രാജ്യത്തിനകത്തും പുറത്തും വിവിധ സ്ട്രീമുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിരവധി സ്കോളർഷിപ്പുകളാണ്, സർക്കാരുൾപ്പടെ വിവിധ ഏജൻസികൾ വിതരണം ചെയ്തുവരുന്നത്. അത്തരത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന ചില സ്കോളർഷിപ്പുകളെ പരിചയപെടുത്തുകയാണിവിടെ.
I.സി.ബി.എസ്.ഇ.യുടെ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്
II.വിദേശ ഇന്ത്യക്കാരുടെ മക്കൾക്ക് എസ് പി .ഡി.സി. സ്കോളർഷിപ്പ്
III.കായിക താരങ്ങൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്
I. സി.ബി.എസ്.ഇ.യുടെ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്
“പെൺകുട്ടികൾക്കിടയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ രക്ഷിതാക്കളുടെ ശ്രമങ്ങൾ തിരിച്ചറിയുന്നതിനും മികച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനും”, സി.ബി.എസ്.ഇ.ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പാണ്, ഒറ്റപെൺകുട്ടി സ്കോളർഷിപ്പ് .സി.ബി.എസ്.ഇ. നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ 60 ശതമാനമോ അതിലധികമോ മാർക്കു നേടി സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്കൂളിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന ഒറ്റപ്പെൺകുട്ടികൾക്കാണ്, ഈ സ്കോളർഷിപ്പ്.ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.
യോഗ്യരായ വിദ്യാർത്ഥിനികൾക്ക്, നവംബർ 14വരെ അപേക്ഷിക്കാനവസരമുണ്ട്. അതാതു സ്‌കൂളുകൾ, വിദ്യാർത്ഥിനികളുടെ ഓൺലൈൻ അപേക്ഷ പരിശോധിച്ച് വിവരങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. 2021-ലെ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് അത് പുതുക്കാനുള്ള അപേക്ഷയും 14 വരെ നൽകാം
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകർ, മാതാപിതാക്കളുടെ ഒറ്റപെൺകുട്ടിയായിരിക്കണം.
ഇന്ത്യൻ പൗരൻമാരും ട്യൂഷൻ ഫീസ് 1500 രൂപയിൽ കൂടാത്ത സി.ബി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂളിൽ പഠിക്കുന്നവർക്കുമാണ് , സ്കോളർഷിപ്പ്.
അപേക്ഷാ ക്രമം
സിബിഎസ് പത്താം ക്ലാസ് റോൾ നമ്പറും ജനനതീയതിയും ഉപയോഗിച്ചാണ് , നിർദിഷ്ട വെബ സൈറ്റിൽ ലോഗിൻ ചെയ്യേണ്ടത്. ഓപ്പൺ ചെയ്തു വരുന്ന വിൻഡോയിൽ ഫ്രെഷ് / റിന്യൂവൽ അപേക്ഷ ഫോം തെരഞ്ഞെടുക്കുക. നിർദ്ദേശങ്ങൾ കൃത്യമായി വായിച്ചു നോക്കിയതിന് ശേഷം SGC-X fresh application or renewal എന്നതിൽ ആവശ്യമായത് ക്ലിക്ക് ചെയ്യുക. തുടർന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഡോക്യുമെന്റ് അപ് ലോഡ് ചെയ്ത് ആപ്ലിക്കേഷൻ ഫോം പൂർണമായും പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് കൊടുക്കുക.അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുന്നത്,
പിന്നീടുള്ള ആവശ്യങ്ങൾക്ക് ഉപകാരപ്പെടും.
അപേക്ഷാ സമർപ്പണത്തിനും മറ്റു കൂടുതൽ വിവരങ്ങൾക്കും
II.തെരഞ്ഞെടുക്കപെട്ട സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദേശ ഇന്ത്യക്കാരുടെ മക്കൾക്ക് എസ്പിഡിസി സ്കോളർഷിപ്പ്
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ മക്കൾക്ക് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള എസ്.പി. ഡി.സി. (Scholarship Programme for Diaspora Children) സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ പഠന ചെലവിന്റെ 75 ശതമാനം തുക സ്കോളർഷിപ്പ് ലഭിക്കും.പരമാവധി 3.29 ലക്ഷം രൂപവരെയാണ് സ്കോളർഷിപ്പ്
ലഭിക്കുക.
തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ പഠനം നടത്തുന്ന 150 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.
താഴെ കാണുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.
1.എൻ.ഐ.ടി.
2.ഐഐടി
3.പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ സ്കൂളുകൾ
4.നാക് അക്രഡിറ്റേഷനുള്ള യു.ജി.സി എ ഗ്രേഡ് സ്ഥാപനങ്ങൾ
5.യൂണിവേഴ്സിറ്റികൾ
6.ഡിഎഎസ്എ സ്കീമിൽ ഉൾപ്പെട്ട മറ്റു സ്ഥാപനങ്ങൾ
ആർക്കൊക്കെ അപേക്ഷിക്കാം
മേൽ സൂചിപ്പിച്ച സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഗൾഫ് രാജ്യങ്ങളടക്കമുള്ള ഇസിആർ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾ/ എൻആർഐകളുടെ മക്കൾ എന്നിവരുമായിരിക്കണം, അപേക്ഷകർ . രക്ഷിതാവിന്റെ മാസ വരുമാനം 4.11 ലക്ഷം ഇന്ത്യൻ രൂപയിൽ കൂടാൻ പാടില്ല.
III.കായിക താരങ്ങൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്
സംസ്ഥാനത്തെ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് സ്കീമാണ്, ഡോ:എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പ് സ്കീം. സ്കീമിൽ പരിഗണിക്കപ്പെടുന്നതിന് ഈ അധ്യയന വർഷത്തേക്കുളള അപേക്ഷ, (2021 -22 വർഷം) ഇപ്പോൾ സമർപ്പിക്കാം. നവംബർ 20 വരെയാണ് , അപേക്ഷ സമർപ്പണത്തിനുള്ള സമയം.
ആർക്കൊക്കെ അപേക്ഷിക്കാം
വിവിധ മേഖലകളിൽ മികവു തെളിയിച്ച 14 മുതൽ 20 വയസ്സ് വരെ പ്രായപരിധിയിലുള്ള കായികതാരങ്ങൾക്കായിരിക്കാണ്, അവസരം.അത്‌ലറ്റിക്സ്, ബോക്സിങ്, ഫെൻസിംഗ്, സ്വിമ്മിംഗ് ബാഡ്മിന്റൺ സൈക്ലിംഗ്, കാനോയിങ്, കയാക്കിംഗ് റോവിംഗ് എന്നീ കായിക ഇനങ്ങളിൽ ദേശീയ(സൗത്ത്സോൺ) മത്സരത്തിൽ പങ്കെടുത്ത് ചുരുങ്ങിയത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയവരായിരിക്കണം , അപേക്ഷകർ . ഭിന്നശേഷിയുള്ള കായികതാരങ്ങളിൽ ഒരാളും പരിഗണിക്കപ്പെടും. പ്രതിമാസം പതിനായിരം രൂപയാണ് , സ്കോളർഷിപ്പ് തുക.
അപേക്ഷ ക്രമം
അപേക്ഷ പൂരിപ്പിച്ച്, അവരവരുടെ കായിക നേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു സമർപ്പിക്കണം. നവംബർ 20 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷ അയക്കേണ്ട വിലാസം
സെക്രട്ടറി,
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ,
തിരുവനന്തപുരം -1
കൂടുതൽ വിവരങ്ങൾക്ക്