Blog

കുട്ടികളിലെ അമിത ഫോൺ ഉപയോഗം; ജാഗ്രതയോടെ പരിഹരിക്കാം

സ്മാർട്ട്‌ഫോണുകൾ മിക്കവാറും എല്ലാവരുടെയും ദൈനംദിന ജീവിതത്തിൻ്റെ ഭാ​ഗമായി മാറി കഴിഞ്ഞു. ഇന്ന് ഫോൺ ഇല്ലാത്ത ഒരു ജീവിതം പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല. കുട്ടികളുടെ ജീവിതത്തെ പോലും സ്വാധീനിക്കുന്ന ഒന്നായി ഫോൺ മാറിയിട്ടുണ്ട്. പലപ്പോഴും കുറച്ചൊരു അഭിമാനബോധത്തോടെ രക്ഷിതാക്കൾ പോലും പറയാറുണ്ട് ഫോൺ ഉണ്ടെങ്കിൽ അവന്/അവൾക്ക് മറ്റൊന്നും വേണ്ടെന്ന്. പഠനത്തിനായും മറ്റും വിദ്യാർത്ഥികൾ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും പ്രതികൂല ഫലമാണ് ഉണ്ടാക്കാറുള്ളത്. പലപ്പോഴും പഠനത്തിലുള്ള ഏകാഗ്രതയേയും ചിലപ്പോൾ ആരോഗ്യത്തെ തന്നെയും ബാധിക്കുന്ന നിലയിലേയ്ക്ക് ഫോൺ ഉപയോഗം മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാതാപിതാക്കൾക്ക് എന്തുചെയ്യാനാകും? കുട്ടികളെ ഇത് എങ്ങനെയെല്ലാം ബാധിക്കും എന്നതിൽ എല്ലാവർക്കും വ്യക്തമായ അവബോധം വേണ്ടതുണ്ട്.

 
പഠനത്തിൽ ശ്ര​ദ്ധകുറവ്

ഒരു വ്യക്തിയുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് സ്മാർട്ട്ഫോണുകളുടെ പ്രധാന ലക്ഷ്യം. ഇത്തരം സ്മാർട്ട്ഫോണുകളുടെ നിരന്തര ഉപയോ​ഗം കുട്ടികളിൽ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിരന്തരമായ ഫോൺ ഉപയോഗം കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങളിലുള്ള ശ്രദ്ധ കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾ ഏറെ ശ്ര​ദ്ധിക്കണം. കുട്ടികൾ ഫോൺ ഉപയോ​ഗിക്കുന്ന കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികൾ എത്ര സമയം ഫോൺ ഉപയോ​ഗിക്കണം, കുട്ടികൾ ഫോണിൽ എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ ഉണ്ടായിരിക്കണം. ഫോൺ ഉപയോ​ഗിക്കാത്ത സമയങ്ങളിൽ പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണം.

ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നത്

കുട്ടികൾക്ക് പലപ്പോഴും ഫോൺ കൊടുത്താൽ അത് തിരിച്ചുകിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. ഇവരിൽ പലരും ഓൺലൈൻ ഗെയിമുകൾക്കായി മണിക്കൂറുകളാണ് ചെലവഴിക്കുക. ഇത് കുട്ടികളിൽ ഉറക്കകുറവിന് വരെ കാരണമാകാറുണ്ട്. മാതാപിതാക്കൾ സമയം കണക്കാക്കി കുട്ടികൾക്ക് ഫോൺ കൊടുക്കുക. ഒപ്പം സ്‌പോർട്‌സ്, വായന അടക്കമുള്ള മറ്റ് മാനസിക വ്യാപാരങ്ങളിലേയ്ക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകണം.

നിന്ന നിൽപ്പിൽ സ്വര്‍ണവില; 58,000ത്തിന് മുകളില്‍ തന്നെ

മാറ്റമില്ലാതെ തുടർന്ന് സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 7300 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും. ശനിയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 58000 കടന്നത്.ഒക്ടോബര്‍ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 56,000 രൂപയുടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ നാലിന് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയെന്ന റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് പഴങ്കഥയായിരിക്കുന്നത്. ഒക്ടോബര്‍ നാലിന്റെ കുതിപ്പില്‍ നിന്നും സ്വര്‍ണവില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. അതിന്പിന്നാലെയാണ് ഇപ്പോള്‍ സ്വര്‍ണവില അനുദിനം കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നത്.

 

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

 

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ലിംഗനിര്‍ണയ പരിശോധന ആകാം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ലിംഗനിര്‍ണയ പരിശോധന നിയമവിധേയമാക്കുന്നതിനെ അംഗീകരിക്കുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ആര്‍ വി അശോകന്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മുന്‍കൂട്ടി ലിംഗനിര്‍ണയം നടത്തുന്നതിലൂടെ പ്രസവം വരെ കുട്ടിയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ച്ച പ്രാപിച്ചതിനാല്‍ ഇതെല്ലാം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ലിംഗനിര്‍ണയം നടത്തുന്നതിലൂടെ പെണ്‍കുട്ടികളെ സംരക്ഷിക്കാനും ലിംഗാനുപാതം മെച്ചപ്പെടുത്താനും കഴിയും.
ഗര്‍ഭകാലത്തെ ലിംഗ നിര്‍ണയം അതായത് Pre-Conception and Pre-Natal Diagnostic Techniques (PCPNDT) നോട് യോജിക്കുന്നില്ലെന്ന് ഡോ ആര്‍ വി അശോകന്‍ മുന്‍പ് പറഞ്ഞിരുന്നു.

കൊല്‍ക്കത്തയിലെ ആര്‍ജികാര്‍ മെഡിക്കല്‍ കോളജിലെ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പശ്ഛിമബംഗാള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെയും അദ്ദേഹം ചോദ്യം ചെയ്തു. സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രൊഫഷണലായി സമീപിച്ചിരുന്നെങ്കില്‍ കേസ് ഇങ്ങനെ അവസാനിക്കാല്ലായിരുന്നു. ഇത്തരം കേസുകളെല്ലാം രാഷ്ട്രീയക്കാരാണ് നിയന്ത്രിക്കുന്നതെന്ന് അശോകന്‍ പറഞ്ഞു. രാഷ്ട്രീയക്കാരുടെ ഇടപെടല്‍ പോലീസിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഡോക്ടര്‍മാര്‍ക്കെതിരെയുളള ആക്രമണം തടയാനുളള സംസ്ഥാനത്തെ നിയമങ്ങള്‍ ഫലപ്രദമല്ലെന്നും അവ ശരിയായി നടപ്പിലാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും ഐഎംഎം പ്രസിഡൻ്റ് കുറ്റപ്പെടുത്തി. ഈ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രത്തിന് പരാതി നല്‍കിയെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും ഡോ. ആര്‍ വി അശോകന്‍ വ്യക്തമാക്കി.

ആൻ്റിബയോട്ടിക്കുകൾ ഇനി നീല കവറുകളിൽ, ആദ്യം നടപ്പാക്കുന്നത് കോട്ടയത്ത്.

പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന ഡ്രഗ്സ് കൺട്രോളറുടെ നിർദേശം ആദ്യം നടപ്പാക്കുന്നത് കോട്ടയത്ത്. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നീല കവറുകൾ നൽകും. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി വേണം ആൻ്റിബയോട്ടിക്കുകൾ നൽകാൻ. സർക്കാർ ഫാർമസികൾക്കും നിയമംബാധകമാണ്. ആന്റിബയോട്ടിക് നൽകുന്ന കവറുകൾക്ക് മുകളിൽ സീൽ പതിച്ച് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർ, എല്ലാ മെഡിക്കൽ സ്റ്റോറുകളിലും നോട്ടീസ് നൽകിയിരുന്നു. ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആൻ്റിബയോട്ടിക്കുകൾ നൽകില്ലെന്ന സ്റ്റിക്കറും അന്ന് മെഡിക്കൽ സ്റ്റോറുകളിൽ പതിപ്പിച്ചിരുന്നു.

ആന്റിബയോട്ടിക്: ശ്രദ്ധിക്കാൻ 
• ഡോക്‌ടറുടെ നിർദേശപ്രകാരം കുറിപ്പടിയോടുകൂടി മാത്രം വാങ്ങുക. 
• ഒരു വ്യക്തിക്ക് ഡോക്‌ടർ നൽകുന്ന കുറിപ്പടിയിൽ മറ്റുള്ളവർ മരുന്നുകൾ വാങ്ങി കഴിക്കരുത്. 
• ഉപയോഗശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആൻ‌റിബയോട്ടിക്കുകൾ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

കോട്ടയം ജില്ലയിലെ എല്ലാ മെഡിക്കൽ സ്റ്റോറിലും ഒക്ടോബർ 27 മുതൽ നീലക്കവറിൽ ആന്റിബയോട്ടിക് നൽകിത്തുടങ്ങും. മരുന്നുകൾ കഴിക്കേണ്ട വിധത്തിന് പുറമേ അവബോധ സന്ദേശങ്ങളും കവറിൽ ഉണ്ട്. അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയുകയാണ് ലക്ഷ്യം. എല്ലാ മെഡിക്കൽ സ്റ്റോറുകൾക്ക് മുമ്പിലും ബോധവത്‌കരണ പോസ്റ്ററും പതിപ്പിക്കും.


എ.ടി.എം. പറയും ആരോഗ്യം; മെഷീന് മുന്നിൽ നിന്നാൽ രോഗാവസ്ഥ അറിയാം, പദ്ധതിയുമായി മഹാരാഷ്ട്ര .

ആരോഗ്യസ്ഥിതി അറിയാൻ മഹാരാഷ്ട്രക്കാർക്ക് ഇനി ഡോക്ടറെ നേരിട്ടു കാണേണ്ട ആവശ്യമില്ല. ‘ക്ലിനിക്സ് ഓൺ ക്ലൗഡ്’ എന്നറിയപ്പെടുന്ന ഹെൽത്ത് എ.ടി.എമ്മിന് മുന്നിലിരുന്നാൽ രോഗാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം കിട്ടും. മുംബൈ, നാഗ്പുർ, പുണെ, ബാരാമതി, ചന്ദ്രാപുർ, സംഭാജി നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ എട്ട് സർക്കാർ ആശുപത്രികളിൽ ഈ യന്ത്രം സ്ഥാപിക്കാൻ സർക്കാർ 25 കോടി അനുവദിച്ചു.



ഇ.സി.ജി., കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര, നാഡീ മിടിപ്പ്, ശരീരത്തിലെ കൊഴുപ്പ്, രക്താതിമർദം, ഹീമോഗ്ലോബിൻ, ഓക്സിജന്റെ അളവ് തുടങ്ങിയവയെല്ലാം ഈ യന്ത്രം പറയും. രക്തം-മൂത്രം പരിശോധന, മലേറിയ, ഡെങ്കി, ടൈഫോയ്ഡ്, കോവിഡ്, കാഴ്ചപരിശോധന തുടങ്ങിയവയും നടത്താം. ഫലം പ്രിന്റ് ഔട്ടായും മൊബൈൽ ഫോണിൽ വാട്‌സാപ്പ് സന്ദേശമായും ലഭിക്കും.ഉത്തർ പ്രദേശിലും കർണാടകത്തിലും മധ്യപ്രദേശിലും വിവിധ ഇടങ്ങളിൽ ഇവ സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ സേവനം കുറവുള്ള ഗ്രാമങ്ങളിലാണ് ഇവ കൂടുതലായുള്ളത്.





രോഗി ആദ്യം യന്ത്രത്തിൽ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം. കൈയിൽ പിടിക്കാവുന്ന സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് സ്വയം ശരീരപരിശോധന നടത്തണം. വിരലിന്റെ അറ്റത്ത് പിന്നുകൊണ്ട് കുത്തി യന്ത്രത്തിന്റെ ഒരുഭാഗത്ത് രക്തം പതിപ്പിക്കണം. ഇ.സി.ജി. പരിശോധിക്കാനാവശ്യമായ ക്ലിപ്പ് കണങ്കൈയിൽ ഘടിപ്പിക്കണം. ഡോക്ടറുമായി വീഡിയോ കോൺഫറൻസ് വഴി നിർദേശം തേടാനുള്ള സൗകര്യവും യന്ത്രത്തിലുണ്ട്. ഡോക്ടറുടെ കുറിപ്പടിയുടെ പകർപ്പും യന്ത്രത്തിൽനിന്നെടുക്കാം.




സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

 

 

 

ഒക്ടോബർ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 
 

ബ്രേക്കില്ലാത്ത’ കുതിപ്പ്; സ്വർണവില മുന്നോട്ട്

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 58,400 രൂപയാണ് ഇന്നത്തെ വില. ഇന്ന് 160 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപയും വില വിർദ്ധിച്ചു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 7300 രൂപയായാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ച് സ്വര്‍ണവില 58,240 ആയി മാറിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

ഒക്ടോബര്‍ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 56,000 രൂപയുടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ നാലിന് സ്വർണവില 56,960 രൂപയായി ഉയര്‍ന്ന് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയെന്ന റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായിരിക്കുന്നത്.. ഒക്ടോബർ നാലിൻ്റെ കുതിപ്പിൽ നിന്നും സ്വര്‍ണവില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വര്‍ണവില അനുദിനം കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

ലിഫ്റ്റിലെ കണ്ണാടി മുഖം നോക്കാന്‍ മാത്രമല്ല; അറിയാം ആരോഗ്യഗുണങ്ങള്‍

ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ ബഹുനില കെട്ടിടങ്ങളിലും ലിഫ്റ്റ് നിര്‍ബന്ധമായും ഉണ്ടാകും. ലിഫ്റ്റില്‍ കയറിയാല്‍ അതിലെ കണ്ണാടിയില്‍ മുഖസൗന്ദര്യം നോക്കാതെ പോകുന്ന ആരും തന്നെ ഉണ്ടാകില്ല. എന്തിനാണ് ലിഫ്റ്റില്‍ ഇത്തരത്തില്‍ കണ്ണാടി സ്ഥാപിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?. ജപ്പാനിലെ എലിവേറ്റര്‍ അസോസിയേഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തെ തുടര്‍ന്നാണ് ലിഫ്റ്റിനുള്ളില്‍ കണ്ണാടി നിര്‍ബന്ധമാക്കിയത്. ലിഫ്റ്റ് ഉപയോഗിക്കുന്ന ആളുകളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്ഗധര്‍ പറയുന്നു.

ചിലര്‍ക്ക് ലിഫ്റ്റിനുള്ളില്‍ കയറുമ്പോള്‍ ക്ലോസ്‌ട്രോഫോബിക് അനുഭവപ്പെടാറുണ്ട്. ചെറുതും ഇടുങ്ങിയതുമായ സ്ഥലങ്ങളോടുള്ള ഭയമാണ് ക്ലോസ്‌ട്രോഫോബിക്. ഇത് ഉത്കണ്ഠ, ശ്വാസതടസം, കുടുങ്ങിയ പോലുള്ള തോന്നല്‍ എന്നിവ അനുഭവപ്പെടും. ചില ഗുരുതര സന്ദര്‍ഭങ്ങളില്‍ ഹൃദയാഘാതത്തിലേക്ക് വരെ ഇത് നയിക്കാം. ക്ലോസ്‌ട്രോഫോബിക് ഒരു പരിധി വരെ തടയാന്‍ കണ്ണാടി സഹായിക്കും. സാധാരണയായി കണ്ണാടികള്‍ ഒരു ചെറിയ സ്ഥലം വിശാലമാക്കി കാണിക്കും. ഇടുങ്ങിയ സ്ഥലത്ത് പെട്ടത്പോലുള്ള തോന്നൽ ഒഴിവാക്കാൻ ഇത് സഹായിക്കും.

ലിഫ്റ്റില്‍ കയറുന്നവരുടെ സുരക്ഷക്കും കണ്ണാടി വളരെ ഗുണം ചെയ്യും. ലിഫ്റ്റിനുള്ളില്‍ കുറ്റകൃത്യങ്ങള്‍ നടന്ന നിരവധി വിവരങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് മുൻകരുതൽ എടുക്കാനും ലിഫ്റ്റിലെ കണ്ണാടികൾ സഹായകമാണ്. അടുത്ത് നില്‍ക്കുന്ന ആള്‍ എന്ത് ചെയ്യുന്നുവെന്ന് അറിയാന്‍ കണ്ണാടിയിലൂടെ നമുക്ക് കഴിയും. ഇത് അപകടങ്ങള്‍ തടയാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്താനും സഹായിക്കുന്നു.

കണ്ണാടിയെ ഒരു ശ്രദ്ധ തിരിക്കല്‍ ഉപകരണമായും ഉപയോഗിക്കാം. കണ്ണാടി കണ്ടാല്‍ ഒന്ന് നോക്കാത്തവര്‍ ഉണ്ടാകില്ല. ഇത് ശ്രദ്ധതിരിക്കാന്‍ സഹായിക്കും. ബഹുനില കെട്ടിടങ്ങളിലാണ് കൂടുതലായും ലിഫ്റ്റ് സ്ഥാപിക്കുന്നത്. ലിഫ്റ്റില്‍ കുറേ നേരം ചെലവഴിക്കേണ്ട അവസരങ്ങളില്‍ ശ്രദ്ധതിരിക്കാനും വിരസത അറിയാതിരിക്കാനും ഇത് സഹായിക്കും.

ഓർമ്മകൾ ജീവിതത്തിൽ നിന്നും നമ്മളറിയാതെ പറന്നു പോകുമ്പോൾ; അറിയാം അൾഷിമേഴ്സിൻ്റെ മൂന്ന് ഘട്ടങ്ങൾ

നമുക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ എന്തെല്ലാം ഓര്‍മകളാണല്ലേ ഉള്ളത്. നമ്മെയൊക്കെ ജീവിപ്പിക്കുന്നത് തന്നെ ഓര്‍മകളാണ്. പെട്ടെന്നൊരു ദിവസം അല്ലെങ്കില്‍ പതുക്കെ പതുക്കെ ഈ ഓര്‍മകളൊക്കെ നമ്മുടെ ഉള്ളില്‍നിന്ന് ഇല്ലാതായാലോ. അത്രമേല്‍ ചേര്‍ത്ത് നിര്‍ത്തിയവരെപ്പോലും മറന്നു പോയാലോ? മുഖങ്ങളും പേരുകളും സ്ഥലങ്ങളും എന്നുവേണ്ട എല്ലാം ഓര്‍മയില്‍ നിന്ന് മാഞ്ഞ് പോയാലോ? ലോകത്തിലേറ്റവും വേദനതരുന്ന ഒരു കാര്യമാണല്ലേ അത്. അതെ ഓര്‍മകള്‍ നമ്മെവിട്ട് ഓടിയകലുന്ന രോഗമാണ് (അല്‍ഷിമേഴ്‌സ്) അഥവാ മറവിരോഗം. തന്മാത്രയെന്ന ബ്ലെസി സിനിമ കണ്ടതോടെയാണ് സാധാരണ മലയാളികളുടെ മുന്നിലേയ്ക്ക് മറവിരോഗത്തിൻ്റെ നിസ്സഹായത അതേ അർത്ഥത്തിൽ കടന്നു വന്നത്. പിന്നീട് കാലം പിന്നിടവെ നമുക്ക് ചുറ്റും നമ്മളറിയുന്ന പലരും മറവി രോഗത്തിൻ്റെ നിസ്സഹായതയിലേയ്ക്ക് വീണ് പോയതും നമ്മൾ കണ്ടിട്ടുണ്ട്. മറവി രോഗത്തെ പറ്റി പുറത്ത് വരുന്ന പഠനങ്ങൾ ഈ രോഗത്തെക്കുറിച്ചുള്ള കൂടുതൽ അറിവുകളാണ് ഇപ്പോൾ സമ്മാനിക്കുന്നത്.

 

തലച്ചോറിലെ നാഡീകോശങ്ങള്‍ ദ്രവിച്ച് പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥായണ് അല്‍ഷിമേഴ്‌സ്. അത്യാധുനിക ബ്രെയിന്‍മാപ്പിംഗ് രീതികള്‍ ഉപയോഗിക്കുന്ന നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ചുളള പുതിയ കണ്ടെത്തല്‍ പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് രണ്ട് ഘട്ടങ്ങളിലായാണ് അല്‍ഷിമേഴ്‌സ് രോഗം തലച്ചോറിനെ തകര്‍ക്കുന്നത്.

ആദ്യഘട്ടം സാവധാനത്തിലും നിശബ്ദമായുമാണ് സംഭവിക്കുന്നത്. ഓര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് അത് ദുര്‍ബലമായ സെല്ലുകളെ മാത്രമേ ബാധിക്കാറുളളൂ. രണ്ടാമത്തെ ഘട്ടത്തില്‍ ഇത് കോശങ്ങളില്‍ വളരെ വ്യാപകമായ നാശങ്ങള്‍ ഉണ്ടാകുന്നു.അല്‍ഷിമേഴ്‌സ് കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിലുമുളള ഏറ്റവും വലിയ വെല്ലുവിളി രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുന്നു എന്നതാണ്. 84 പേരുടെ തലച്ചോറില്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ചാണ് ഈ കണ്ടെത്തൽ. തുടക്കത്തില്‍ ഇന്‍ഹിറ്ററി ന്യൂറോണ്‍ എന്ന് വിളിക്കുന്ന ഒരുതരം കോശത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് ന്യൂറല്‍ സര്‍ക്യൂട്ട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു

 

ഇതോടെ ഒരാൾ മറവി രോഗത്തിൻ്റെ പിടിയിലായെന്ന് പറയാം. ഇത് മാത്രമല്ല അല്‍ഷിമേഴ്‌സ് തലച്ചോറിനെ എങ്ങനെ തകരാറിലാക്കുന്നുവെന്നും രോഗസമയത്ത് സംഭവിക്കാവുന്ന പല പുതിയ മാറ്റങ്ങളെക്കുറിച്ചും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാഷ , ഓര്‍മ, കാഴ്ച എന്നിവയെ സ്വാധീനീനിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് മിഡില്‍ ടെമ്പറല്‍ ഗൈറസ് . ഇതിലുള്ള കോശങ്ങളെക്കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ വുപുലമായ ജനിതക വിശകലന യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അപ്പോള്‍ മനസിലാക്കിയത് അല്‍ഷിമേഴ്‌സ് ബാധിക്കുമ്പോള്‍ ഗൈറസ് ദുര്‍ബലമാകുന്നുവെന്നാണ്.

രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പുള്ള ആദ്യഘട്ടത്തില്‍ മാറ്റങ്ങള്‍ സാവധാനമാണ് സംഭവിക്കുന്നത്. തലച്ചോറിന്റെ രോഗ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുക, ന്യൂറോണുകള്‍ക്ക് സിഗ്നലുകള്‍ അയക്കാന്‍ സഹായിക്കുന്ന ബ്രയിന്‍ ഇമ്യൂണ്‍ സിസ്റ്റത്തിന് കേടുപാടുകള്‍ വരുത്തുക. സൊമാറ്റോസ്റ്റാറ്റിന്‍ (എസ്എസ്ടി) ഇന്‍ബിറ്ററി ന്യൂറോണുകളുടെ കോശങ്ങളുടെ നാശം എന്നിവയാണ് ആദ്യഘട്ടത്തില്‍ സംഭവിക്കുന്നത്. പിന്നീട് ന്യൂറല്‍ സിഗ്നലുകള്‍ സജീവമാക്കാന്‍ സഹായിക്കുന്ന ഉത്തേജക ന്യൂറോണുകള്‍ നശിക്കുകയും തലച്ചോറിലെ ന്യൂട്രല്‍ സര്‍ക്യൂട്ടറിയിലെ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. അല്‍ഷിമേഴ്‌സ് ബാധിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് രോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നത്.

കണ്ണ് തിരുമ്മല്ലേ..കാഴ്ച കുഴപ്പത്തിലാകാം, കണ്ണിന്റെ മേക്കപ്പ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം.

കണ്ണ് തിരുമ്മാന്‍ വരട്ടെ. സ്ഥിരമായി കണ്ണ് തിരുമ്മുന്നത് നേത്രപടലത്തിന്റെ ആകൃതിമാറ്റത്തിലേക്കും അന്ധതയിലേക്കും നയിക്കുമെന്ന് നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാര്‍. ചെറിയ കുട്ടികളിലും കൗമാരക്കാരിലുമാണ് സ്ഥിരമായി കണ്ണ് തിരുമ്മുന്ന ശീലം കണ്ടുവരുന്നത്. ടി.വി.യുടെയും കംപ്യൂട്ടറിന്റെയും അമിതോപയോഗമാണ് പലപ്പോഴും ഇതിന് പ്രേരിപ്പിക്കുന്നത്.കെരാട്ടോകോണസ്’ എന്ന രോഗാവസ്ഥയിലേക്കും അന്ധതയിലേക്കും ഇത് നയിക്കുന്നതിനാല്‍ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. കണ്ണിന്റെമേക്കപ്പ് വ്യാപകമായ സാഹചര്യത്തില്‍ മേക്കപ്പ് തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.








കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍, ഓഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍, തലശ്ശേരി െഎ.എം.എ. എന്നിവയുടെ സഹകരണത്തോടെയാണിത്. ഡോ. ശ്രീനി എടക്ലോണ്‍ അധ്യക്ക്ലോണ്‍ അധ്യക്ഷത വഹിച്ചു.




Verified by MonsterInsights