ് ഇല്ലാത്ത തക്കാളി ജ്യൂസ് കുടിച്ചവരില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് 155 -149.9 mg/dL ആയി കുറഞ്ഞതായാണ് പഠനം പറയുന്നത്. അതിനാല്‍ തന്നെ ഇനി ഇടനേരങ്ങളില്‍ ഒരു തക്കാളിപ്പഴം കഴിക്കുന്നതോ തക്കാളി ജ്യൂസ് കുടിക്കുന്നതോ ശീലമാക്കിക്കോളൂ. സാലഡിനൊപ്പവും മറ്റും തക്കാളി ഉള്‍പ്പെടുത്തുകയും ചെയ്യാം.