ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്കാണ് കായലോരത്തെ ആ വേദി സാക്ഷിയായത്.മാതാപിതാക്കളുടെ കൈപിടിച്ച് വേദിയിൽ എത്തിയതിനു ശേഷം വധു വരനെ ഏഴ് തടവണ വലയം വെക്കും. പിന്നീടാണ് പ്രധാന ചടങ്ങുകളിലേക്ക് കടക്കുന്നത്.
ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകൾ റേച്ചലും. നാസ എഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുവാണ് ജീവിതത്തിൽ ഒരുമിക്കുന്നത്. കേരളത്തിൽ ജൂതപ്പള്ളിക്കു പുറത്തു നടക്കുന്ന ആദ്യ വിവാഹമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.