ഏരീസ് (Arise – മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഗൗരവത്തോടെയും സത്യസന്ധതയോടെയും ഉള്ള നിങ്ങളുടെ പ്രവർത്തനം എല്ലാവരും ശ്രദ്ധിക്കും. ബിസിനസ് സംബന്ധമായ എല്ലാ തീരുമാനങ്ങളും സ്വയം എടുക്കുക. മുതിര്‍ന്ന കുടുംബാംഗങ്ങളുടെ സഹകരണവും ഉപദേശവും നിങ്ങൾക്ക് അനുഗ്രഹമായി മാറും. പുതിയ പദ്ധതികളൊന്നും ആസൂത്രണം ചെയ്യാന്‍ പറ്റിയ സമയമല്ല.
പരിഹാരം:- ജോലിക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി പുറത്തു പോകുന്നതിനു മുൻപ് കുങ്കുമപ്പൂവ് കഴിക്കുക.
ടോറസ് (Taurus – ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെയധികം കഠിനാധ്വാനം ആവശ്യമാണ്. ഈ കഠിനാധ്വാനത്തിന്റെ മികച്ച ഫലങ്ങളും നിങ്ങൾക്ക് ലഭിക്കും. പങ്കാളിത്ത ബിസിനസിൽ നിന്നും ലാഭം നേടാനാകും. അധിക സമയം ജോലി ചെയ്യേണ്ടി വന്നേക്കാം.
പരിഹാരം : ജോലിക്ക് പോകുന്നതിനു മുൻപ് സൂര്യഭഗവാനെ പ്രാർത്ഥിക്കുക
ജെമിനി (Gemini – മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസിൽ ധാരാളം ജോലികൾ ചെയ്തു തീർക്കാൻ ഉണ്ടാകും. നിങ്ങളുടെ ജോലി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് സമ്മർദം ഒരു പരിധിവരെ കുറയ്ക്കും. ജോലിയിലെ ചില പിഴവുകൾ മൂലം ഉദ്യോഗസ്ഥരിൽ നിന്നും വഴക്ക് കേൾക്കേണ്ടി വരും. എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.
പരിഹാരം: ശിവാജി, ഭൈരവൻ, ഹനുമാൻ എന്നിവരെ ആരാധിക്കുന്നത് നല്ല കുടുംബജീവിതം നയിക്കാൻ സഹായിക്കും
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട് ആരിൽ നിന്നെങ്കിലും ചില പുതിയ നിർദേശങ്ങൾ ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും. പങ്കാളിത്ത ബിസിനസുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കണം. സർക്കാർ ജീവനക്കാർ നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്.
പരിഹാരം: ഒരു ഹനുമാൻ ക്ഷേത്രത്തിൽ ചുവന്ന മുളക്, പയർ, ചുവന്ന പൂക്കൾ എന്നിവ സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം വർദ്ധിപ്പിക്കും.
ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ കാര്യമായ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ല. കഴിയുന്നത്ര ആളുകളുമായി സമ്പർക്കം പുലർത്തുക. ഒരു സുപ്രധാന സാമ്പത്തിക ഇടപാടു നടക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി സാധാരണ നിലയിൽ തുടരാനാണ് സാധ്യത. നിങ്ങളുടെ ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും.
പരിഹാരം : ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ശർക്കരയും പയറും കഴിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. പുതിയ വരുമാന സ്രോതസുകൾ കണ്ടെത്താനാകും. നികുതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കുക. വീട്ടിലെ പ്രശ്‌നങ്ങള്‍ ജോലിസ്ഥലത്ത് ഒരു തടസമാകരുത്. മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികളില്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തം കഴിവില്‍ വിശ്വസിക്കുക.
പരിഹാരം: മഞ്ഞളും അഞ്ച് ആലിലകളും തലയിണക്കു കീഴിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തും
.ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലികൾ തുടങ്ങാൻ പറ്റിയ സമയമല്ല ഇത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ജോലികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുൻപ് ആ മേഖലയെക്കുറിച്ച് അറിയാവുന്ന ഒരു വ്യക്തിയിൽ നിന്ന് ഉപദേശം തേടുന്നത് നല്ലതാണ്. ഓഫീസിലെ മേലധികാരികളുമായും ഓഫീസർമാരുമായും നല്ല ബന്ധം പുലർത്തുക.
പരിഹാരം: ഹനുമാൻ ചാലിസയും ശ്രീരാമ സ്തുതിയും പാരായണം ചെയ്യുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സഹായിക്കും.
സ്കോര്‍പിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ സമയത്ത്, മറ്റൊരു വ്യക്തിയുടെ ഉപദേശം
കേൾക്കുന്നത് നിങ്ങളുട ജീവിതത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. എല്ലാ ജോലികളിലും സ്വന്തം തീരുമാനങ്ങൾ എടുക്കുന്നതാണ് നല്ലത്. ജോലി ചെയ്യുന്ന ആളുകൾക്ക് പ്രത്യേക അംഗീകാരം ലഭിക്കും,
പരിഹാരം: ദരിദ്രർക്ക് പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ബിസിനസ് ബന്ധങ്ങൾ ശക്തമായി നിലനിൽക്കും.
സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണൽ മേഖലയിൽ, നിങ്ങളുടെ കഠിനാധ്വാനവും കഴിവും കൊണ്ട് നിങ്ങളുടെ ലക്ഷ്യം കൈവരിക്കാനാകും. എന്നാൽ ഈ സമയത്ത് ചില മാറ്റങ്ങളും ജീവിതത്തിൽ കൊണ്ടുവരേണ്ടതുണ്ട്. മാർക്കറ്റിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഓഫീസിലെ ജോലികൾ വളരെ ശ്രദ്ധയോടെ ചെയ്യണം , അല്ലെങ്കിൽ ചില തെറ്റുകൾ സംഭവിക്കാം.
പരിഹാരം: പശുവിന് തീറ്റ കൊടുക്കുക. ഇങ്ങനെ ചെയ്താൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ ചില വെല്ലുവിളികൾ നേരിടേണ്ടിവരും. ഈ സമയത്ത്, നിങ്ങളുടെ കഴിവു തെളിയിക്കാൻ ധാരാളം കഠിനാധ്വാനം ആവശ്യമാണ്. ബിസിനസുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥനെയോ രാഷ്ട്രീയക്കാരനെയോ കാണുന്നത് ഗുണം ചെയ്യും. അമിത ജോലി മൂലം ടെൻഷൻ ഉണ്ടാകും.
പരിഹാരം: പക്ഷികൾക്ക് വെള്ളം നൽകുക, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ ചില പ്രശ്നങ്ങൾ തീർച്ചയായും പരിഹരിക്കപ്പെടും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഉന്നത അധികാരികളിൽ നിന്ന് അഭിനന്ദനം ലഭിക്കും.
പരിഹാരം: ഉഴുന്ന്, കറുത്ത തുണി, കടുകെണ്ണ എന്നിവ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താൽ ആരോഗ്യം മെച്ചപ്പെടും.