15 വർഷത്തിന് ശേഷം ജൂത കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി; റബ്ബി എത്തിയത് ഇസ്രായേലിൽ നിന്ന്

കെത്തുബ എന്ന വിവാഹ ഉടമ്പടി വായിച്ചു കേൾപ്പിച്ചതിന് ശേഷം പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും ജീവിതപങ്കാളിയായി കഴിയാമെന്ന് റബായിക്ക് ഉറപ്പു നൽകി .തുടർന്നാണ് ഇരുവരും വിവാഹ മോതിരം അണിയിക്കുനത്.

ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകൾ റേച്ചലും. നാസ എഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുവാണ് ജീവിതത്തിൽ ഒരുമിക്കുന്നത്. കേരളത്തിൽ ജൂതപ്പള്ളിക്കു പുറത്തു നടക്കുന്ന ആദ്യ വിവാഹമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.