“വാട്സ്ആപ്പിൽ സൂപ്പർ മാറ്റങ്ങൾ.”

പു​തി​യ രൂ​പ​ഭാ​വ​ങ്ങ​ളു​മാ​യി വാ​ട്സ്ആ​പ് അ​പ്ഡേ​ഷ​ൻ. ഐ.​ഒ.​എ​സി​ലും ആ​ൻ​ഡ്രോ​യി​ഡി​ലും ഒ​രു​പോ​ലെ ല​ഭ്യ​മാ​കു​ന്ന മാ​റ്റ​ങ്ങ​ളു​ടെ ല​ക്ഷ്യം പു​തു സൗ​ന്ദ​ര്യ​ത്തി​നൊ​പ്പം ഉ​പ​യോ​ഗ​സൗ​ക​ര്യ​വു​മാ​ണെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു.
ഡാ​ർ​ക്ക് മോ​ഡി​ൽ കൂ​ടു​ത​ൽ സാ​ധ്യ​ത കൈ​വ​ന്നു​വെ​ന്ന​താ​ണ് പ്ര​ധാ​ന മാ​റ്റം. ടെ​ക്സ്റ്റ് വാ​യ​ന കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​ൻ ബാ​ക്ഗ്രൗ​ണ്ട് ഡാ​ർ​ക്കാ​കും. കൂ​ടു​ത​ൽ വൈ​റ്റ് സ്പേ​സു​മാ​യി ലൈ​റ്റ് മോ​ഡ് ആ​ക​ർ​ഷ​ക​വു​മാ​യി​ട്ടു​ണ്ട്”
.

“ബ്രാ​ൻ​ഡ് ഐ​ഡ​ന്റി​റ്റി​യാ​യ പ​ച്ച​യു​ടെ പു​തി​യ ഷേ​ഡും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്ക്രീ​നി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ വേ​ർ​തി​രി​ച്ച​റി​യാ​ൻ നി​റ​ങ്ങ​ളു​ടെ ത​ന്ത്ര​പ​ര​മാ​യ വി​ന്യാ​സ​വും ശ്ര​ദ്ധേ​യം. ആ​ൻ​ഡ്രോ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ നാ​വി​ഗേ​ഷ​ൻ ടാ​ബ് മു​ക​ളി​ൽ​നി​ന്ന് താ​ഴെ എ​ത്തി​ച്ചു. സെ​ർ​ച്ച് ബാ​റി​ന്റെ സ്ഥ​ല​വും മാ​റി. മാ​റ്റ​ങ്ങ​ൾ ഓ​പ്ഷ​ന​ല​ല്ല എ​ന്നും പ​തി​യെ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​കു​മെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്നു”

Your email address will not be published. Required fields are marked *

Verified by MonsterInsights