ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് പുതിയ ജോലികള്‍ ആരംഭിക്കാന്‍ അനുകൂല സമയമല്ല. റിയല്‍ എസ്റ്റേറ്റ്, കമ്മീഷന്‍, തുണി മുതലായവയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ ലാഭമുണ്ടാകും. പരിഹാരം: ഹനുമാന് സിന്ദൂരം സമര്‍പ്പിക്കുക.
ടോറസ് (Taurus – ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാനാകും. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. വിദേശ ജോലിയിലോ ബിസിനസ്സിലോ ലാഭമുണ്ടാകും. പരിഹാരം: ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് തെളിയിക്കുക.
ജെമിനി (Gemini – മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനുകൂലമായ സമയമാണിത്. ബിസിനസ്സില്‍ മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തിലാകും. ഇതോടൊപ്പം നിലവിലെ ജോലികളും നല്ല രീതിയില്‍ മുന്നോട്ടുപോകും. ബാങ്കിംഗ്, അഭിഭാഷകന്, സിഎക്കാര്‍ എന്നിവര്‍ക്ക് അനുകൂലമായ സമയമാണിത്. ഓഫീസ് ചുമതലകള്‍ നന്നായി നിര്‍വഹിക്കാനാകും. പരിഹാരം: ശിവലിംഗത്തില്‍ ജലം സമര്‍പ്പിക്കുക
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: വസ്തുവകകളിലോ ഓഹരികളിലോ നിക്ഷേപിക്കുന്നതിന് അനുകൂലമായ സമയമാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട ജോലികള്‍ ആസൂത്രണം ചെയ്യാനുള്ള സമയം. സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ മികച്ച വിജയം ഉണ്ടാകും. കഠിനാധ്വാനത്തിന് നേട്ടം ലഭിക്കും. മുതിര്‍ന്നവരുടെയും അനുഭവപരിചയമുള്ളവരുടെയും സഹകരണവും മാര്‍ഗനിര്‍ദേശവും സ്വീകരിക്കണം. പരിഹാരം: ഗണപതിക്ക് മോദകം നിവേദിക്കുക.
ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ റിസ്ക് എടുക്കുന്നത് ഗുണം ചെയ്യും. എതിരാളികളെ ശ്രദ്ധിക്കരുത്. ബിസിനസ്സ് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്ലാനുകള്‍ ഉണ്ടാകും. ജോലിയില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. പരിഹാരം: മഹാവിഷ്ണുവിനെ ആരാധിക്കുക.
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ പുതിയ കോണ്‍ടാക്ടുകള്‍ ഉണ്ടാകുകയും നിരവധി സാധ്യതകള്‍ വന്നുചേരുകയും ചെയ്യും. ബിസിനസ്സിലും വ്യാപാരത്തിലും ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കും. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരു സീനിയറുടെ സഹായത്തോടെ പരിഹരിക്കും. പരിഹാരം: യോഗ പ്രാണായാമം പരിശീലിക്കുക.
സ്‌കോര്‍പിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ മികച്ച ഓര്‍ഡറുകള്‍ ലഭിക്കും. പേയ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കും. ഓഫീസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. പരിഹാരം: ഗണപതിക്ക് ലഡു സമര്‍പ്പിക്കുക.
സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. ബിസിനസ്സിലെ തെറ്റായ തീരുമാനങ്ങള്‍ നഷ്ടമുണ്ടാക്കും. നിയമവിരുദ്ധമായ കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. കല, ശാസ്ത്രം, യന്ത്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് വിജയിക്കും. സര്‍ക്കാര്‍ ജോലികളില്‍ പൊതു ഇടപാടുകള്‍ നടത്തുമ്പോള്‍ അശ്രദ്ധ കാണിക്കരുത്. പരിഹാരം: ഹനുമാനെ ആരാധിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ബിസിനസ്സില്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകും. ഓഫീസ് ജോലികളിലെ അശ്രദ്ധ മൂലം ജോലിഭാരം വര്‍ധിക്കും. പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ ബന്ധങ്ങള്‍ ശക്തിപ്പെടും. ജോലിസ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കും. ലാഭം നേടാന്‍ വേണ്ടി പ്രവര്‍ത്തിക്കും. ചുമതലകള്‍ നിറവേറ്റും. പ്രധാനപ്പെട്ട ജോലികള്‍ വേഗത്തിലാക്കും. പരിഹാരം: ശിവന് ജലം സമര്‍പ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടാകും. ഒത്തൊരുമയോടെ പ്രവര്‍ത്തിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ക്ഷമ വര്‍ധിക്കും. ഇന്ന് നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. പരിഹാരം: പാവപ്പെട്ട ഒരാള്‍ക്ക് ഭക്ഷണം നല്‍കുക