വൃക്കരോഗങ്ങള്‍ കുട്ടികളില്‍ ഇരട്ടി.

രാജ്യത്ത് വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാശരിയിലും അധികം. ആഗോളതലത്തില്‍ 18 വയസ്സില്‍ത്താഴെയുള്ളവരില്‍ വൃക്ക സംബന്ധമായ രോഗങ്ങളുള്ളവര്‍ രണ്ട് ശതമാനമാണ്. ഇന്ത്യയില്‍ 5-19 പ്രായപരിധിയിലുള്ള കുട്ടികളും കൗമാരക്കാരുമായ ജനസംഖ്യയുടെ 4.9 ശതമാനവും ഗുരുതരവൃക്കരോഗം നേരിടുന്നതായി പഠനം വ്യക്തമാക്കുന്നു.ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡല്‍ഹിയിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്ത്യ, മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്ര ദേശീയ പോഷകാഹാരസര്‍വേയിലാണ് കണ്ടെത്തല്‍.

2016-18 കാലയളവില്‍ അഞ്ചിനും 19 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 24,690 കുട്ടികളില്‍ നിരീക്ഷണം നടത്തി. ഇതില്‍ 57.3 ശതമാനം പേര്‍ ഗ്രാമീണമേഖലയില്‍.വൃക്കകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിന് 5-19 പ്രായപരിധിയിലുള്ള കുട്ടികളുടെ രക്തസാംപിള്‍ ശേഖരിച്ച് ഗ്ലോമറുലാര്‍ ഫില്‍ട്രേഷന്‍ നിരക്ക് കണ്ടെത്തി.

.വൃക്കരോഗങ്ങള്‍ നേരിടുന്നവരില്‍ അധികവും ഗ്രാമങ്ങളില്‍നിന്നുള്ള ആണ്‍കുട്ടികള്‍.

.ഭക്ഷണക്രമം, രക്ഷിതാക്കളുടെ വിദ്യാഭ്യാസം, സാമൂഹികപശ്ചാത്തലം എന്നിവ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു.

.ആരോഗ്യവിഷയങ്ങളിലെ സാക്ഷരതക്കുറവ്, ആരോഗ്യസേവനങ്ങളുടെ ലഭ്യതയില്ലായ്മ, ചികിത്സതേടുന്നതിനുള്ള വിമുഖത എന്നിവയും കാരണമാകുന്നു.

.മലിനജല-കീടനാശിനി ഉപയോഗം. പോഷകാഹാരക്കുറവ്, പുകവലിക്കാരായ കുടുംബാംഗങ്ങള്‍ തുടങ്ങിയവയും വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നു.

കേരളത്തിലും രാജസ്ഥാനിലും പ്രശ്‌നങ്ങളില്ല

കേരളത്തിലും രാജസ്ഥാനിലും വൃക്കസംബന്ധമായ അസാധാരണ പ്രശ്‌നങ്ങളില്ല. ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമബംഗാള്‍, സിക്കിം, അസം, മണിപ്പുര്‍, മിസോറം എന്നിവിടങ്ങളിലാണ് വൃക്കരോഗം കൂടുതലുള്ളത്. പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെടുന്ന 33.4 ശതമാനവും സമ്പന്നരായ കുടുംബത്തില്‍നിന്നുള്ള 33.9 ശതമാനവും ശതമാനവും കുട്ടികള്‍ സര്‍വേയുടെ ഭാഗമായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കുട്ടികളിലും കൗമാരക്കാരിലും കൂടുതല്‍ വൃക്കരോഗങ്ങള്‍

 
 
Verified by MonsterInsights