മില്‍മയുടെ വിപണനം വിദേശരാജ്യങ്ങളിലേക്കും: ആദ്യ ഘട്ടത്തില്‍ കയറ്റുമതി ചെയ്യുന്നത് നെയ്യ്

മില്‍മയുടെ വിപണനം ഇനി വിദേശരാജ്യങ്ങളിലേക്കും. ആദ്യഘട്ടത്തില്‍ നെയ്യാണ് കയറ്റുമതി ചെയ്യുന്നത്. നെയ്യ് കയറ്റുമതിയുടെ ഔദ്യോഗികി ഉദ്ഘാടനം പത്തനംതിട്ട ഡയറിയില്‍ മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞ.

കേരളത്തില്‍ മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടുകൂടി മുന്നോട്ട് പോകുകയാണ്. ഏറ്റവും നല്ല ഗുണനിലവാരമുള്ള പാല്‍ ഉല്‍പാദിപ്പിക്കപെടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന നെയ്യ് വിദേശ രാജ്യങ്ങളിലേക്ക് വിപണനം ചെയ്യുന്നതിലൂടെ കേരളം കണി കണ്ടുണരുന്ന നന്മ ഇനി വിദേശരാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നും അതിലൂടെ കേരളത്തിന് വരുമാനം ലഭിക്കുമെന്നും ചിഞ്ചുറാണി വ്യക്തമാക്കി.