URGENTLY REQUIRED TALLY FACULTY

URGENTLY REQUIRED….

മുത്തുക്കുട, ഒപ്പന, താളമേളം; കണ്ണൂരിൽ അധ്യാപകന് ഉത്സവഛായയില്‍ യാത്രയയപ്പ്

കണ്ണൂർ: ഒരു സ്കൂൾ അധ്യാപകന് ഒരു നാടിനെ എത്രോത്തോളം സ്വാധീനിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് കണ്ണൂർ കഴിഞ്ഞദിവസം സാക്ഷ്യംവഹിച്ചത്. നീര്‍ച്ചാല്‍ യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പാനൂര്‍ അരയാക്കൂല്‍ സ്വദേശി വി.പി.രാജനാണ് വാദ്യഘോഷങ്ങളോടെ ഒരു നാട് തന്നെ യാത്രയയപ്പ് നൽകാൻ തീരുമാനിച്ചത്.

36 വർഷത്തെ അധ്യാപന ജീവിതം മാര്‍ച്ച് 31 ന് അവസാനിക്കുമ്പോൾ വി.പി രാജന് ഒരു നാട് നൽകുന്ന സ്നേഹം ഒരിക്കലും മറക്കനാവില്ലയെന്നത് ഉറപ്പ്. കഴിഞ്ഞദിവസം കണ്ണൂർ സിറ്റിയിലാണ് ബാൻഡ് മേളം, മുത്തുക്കുട, ഒപ്പന എന്നിങ്ങനെ വേണ്ട ഉത്സവ പ്രതീതി സ‍ൃഷ്ടിച്ചുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത്.

ബാല്യത്തില്‍ പോളിയോ ബാധിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും വിദ്യാലയം കഴിഞ്ഞിട്ടേ വി.പി രാജന് മറ്റൊരു ലോകമുള്ളൂ. സ്ഥലംമാറ്റം വാങ്ങി സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ അവസരങ്ങളേറെയുണ്ടായിട്ടും സ്വന്തം സ്‌കൂളിനെ മാറോടുചേര്‍ത്തു. ഇന്ന് അതേ നാട് അദ്ദേഹത്തെയും ഹൃദയത്തോട് ചേർത്തുനിർത്തുന്നു.

പുതിയ കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സോളാര്‍ പാനല്‍, പൂന്തോട്ടം, സ്‌കൂള്‍ ബസ്, ആധുനിക അടുക്കള എന്നിവ സ്കൂളിലേക്ക് എത്തിക്കാൻ ചുക്കാൻ പിടിച്ചത് വി.പി രാജനാണ്. രാവിലെ എട്ടിന് സ്സൂളിലെത്തിയാൽ എല്ലാവരും സ്കൂളിൽ നിന്നിറങ്ങിയശേഷമാണ് മടക്കം. വർഷങ്ങളായി തുടരുന്ന ശീലം.

കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ ചെയര്‍മാനും സഹീര്‍ അറക്കകത്ത് കണ്‍വീനറുമായ സ്വാഗതസംഘമാണ് യാത്രയയപ്പിന് നേതൃത്വം നല്‍കിയത്. മേയര്‍ ടി.ഒ.മോഹനന്‍ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. ഉപഹാരം നല്‍കി. പ്രമീളയാണ് ഭാര്യ. വിദ്യാര്‍ഥിനികളായ ആര്‍ഷ രാജന്‍, മാളവിക രാജന്‍ എന്നിവര്‍ മക്കള്‍.

തൃശ്ശൂരിൽ അപ്പാർട്ട്‌മെന്റുകൾക്കും വില്ലകൾക്കും വെടിക്കെട്ട് ഓഫറുകൾ

‘മിഴിവ് 2023’ ഓൺലൈൻ വീഡിയോ മത്സരത്തിലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2023’ ഓൺലൈൻ വീഡിയോ മത്സരത്തിലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു. ‘മാറുന്ന കേരളം’ എന്നതാണ് മത്സര വിഷയം. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം  50,000, 25,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. അഞ്ചു പേർക്ക് പതിനായിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും. വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കന്റാണ്. എൻട്രികൾ മാർച്ച് 23 വരെ mizhiv.kerala.gov.in ൽ അപ്‌ലോഡ് ചെയ്യാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.

 മൊബൈൽ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന എൻട്രികളും മത്സരത്തിനായി പരിഗണിക്കും. ഫിക്ഷൻ/ഡോക്യുഫിക്ഷൻ/അനിമേഷൻ, മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്സ് തുടങ്ങിയ രീതികളിൽ നിർമ്മിച്ച വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക. അണിയറപ്രവർത്തകരുടെ പേരും ചേർത്തുള്ള വീഡിയോകളുടെ എച്ച്.ഡി (1920x1080) mp4 ഫോർമാറ്റിൽ വേണം സമർപ്പിക്കേണ്ടത്.

വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വേണം വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഒരാൾക്ക് ഒരു വീഡിയോ മാത്രമേ മത്സരത്തിനായി നൽകാനാവൂ. ലഭ്യമാകുന്ന എൻട്രികളുടെ പകർപ്പവകാശം ഐ ആൻഡ് പി.ആർ.ഡി യിൽ നിക്ഷിപ്തമായിരിക്കും. ഐ ആൻഡ് പി.ആർ.ഡി ജീവനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്prd.kerala.gov.in.

മലയാള സിനിമയുടെ ആദ്യ നായികയ്ക്ക് ആദരം; പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷികദിനത്തില്‍ പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍

മലയാള സിനിമിയുടെ ആദ്യ നായിക പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രത്യേക ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍. 1903-ല്‍ ഇതേദിവസം തിരുവനന്തപുരത്തായിരുന്നു രാജമ്മ എന്ന പി.കെ റോസിയുടെ ജനനം.  സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത് സധൈര്യം മലയാള സിനിമാ ലോകത്തേയ്ക്ക് മുന്നോട്ടുവന്ന സ്ത്രീയാണ് പി. കെ. റോസി.  അവര്‍ണരെന്ന് മുദ്രകുത്തി എല്ലായിടത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്ന ഒരു ജനസമൂഹത്തില്‍ നിന്നും വഴിയിലൂടെ നടക്കാനോ, പൊതു ഇടങ്ങളിലേക്കു പ്രവേശിക്കാനോ പോലും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ മുന്നോട്ടു വന്ന കലാകാരിയായിരുന്നു. പി.കെ റോസി .

ആദ്യമലയാള ചലച്ചിത്രമായ വി​ഗതകുമാരനിലൂടെയാണ്  പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. അങ്ങനെ മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യന്‍ വനിത കൂടിയായി അവര്‍ മാറി . 1928ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ദാനിയേൽ ആണ്. സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വി​ഗതകുമാരനിൽ അവതരിപ്പിച്ചിരിക്കുന്നത്.

1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോള്‍ തിയേറ്ററിലായിരുന്നു മലയാളത്തിലെ ആദ്യ നിശ്ശബ്ദസിനിമയായ വിഗതകുമാരൻറെ ആദ്യ പ്രദർശനം. സിനിമയിലെ സവർണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ തിയേറ്ററിൽ നായികയായ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്.പി കെ റോസി അവതരിപ്പിച്ച സരോജിനി എന്ന നായികാ കഥപാത്രം തലയിലണിഞ്ഞ പൂവ്, നായകൻ ചന്ദ്രകുമാർ എടുക്കുന്ന രംഗം അന്നത്തെ കാണികളെ വല്ലാതെ പ്രകോപിപ്പിച്ചു.

സിനിമ പ്രദര്‍ശിപ്പിച്ച സ്ക്രീന്‍ കുത്തിക്കീറുക വരെ ചെയ്ത കാണികള്‍ നായിക റോസിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി. നായിക സരോജിനിയുടെ സദാചാരമില്ലായ്മയോടുള്ള അരിശം നായികയെ അവതരിപ്പിച്ച നടിക്കു നേരേയും ഉണ്ടായി. റോസിയുടെ ജീവിതം ദുസ്സഹമായിത്തീർന്നു. റോസിയെ ആക്രമിക്കുകയും അവരുടെ വീടിനു നേർക്ക് കല്ലേറു നടത്തുകയും, ഒടുവിൽ അവരുടെ വീടിനു തീ വെയ്ക്കുകയും ചെയ്തു കൊണ്ടാണ് സദാചാരത്തിന്റെ കാവൽമാലാഖമാരായ മലയാളി കലാസ്വാദകർ അവരെ സ്വീകരിച്ചത്.

സിനിമയുടെ നിര്‍മാതാവായിരുന്ന ജെ.സി.ഡാനിയേല്‍ റോസിക്ക് രാജാവിന്റെ സംരക്ഷണം നേടിക്കൊടുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും, നായര്‍ ഭൂപ്രഭുക്കള്‍ സംഘടിച്ചെത്തുകയും റോസിയുടെ കുടില്‍ തീവെച്ച് നശിപ്പിക്കുകയും അവരെ ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്തു. . പി.കെ റോസി എന്ന ദലിത് സ്ത്രീയെ സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ പിന്നീട് ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തുകയായിരുന്നു.

വീട് വളഞ്ഞ് സ്വന്തം മാതാപിതാക്കളെയും , കൂടപ്പിറപ്പുകളെയും തല്ലിച്ചതക്കുകയും , വീടിനു തീയിടുകയും ചെയ്ത ശേഷം അതെ തീ സ്വന്തം ശരീരത്തില്‍ പകരാന്‍ ശ്രമിക്കുകയും ചെയ്ത അന്നത്തെ ജന്മികളില്‍‌ നിന്ന് ഓടി രക്ഷപ്പെട്ട റോസി തിരുവനന്തപുരം -നാഗര്‍കോവില്‍ റോഡില്‍ കരമനയാറിന് സമീപമെത്തിയപ്പോള്‍ അതുവഴി വന്ന  തമിഴ്‌നാട്ടുകാരനായ ലോറിഡ്രൈവർ കേശവപിള്ള വണ്ടി നിർത്തി റോസിയെ വണ്ടിയിൽ കയറ്റി തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി, റോസിയിൽ നിന്നും വിവരം മനസ്സിലാക്കിയ ‌കേശവപിള്ള റോസിയെ പിന്നീട്‌ വിവാഹം കഴിച്ചു,രാജമ്മാൾ എന്ന തമിഴ്‌ പേർ സ്വീകരിച്ചു. എന്നും, നാഗർകോവിലിലെ ഓട്ടുപുരത്തെരുവിൽ അവർ ഭർത്താവുമൊന്നിച്ച് കുറേക്കാലം കഴിഞ്ഞിരുന്നു എന്നും പറയപ്പെടുന്നു.

പില്‍ക്കാലത്ത് മലയാള സിനിമയുടെ പിറവിയ്ക്ക് കാരണഭൂതനായ ജെ.സി ഡാനിയേലിന്‍റെ പേരിനൊപ്പം മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിയുടെ പേരും കേരളീയ പൊതുസമൂഹം അംഗീകരിക്കാന്‍ തുടങ്ങി. ജെ.സി ഡാനിയേലിന്‍റെ ജീവിതം ജനങ്ങളിലേക്ക് എത്തിച്ച ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍റെ ഇടപെടലുകള്‍ ഇതില്‍ നിര്‍ണായകമായി.

ബത്തേരിയെ വിറപ്പിച്ച പിഎം2 ഇനി ‘രാജ’; പുതുശേരിയില്‍ ഭീതിപരത്തിയ കടുവ ‘അധീര’; പേരിട്ട് വനംവകുപ്പ്

വയനാട് ബത്തേരിയെ വിറപ്പിച്ച പിഎം2 എന്ന മോഴ ആനയ്ക്കും പുതുശേരിയിൽ ഭീതിപരത്തിയ കടുവയ്ക്കും വനംവകുപ്പ് പേരിട്ടു. മുത്തങ്ങ ആനപന്തിയിൽ മെരുങ്ങി തുടങ്ങിയ മോഴയാനയ്ക്ക് രാജ എന്നും കുപ്പാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലെ കടുവ അധീരയെന്നും ഇനി മുതൽ അറിയപ്പെടും.

ബത്തേരിക്കാരുടെ ഉറക്കം കെടുത്തിയ പന്തല്ലൂര്‍ മഖ്ന 2 അഥവാ പിഎം 2 എന്ന മോഴയാനയെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കൂട്ടിലാക്കിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ അരശിരാജയെന്നായിരുന്നു പിഎം 2 വിന്‍റെ വിളിപ്പേര്. പാപ്പാന്‍മാര്‍ നല്ല നടപ്പ് പഠിപ്പിക്കുന്ന രാജ ഭാവിയില്‍ വനംവകുപ്പിന്‍റെ കുങ്കിയാനയായേക്കും.

പുതുശേരിയില്‍ കര്‍ഷകനെ ആക്രമിച്ചു കൊന്ന കടുവയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. അക്രമസ്വഭാവം ഉള്ള കടുവയായതിനാല്‍ അധീര അജീവനാന്തം വനംവകുപ്പിന്‍റെ കൂട്ടില്‍ കഴിയും.

ലതാ മങ്കേഷ്‌കറിന്റെ ശബ്ദമെന്ന് കരുതിയോ? പത്മഭൂഷൺ നേടിയ ഗായിക സുമൻ കല്യാൺപൂർ

മുംതാസും ഷമ്മി കപൂറും തകർത്തഭിനയിച്ച ഗാനമാണ് ” ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’. കണ്ണുകൾക്കും കാതിനും വിരുന്നൊരുക്കുന്ന ബ്രഹ്മചാരി (1968) എന്ന ചിത്രത്തിലെ ഈ ഗാനം ലതാ മങ്കേഷ്‌കറും മുഹമ്മദ് റാഫിയും ഒരുമിച്ച് ആലാപിച്ചതാണെന്നാകും പലരും കരുതിയിട്ടുണ്ടാകുക. എന്നാൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് ലതാ മങ്കേഷ്കറല്ല. സുമൻ കല്യാൺപൂരും മുഹമ്മദ് റാഫിയും ചേർന്നാണ്.

സുമൻ കല്യാൺപൂരിന്റെയും ലതാ മങ്കേഷ്കറിന്റെയും ശബ്ദം വളരെ സാമ്യമുള്ളതാണ്. ചിലപ്പോൾ ഇത് വേർതിരിച്ചറിയാൻ പോലും വളരെ ബുദ്ധിമുട്ടാണ്. മുൻകാലങ്ങളിൽ, നിരവധി റെക്കോർഡുകളിലും റേഡിയോ സ്റ്റേഷനുകളിലും (റേഡിയോ സിലോൺ ഉൾപ്പെടെ) പിന്നണി ഗായികയുടെ പേര് ഇത്തരത്തിൽ മാറിപ്പോയിട്ടുണ്ട്. എന്നാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം ഇരുവരുടെയും ശബ്ദം അത്ര സമാനമായിരുന്നു. റോയൽറ്റി പ്രശ്‌നങ്ങളുടെ പേരിൽ 1960-കളുടെ തുടക്കത്തിൽ മുഹമ്മദ് റാഫിക്കൊപ്പം പാടാൻ ലത വിസമ്മതിച്ചപ്പോൾ, സംഗീത സംവിധായകർ ലതാ മങ്കേഷ്കർക്ക് പകരം തിരഞ്ഞെടുത്തിരുന്നത് സുമൻ കല്യാൺപൂറിനെയായിരുന്നു.

റാഫിയും സുമൻ കല്യാൺപൂരും 140-ഓളം ഗാനങ്ങൾ ഒരുമിച്ച് ആലപിച്ചു, ‘ആജ് കൽ തേരേ മേരേ’ ഇതിൽ ഏറ്റവും മികച്ച ഗാനമാണ്. ‘പർബത്തോൺ കേ പെഡോൺ പർ’ (ഷാഗുൻ, 1964), ‘തുംനേ പുകാര ഔർ ഹം ചലേ ആയേ’ (രാജ്കുമാർ, 1964), ‘ ബാദ് മുദ്ദത് കെ യേ ഘാഡി ആയേ’ (ജഹാൻ അരാ, 1964), ‘രഹേ നാ രഹേ ഹം’ (മംമ്ത, 1966), ‘തെഹ്‌രിയേ ഹോഷ് മേ ആ ലൂൺ’ (മൊഹബത് ഇസ്‌കോ കെഹ്‌തേ ഹേ, 1965) തുടങ്ങിയവയും ഇരുവരും ഒരുമിച്ച് ആലപിച്ച ഗാനങ്ങളാണ്.

തലത് മെഹ്മൂദുമായി സുമൻ കല്യാണിന് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അതിന് ശക്തമായ ഒരു കാരണവും ഉണ്ടായിരുന്നു. കോളേജിലെ സംഗീത പരിപാടിക്കിടയിൽ നിന്ന് സുമന്റെ കഴിവുകൾ കണ്ടെത്തിയതും അവർക്ക് സിനിമാ ഗാനരംഗത്തേയ്ക്ക് വഴികാട്ടിയതും തലത് ആയിരുന്നു. സുമൻ കല്യാൺപൂരിനൊപ്പം ദർവാസ എന്ന ചിത്രത്തിൽ (1954). ‘ഏക് ദിൽ ദോ ഹേ തലബ്ഗർ’ എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.

1953ൽ മംഗു എന്ന ചിത്രത്തിന് വേണ്ടി ‘കോയി പുകരെ ധീരേ സേ തുജെ’ എന്ന ഗാനമാണ് സുമൻ കല്യാൺപൂർ ആദ്യമായി ആലപിച്ച ഹിന്ദി പിന്നണി ഗാനം. 1952-ൽ, ഓൾ ഇന്ത്യ റേഡിയോയിലും (AIR) അവർക്ക് അവസരം ലഭിച്ചിരുന്നു. സർ ജെ ജെ സ്കൂൾ ഓഫ് ആർട്‌സിൽ പെയിന്റിംഗ് പഠിച്ചിരുന്നെങ്കിലും, സുമൻ കല്യാൺപൂർ പിന്നീട് സംഗീതത്തിൽ തന്റെ വഴി കണ്ടെത്തുകയും ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടുകയുമായിരുന്നു.

വ്യാപാരോത്സവം 2022

 🅄🄼🄲 Youth Wing രാമപുരം സംഘടിപ്പിക്കുന്ന വ്യാപാരോത്സവം 2022 ന്റെ ഭാഗമായി നടത്തുന്ന മെഗാ നറുക്കെടുപ്പ് ജനുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് രാമപുരം ടൗണിൽ വെച്ച് നടത്തുന്നു.
ഇതിൽ പങ്കെടുക്കുവാൻ ജനുവരി 11, 5 P. M നു മുൻപായി കടകളിൽ നിന്നും ലഭിക്കുന്ന മിനി കൂപ്പണുകൾ 15000 മൂല്യം എത്തുമ്പോൾ മെഗാ കൂപ്പൺ കളക്ടിങ് പോയിന്റ് നിന്നും മാറ്റി വാങ്ങേണ്ടതാണ്, നല്ലവരായ എല്ലാ നാട്ടുകാരെയും ഇതിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നു.

 1 st prize : Bike
Sponby: Michael Plaza
Convention Center

2 nd prize : E-bike
Sponby:Mullukunnnel E-bike
Ramapuram, Pala

3 rd prize : Laptop
Sponby: Kulakkattolickal Group

4 th prize : Washing Machine
Sponby: Tastit Coconut Oil
Industries

5 th prize : TV
Sponby: Dawn Pineapple
Cultivation

6 th prize : 1Night Resort stay
( 4 family)
Sponby: Fair Mount Vagamon

കൂടാതെ മറ്റനേകം സമ്മാനങ്ങളും

” നമ്മുടെ വ്യാപാരം
നമ്മുടെ
നാട്ടിൽ തന്നെ”


കളക്ടിങ് പോയ്ന്റ്സ്
1- Kulakkattolickal Paint House
2-Thundathil Agencies
3-E-bike Ramapuram
4-Swathi Medicals
5-Kunnel Store

ബസുകളുടെ പുറത്ത് പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയില്‍. ഉത്തരവ് മൂലം വൻ വരുമാന നഷ്ടം നേരിടുന്നതായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്ആര്‍ടിസി സുപ്രിം കോടതിയില്‍‌ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.

ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആര്‍ ടിസി ഹർജിയിൽ ചോദ്യം ചെയ്യുന്നു.  മുൻ സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന  മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളിൽ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോൾ തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണെന്നും സുപ്രീം കോടതിയുടെ മുൻകാല വിധികൾ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

അഭിഭാഷകൻ ദീപക് പ്രകാശാണ് കെഎസ്ആര്‍ടിസിയ്ക്കായി ഹർജി നൽകിയത്. വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ബസുകളിലെ പരസ്യം അപകട സാധ്യത കൂട്ടുമെന്ന നിരീക്ഷണത്തിനെ തുടര്‍ന്ന് അവ നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്.