ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാന്‍ അനുവദിച്ച സമയപരിധി 2024 ഡിസംബര്‍ 14 ന് അവസാനിക്കുന്നു. ഇതിനായി നിരവധി തവണ അവസരം നല്‍കിയ സാഹചര്യത്തില്‍ ഇനിയും സമയപരിധി നീട്ടാന്‍ സാധ്യത കുറവാണെന്നാണ് വിവരം.
സമയപരിധിക്കു ശേഷവും ആധാര്‍ വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ മുടങ്ങിയേക്കാം. ഓണ്‍ലൈനിലൂടെ സൗജന്യമായി ആധാറിലെ പേര്, വിലാസം അല്ലെങ്കില്‍ ജനനത്തീയതി തുടങ്ങിയ പ്രധാന വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. ഇതിനായി ബായോമെട്രിക്, ഐറിസ് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഓരോ 10 വര്‍ഷം കൂടുമ്പോഴും ഈ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് യുഐഡിഎഐയുടെ പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നു. പക്ഷെ ബയോമെട്രിക്, ഐറിസ് അപ്‌ഡേഷന് ഉപയോക്താക്കള്‍ ആധാര്‍ അപ്‌ഡേറ്റിംഗ് കേന്ദ്രങ്ങളെ സമീപിക്കേണ്ടിവരും.