കന്നട സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാര്‍ അന്തരിച്ചു

പ്രശസ്ത കന്നട നടനും ഗായകനുമായ പുനീത് രാജ്കുമാർ (46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

കന്നട സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിന്റെയും പർവതാമ്മാ രാജ്കുമാറിന്റെയും അഞ്ചു കുട്ടികളിൽ ഇളയവനായി 1975 ലാണ് പുനീത് രാജ്കുമാർ ജനിച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തിൽ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം രാജ്കുമാർ നായകനായ ചിത്രങ്ങളിൽ പുനീത് വേഷമിട്ടു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിന് അർഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി നായകവേഷത്തിലെത്തിയത്.

അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ ചിത്രങ്ങളിലൂടെ സൂപ്പർതാരപദവിയിലെത്തി. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്. അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ നൂറോളം ചിത്രങ്ങളിൽ പുനീത് പാടിയിട്ടുണ്ട്. 2012 ൽ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണർ’ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടിവി ഷോകളിൽ അവതാരകനായി തിളങ്ങി.

jaico 1

സന്തോഷ് അനന്ദ്രത്തിന്റെ യുവരത്ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കുമാർ, ധൃതി രാജ്കുമാർ എന്നിവർ മക്കളാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഈ മലമുകളിൽ നിന്നാൽ അറബിക്കടൽ കാണാം; മഞ്ഞിൽ പൊതിഞ്ഞ ഗ്രാമം

ഒറ്റയ്ക്കുള്ള യാത്രകളെന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമാണ്. ബോധിവൃക്ഷച്ചുവട്ടിൽ ധ്യാനത്തിലമർന്ന ബുദ്ധൻ ശരീരം മാത്രം അവിടെവച്ച് മനസ്സുകൊണ്ട് ഒറ്റയ്ക്കൊരു യാത്ര പോയതായിരിക്കാം. അഴിച്ചുവിട്ട ചിന്തകൾ അപ്പൂപ്പൻതാടി പോലെ പറന്നുനടക്കും. അതുപോലെയാണ് ഒറ്റയ്ക്കുള്ള യാത്രകളും. എന്ന്, എപ്പോൾ‍ തിരികെചെല്ലുമെന്ന് ആരോടും പറയാതെയുള്ള യാത്രകൾ. അത്തരമൊരു യാത്ര ഒട്ടുമിക്കവർക്കും അസാധ്യമായിരിക്കാം. പണ്ട് എസ്.കെ.പൊറ്റെക്കാട് രാവിലെ കോഴിക്കോട്ടെ പാളയം സ്റ്റാൻഡിൽ ചെന്ന് ആദ്യം കാണുന്ന ബസ്സിൽ കയറി അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുക്കുമായിരുന്നുവത്രേ. അറിയാത്ത ഏതോ നാട്ടുവഴികളിലൂടെ നടന്നുനടന്നുപോവുന്ന യാത്രികന്റെ യാത്രകൾ ഏതൊരാളെയും മോഹിപ്പിക്കും.അത്തരമൊരു യാത്രയ്ക്ക് പുറപ്പെട്ടിറങ്ങുമ്പോൾ പുറത്ത് മഴയങ്ങനെ ‘പെയ്യാൻവിതുമ്പി നിൽക്ക’യാണ്. ഈ യാത്ര അറിയാത്ത വഴികൾ തേടിയാണ്.

jaico 1

 * വഴികൾ, യാത്രികർ…

കോഴിക്കോട് ബെംഗളൂരു ദേശീയപാതയിൽ കുന്നമംഗലത്തുനിന്ന് വലത്തോട്ടു തിരിഞ്ഞ് മുക്കം റോഡിലേക്ക് കയറുകയാണ്. ചെത്തുകടവ് പാലം പിന്നിട്ട് മുന്നോട്ടുപോവുകയാണ്. പണ്ടൊരിക്കൽ ഈ പാലം കടന്ന് പ്രസംഗിക്കാൻ പോയ അബ്ദുറഹ്മാൻ സാഹിബ് നിർജീവമായ ശരീരമായാണ് തിരികെ കടത്തുകടന്നുപോയത്. അൽപം മുന്നോട്ടുപോയപ്പോൾ ഇടതുവശത്തായി എൻഐടി ക്യാംപസ് പച്ചത്തുരുത്തുപോലെ നിൽപ്പുണ്ട്. പണ്ടു പണ്ടൊരു അടിയന്തരാവസ്ഥക്കാലത്ത് പി.രാജനെന്ന വിദ്യാർഥി കണ്ണീരായി പെയ്തിറങ്ങിയ ക്യാംപസാണിത്. അന്ന് ഇത് ആർഇസി ക്യാംപസായിരുന്നു. മാമ്പറ്റ പിന്നിട്ട് മുക്കത്തേക്ക് എത്തുകയാണ്. മുക്കത്തുനിന്ന് ഇരുവഞ്ഞിപ്പുഴകടന്ന് കാരമൂല വഴി പൂവാറൻതോട് ലക്ഷ്യമാക്കി യാത്ര തുടർന്നു. ഒരു മണിക്കൂറിലധികം സമയമായി വണ്ടിയുടെ എൻജിന്റെ ഇരമ്പൽ ഒരു പാട്ടുപോലെ കേൾക്കുകയാണ്.

 * ഉറുമികൾ വീശാത്തൊരു നാട്..

കൂടരഞ്ഞിയിലേക്കെത്തുമ്പോൾ കാലംമാറുന്നു, കാലാവസ്ഥ മാറുന്നു. പട്ടാപ്പകൽപോലും മൂടിക്കെട്ടി നിൽക്കുകയാണ്. മുന്നോട്ടുള്ള വഴികളിൽ ചാലിപ്പുഴ സമാന്തരമായി അങ്ങനെ കൂടെയുണ്ട്. അൽപം മുന്നോട്ടു ചെന്നപ്പോൾ കുളിരാമുട്ടിയെന്ന അങ്ങാടിയിലെത്തി. മലകൾ കയറി,പാറക്കെട്ടുകൾക്കിയിലൂടെ ചുറ്റിക്കറങ്ങിയാണ് യാത്ര. റോഡിന്റെ ഒരു വശത്ത് ചെറുചെറു പാറക്കെട്ടുകൾക്കിടയിലൂടെ ചെറുചെറു വെള്ളച്ചാട്ടങ്ങൾ കാണാം. വടക്കൻപാട്ടിലെ വീരൻമാർ എടുത്തുവീശുന്ന അപകടം നിറഞ്ഞ ആയുധമാണ് ഉറുമി. ‘ഉറുമി’ എന്നൊരു ഗ്രാമത്തിനു പേരുണ്ടാവുമോ? റോഡരികിലെ സൈൻബോർഡിൽ ‘ഉറുമി’ വെള്ളച്ചാട്ടമെന്ന പേരു കണ്ടപ്പോൾ ആദ്യം മനസിലുയർന്ന ചോദ്യമാണിത്. ഉറുമി വെള്ളച്ചാട്ടത്തിനോടു ചേർന്നാണ് ഉറുമി ജലവൈദ്യുത പദ്ധതിയും. വഴി പിന്നെയും മുന്നോട്ട്. എതിരെ വരുന്ന കാറ്റിന് തണുപ്പേറുന്നു. നട്ടുച്ചയാവാറായെങ്കിലും വെയിലിനുപോലും നല്ലൊരു തണുപ്പ്. വെള്ളച്ചാട്ടങ്ങളുടെ ശബ്ദം കേട്ട് വണ്ടി നിർത്തി നോക്കുന്നു. എന്നാൽ ശബ്ദം മാത്രമേയുള്ളൂ. വെള്ളച്ചാട്ടങ്ങൾ ഒളിച്ചിരിക്കുകയാണ്.

 * മേടം പൂത്തുതുടങ്ങീ..

പൂവാറൻതോട് തപാലാപ്പീസ് കഴിഞ്ഞ് മുന്നോട്ടാണു യാത്ര. പള്ളിയിലേക്ക് തിരിയുന്നിടത്തുനിന്ന് വലത്തോട്ട് ഒരു റോഡുണ്ട്. ഇവിടെ വനംവകുപ്പിന്റെ കുഞ്ഞുബോർഡ് കാണാം. വലത്തോട്ടുള്ള റോഡിലേക്ക് കയറി മുന്നോട്ടുപോവുമ്പോൾ റോഡ് പിന്നെയും ഘട്ട് റോഡ് പോലെ വളഞ്ഞുപുളഞ്ഞ് മുന്നോട്ടുനീളുകയാണ്. നായാടംപൊയിൽ അങ്ങാടിയെത്തുമ്പോൾ മലയോരഗ്രാമത്തിന്റെ എല്ലാ നിഗൂഢതകളും മുന്നിൽവിരിയുകയാണ്. താഴ്‌വാരത്തിലേക്ക് പ്രതികാരവുമായി നടന്നുവരുന്ന ലാലേട്ടനെപ്പോലും ഓർത്തുപോയി. ഇനി മുന്നോട്ടുള്ള യാത്രയിൽ മുന്നിൽത്തെളിയുന്ന ഗ്രാമമാണ് മേടപ്പാറ.ഏതു സമയത്തും കോടയിറങ്ങാവുന്ന മലമുകളിലെ ഗ്രാമം. യാത്രികർ അറിഞ്ഞുവരുന്നതേയുള്ളൂ. അതുകൊണ്ട് പ്ലാസ്റ്റിക് മലകൾ ഇതുവരെ രൂപപ്പെട്ടിട്ടില്ലാത്ത ഗ്രാമം. വണ്ടി ചെല്ലുന്നിടം വരെ ഓടിച്ചുചെന്നു.പിന്നെ ഇറങ്ങി മേൽപ്പോട്ടു നോക്കി നിൽപ്പായി. അപ്പോഴാണ് ഒരു ബൈക്കിൽ പ്രായമായ രണ്ടുപേരുടെ വരവ്. ‘മേടപ്പാറ കാണാൻ എതിലേപോണം?’ എന്ന ചോദ്യത്തിന് ‘ഇവനാരെടാ’ എന്ന മട്ടിലായിരുന്നു ആദ്യത്തെ നോട്ടം. ‘നേരെ നടന്നാൽ മതി’ എന്നായിരുന്നു മറുപടി. അവർക്കു പിറകെ നടന്നു കയറ്റംകയറിത്തുടങ്ങി.

 * കോടയ്ക്കിടയിലെ മേടപ്പാറ

തലയുയർത്തി നിൽക്കുന്നൊരു വലിയ പാറ. അതാണ് മേടപ്പാറ. മേടമാസത്തിലെ സൂര്യൻപോലും ഈ പാറ മുഴുവനായി കണ്ടുകാണില്ല. ഏതു നേരത്താണ് കോടമഞ്ഞിറങ്ങുകയെന്നറിയില്ലല്ലോ. എങ്കിലും ആരായിരിക്കാം പാറയ്ക്ക് മേടപ്പാറയെന്നു പേരിട്ടിട്ടുണ്ടാവുക. മുന്നോട്ടു നടക്കുമ്പോൾ ഇരുവശത്തുംപാറക്കെട്ടുകളാണ്. വഴിയ്ക്കുകുറുകെ വെള്ളച്ചാട്ടങ്ങൾ. കാട്ടുകുറിഞ്ഞിപ്പൂക്കൾ ഇളംവയലറ്റുനിറത്തിലങ്ങനെ നാണിച്ചുപൂത്തുനിൽക്കുന്നു.

ഓഫ്റോഡ് യാത്രകൾക്കു പറ്റിയ റോഡാണല്ലോ എന്ന് ചിന്തിക്കുന്നതിനിടെ കൂടെ നടക്കുന്ന നാട്ടുകാരിലൊരാൾ സംസാരിച്ചുതുടങ്ങി. ബുള്ളറ്റുമായി പലരും ഇതുവഴി വരാറുണ്ട്. പാറക്കെട്ടിൽ അടിച്ചുതെറിച്ചങ്ങനെ ബുള്ളറ്റിന്റെ ഘടഘടട ശബ്ദം കയറ്റം കയറിപ്പോവുന്നതു വീട്ടിലിരിക്കുമ്പോൾ കേൾക്കാമത്രേ.

ELECTRICALS

 * കുടിയേറ്റക്കാരന്റെ പോരാട്ടങ്ങൾ

പേപ്പതിയിൽ മാത്യുവും അനിയൻ സണ്ണിയുമാണ് ഈ രണ്ടുപേർ. 1964ൽ മൂവാറ്റുപുഴയിൽനിന്ന് മേടപ്പാറയിലേക്ക് കുടിയേറിപ്പാർത്തവരാണ് ഈ എട്ടനുമനിയനും. അക്കാലത്തും ഇക്കാലത്തും ഇങ്ങോട്ട് നല്ലൊരു നടവഴിയില്ല. എല്ലാദിവസവും രാവിലെ എഴുന്നേറ്റ് ഓഫ്റോഡിങ്ങിനു പോവാൻ കഴിയില്ലല്ലോ !റേഷൻ വാങ്ങി ഓഫ്റോഡിങ് നടത്തി വീട്ടിലെത്തുന്നതൊക്കെ വൻകോമഡിയാവുമെന്നാണ് സണ്ണിയുടെ പക്ഷം!മാത്യുവിന്റെ വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ട് പത്തുവർഷം പോലുമായിട്ടില്ല. അതിനുമുൻപൊരു കാലമുണ്ടായിരുന്നു. കോടയിറങ്ങുന്ന മേടപ്പാറയുടെ ചരിവിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ അങ്ങകലെ താഴ്്വാരത്തിലേക്ക് കണ്ണുംനട്ടുകഴിഞ്ഞൊരു കാലം. താഴെ അടിവാരത്തെ വീടുകളിൽ കളർടീവിയിൽ ആളുകൾ സിനിമ കാണുന്നതു കണ്ടപ്പോൾ മനസിലൊരു സങ്കടമുണ്ടായിരുന്നുവത്രേ. എന്നായിരിക്കാം തന്റെ വീട്ടിലും അതുപോലൊരു ടീവി വാങ്ങാൻ കഴിയുകയെന്നാണ് മാത്യു അന്നു ചിന്തിച്ചത്. അങ്ങനെ ആഗ്രഹം മൂത്താണ് റോയൽഎൻഫീൽഡ് ബുള്ളറ്റിന്റെ ഡയനാമോ വാങ്ങിക്കൊണ്ടുവന്നത്. ഇതുവെള്ളച്ചാട്ടത്തിൽ വച്ച് ബാറ്ററി ചാർജ ചെയ്യും. രാത്രി വീട്ടിൽ അത്യാവശ്യം ഒരു ബൾബ് കത്തിക്കാം. ചെറിയൊരു പോർട്ടബിൾ ടീവിയും വാങ്ങി. അക്കാലത്ത് ഒരിക്കൽ സണ്ണി കോഴിക്കോട്ടെ ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ചെന്നു. അഡ്രസ് തെളിയിക്കുന്ന രേഖയായി വൈദ്യുതബില്ലോ ടെലിഫോൺ ബില്ലോ തരാൻ ആവശ്യപ്പെട്ടു. ഇതൊന്നുമില്ലെന്നു പറഞ്ഞപ്പോൾ ഇവനേത് ആദിമവാസിയാണെന്ന രീതിയിലാണത്രേ അവർ നോക്കിയത്. 2011ലാണ് മാത്യുവിന്റെ വീട്ടിൽ വൈദ്യുതി കിട്ടിയത്. അന്നും ഫോണില്ല. പിന്നീടൊരിക്കൽ ഒരു കുഞ്ഞുഫോൺവാങ്ങി. എന്നാൽ റെയ്ഞ്ചില്ല. അടുത്തകാലത്താണ് തൊട്ടടുത്ത മലയിൽ ടവർ വന്നത്. മാത്യുവിന്റെ നമ്പർ വാങ്ങി സേവ് ചെയ്തു. മലയിറങ്ങി തിരികെ വരുമ്പോൾ വീട്ടിൽ‍ കയറണമെന്നായി മാത്യു. പാർക്കലാം. പാത്തുപാത്തു പോവലാം !വീട്ടിലേക്കുള്ള വഴിയിലൂടെ മാത്യുവും സണ്ണിയും നടന്നുമറഞ്ഞു.

FAIRMOUNT

 * ജാതിക്കാത്തോട്ടങ്ങൾ, പുൽത്തൈലഗന്ധങ്ങൾ…

വീണ്ടും മല കയറുകയാണ്. ജാതിക്കാത്തോട്ടങ്ങളാണ് ഈ ഗ്രാമം നിറയെ. ജാതികൃഷിയാണ് വിജയകരം. ജാതിക്കാത്തോട്ടം..എജ്ജാദി നിന്റെ നോട്ടമെന്ന പാട്ടാണ് തികട്ടിവന്നത്. പിന്നെയും നടക്കുകയാണ്. കാട് ചെന്നുതൊടുകയാണ്. മേടപ്പാറ ഇപ്പോഴും അപ്രാപ്യമായ ഉയരത്തിലങ്ങനെ നിൽക്കുന്നു. മുന്നോട്ടുള്ള വഴികളിൽ കാറ്റിന് പുൽത്തൈലത്തിന്റെ ഗന്ധം. ചുറ്റും തലനീട്ടി തൊടുകയാണ് പുല്ലാഞ്ഞികൾ. കോടമഞ്ഞിന്റെ തണുപ്പ് ചുറ്റുംപരക്കുന്നു.

 * മലമുകളിലെ ബോധോദയം

കയറ്റത്തിനെന്തൊരു കയറ്റമാണ്. പാറയ്ക്കുമുകളിൽ പരന്നുകിടക്കുന്നൊരു പുൽമേടുണ്ട്. പിന്നെയും മുകളിലേക്ക് പാറയാണ്. കാടാണ്. വഴി ചോദിക്കാൻ പോലും ആരുമില്ല. സമുദ്രനിരപ്പിൽനിന്ന് 3760 അടിയോളം ഉയരത്തിലാണത്രേ മേടപ്പാറ. എന്താണീ പാറയ്ക്കിത്ര പ്രത്യേകത? ഉള്ളിൽചോദിച്ചു. ഒന്നുമില്ല. ഇതൊരു വിനോദസഞ്ചാരകേന്ദ്രമല്ല. ഏതെങ്കിലും കാലത്ത് സഞ്ചാരികൾ വരുമെന്നു കരുതി നിർമാണം നടക്കുന്ന അനേകം റിസോർട്ടുകൾ താഴെ കൂണുപോലെ മുളയ്ക്കുന്നുണ്ട്.

st. marys

 * ചുറ്റും ഈരേഴു പതിനാലു ലോകവും

ഈ മലമുകളിൽനിന്ന് നോക്കിയാൽ അങ്ങകലെ അറബിക്കടൽ കാണാം. അറബിക്കടൽവരെ നീണ്ടുകിടക്കുന്ന കോഴിക്കോട് ജില്ല കാണാം. ഇടത്തോട്ട് തലയൊന്നു ടിൽറ്റ് ചെയ്ത് ഫോക്കസ് ചെയ്താൽ മാവൂരിന്റെ മണ്ണിനെ ചുറ്റിക്കറങ്ങിപ്പോവുന്ന ചാലിയാർ കാണാം. പിന്നെയും ഇടത്തോട്ടു തിരിഞ്ഞാൽ നിലമ്പൂരേക്കുള്ള വഴികൾ കാണാം. അതെ..മലപ്പുറം ജില്ല കാണാം. രാത്രി മലമുകളിലിരുന്നാൽ അങ്ങകലെ കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയിലെ വിളക്കുകൾ മിന്നാമിന്നികളെപ്പോലെ കാണാം. ആകാശത്ത് വിമാനങ്ങൾ വട്ടമിട്ടു പറന്ന് താഴ്ന്നിറങ്ങുന്നതും കുതിച്ചുപൊങ്ങുന്നതും കാണാം. വലത്തോട്ടൊന്നു തല ചെരിച്ചുനോക്കിയാൽ അങ്ങകലെ ലക്കിടി കാണാം. വയനാടിന്റെ മണ്ണാണത്. താമരശ്ശേരി ചുരംകടന്ന് ലക്കിടി വ്യൂപോയന്റിലൂടെ പോവുന്ന വാഹനങ്ങളും കാണാമത്രേ. മൂന്നു ജില്ലകൾ കാണാൻകഴിയുന്നത്ര ഉയരമാണത്രേ. പക്ഷേ ഇതൊന്നും ഞാൻ കണ്ടില്ല. മാത്യുവും സണ്ണിയും പറഞ്ഞുള്ള അറിവുമാത്രം. മലമുകളിൽ കോടമഞ്ഞിറങ്ങുമ്പോൾ എവിടെയാണ് മുന്നുജില്ലകൾ കാണുക !

ഇനി തിരികെയാത്ര. കയറിപ്പോയതുപോലെയല്ല, തിരിച്ചിറക്കം. കാലിടറുന്നു. ചെങ്കുത്തായ ഇറക്കം സൂക്ഷിക്കണം. എവിടെവച്ചോ കാലിൽ ഇരിപ്പുറപ്പിച്ച അട്ടയെകണ്ട് ഞെട്ടി. അതിന്റെ പിടിച്ചുവലിച്ചെറിഞ്ഞു. അകലെ ആകാശത്തിന്റെ ഒരു കോണിൽനിന്ന് കോടമഞ്ഞിങ്ങനെ ഒഴുകിവരികയാണ്. മേടപ്പാറയുടെ തലയിൽമുട്ടി അവയിങ്ങനെ ഒഴുകിയിറങ്ങുന്നു. ആകാശം ഇരുണ്ടുതുടങ്ങുന്നു. ഒരു മഴ ഏതു നിമിഷവും പെയ്തേക്കാം. താഴെയിറങ്ങിയപ്പോഴേക്ക് മഴ ചാറിത്തുടങ്ങി. ഫ്രീസറിന്റെ തണുപ്പുള്ള മഴത്തുള്ളികൾ കൈകളിലേക്ക് പതിക്കുന്നു. പുൽത്തൈലത്തിന്റെ ഗന്ധം മേമ്പൊടിയായി മൂക്കിലേക്കെത്തുന്നു. മാത്യുവും സണ്ണിയും ചൂടോടെ കാത്തുവച്ച ചായ പിന്നെയെന്നെങ്കിലും വന്നു കുടിക്കാം. ആദ്യം മലയിറങ്ങണം. നടന്നുനടന്ന് വണ്ടിയിൽക്കയറി. പുറംലോകവുമായുള്ള ബന്ധം മുറിച്ച് ഗ്ലാസുകൾ ഉയർത്തി.

achayan ad

 * വരുമെന്ന വാക്ക്

വണ്ടി മുന്നോട്ട്. ആനക്കല്ലുംപാറ വെള്ളച്ചാട്ടവും റോഡിലെ പാലങ്ങളുമടക്കം ഇനിയുമെത്രയോ കാണാനുണ്ട്. വിളിക്കാതെവന്ന മഴയിൽ ആ കാഴ്ചകൾ മങ്ങിപ്പോയിരിക്കുന്നു. ഇനിയും തിരികെവരണം. മലമുകളിലിരുന്ന് ധ്യാനിക്കണം. ഈ മണ്ണിന്റെ ഊർവരതകളിൽ അലിഞ്ഞുചേരണം. വാക്കുകൾ കാട്ടുകുറിഞ്ഞികൾ പോലെ പൂക്കണം. തിരികെവരാമെന്ന വാക്കിലാണല്ലോ യാത്രയുടെ ആത്മാവ് !

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആരോഗ്യമുള്ള തലമുടിക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ മൂന്ന് പോഷകങ്ങൾ

ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. മുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. പ്രായം, രക്തത്തിലെ ഹോർമോണുകൾ ഇവയും മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിലെ പോഷകങ്ങളും പോഷകങ്ങളുടെ അഭാവവും മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്.

ജീവിതശൈലിയിലുണ്ടാകുന്ന വ്യത്യാസങ്ങൾ തലമുടി വളരാനും പൊഴിയാനും എല്ലാം കാരണമാകും. ആവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിച്ചില്ലെങ്കിൽ, സ്‌ട്രെസ് മൂലം വിഷമിക്കുന്നുവെങ്കിലൊക്കെ മികച്ച ഭക്ഷണവും മുടി സംരക്ഷിക്കുന്നതിനുള്ള മറ്റ് മാർഗങ്ങളും അവലംബിച്ചാലും തലമുടിയുടെ ആരോഗ്യം നഷ്‌ടപ്പെടും. സമ്മർദം അകറ്റുക എന്നത് ഏറെ പ്രധാനമാണ്. ഭക്ഷണത്തിന്റെ കാര്യമെടുത്താൽ പോഷകങ്ങളടങ്ങിയ ഭക്ഷണം തലമുടിക്ക് നല്ല ഉള്ള് ലഭിക്കാനും തിളക്കമേകാനും അകാലനര തടയാനും സഹായിക്കും. തലമുടി വളരാൻ സഹായിക്കുന്ന പോഷകങ്ങളാണ് ബയോട്ടിൻ, വൈറ്റമിൻ ഡി, വൈറ്റമിൻ ഇ, അയൺ, വൈറ്റമിൻ സി, ഒമേഗ 3 ഫാറ്റി ആസിഡ് മുതലായവ.
തലമുടി വളരാൻ സഹായിക്കുന്ന മൂന്ന് പ്രധാന വൈറ്റമിനുകൾ ഇവയാണ്.

1. പ്രോട്ടീൻ 

കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടാണ് തലമുടി ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് പ്രോട്ടീനുകളെ പോലെ ഇത് അമിനോ ആസിഡുകളുടെ ഒരു ചേർച്ചയാണ്. അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും വിശപ്പ് നിയന്ത്രിക്കാനും പേശി വളർച്ചയ്ക്കുമെല്ലാം ഇത് സഹായിക്കും. ഒരു മുട്ട, അര കപ്പ് കടല അല്ലെങ്കിൽ ഒരു കൈപ്പിടി നട്സ് ഇവ ചേർത്താൽ 6 ഗ്രാം പ്രോട്ടീൻ ആയി. അൽപം ചിക്കനും മീനും കൂടിയായാൽ 30 ഗ്രാം ആകും. പ്രോട്ടീനും അമിനോ ആസിഡും ലഭിക്കാൻ ഇവയ്‌ക്കൊപ്പം ഓട്സ്, ബീൻസ്, ലീൻ മീറ്റ്, പൗൾട്രി, പയർ വർഗങ്ങൾ എന്നിവ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ELECTRICALS

2. ബി വൈറ്റമിനുകൾ

ബയോട്ടിൻ, നിയാസിൻ തുടങ്ങിയ ബി വൈറ്റമിനുകൾ മുടി വളരാൻ സഹായിക്കും. ബയോട്ടിന്റെ അഭാവം തലമുടി കൊഴിയാൻ കാരണമാകും. പച്ചമുട്ടയുടെ ഉപയോഗം ബയോട്ടിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും ഇത് മുടി പൊഴിയാൻ ഇടയാക്കുകയും ചെയ്യും. വേവിക്കാത്ത മുട്ടയിലടങ്ങിയ അവിഡിൻ, ബയോട്ടിനുമായി ചേർന്നാണ് ആഗിരണം തടയുന്നത്. വേവിച്ച മുട്ടയാണ് സുരക്ഷിതം. കാരണം ചൂടാക്കുമ്പോൾ അവിഡിൻ വിഘടിക്കപ്പെടും. ഇറച്ചി, മത്സ്യം, മുട്ട, അണ്ടിപ്പരിപ്പുകൾ, സീഡ്‌സ്, മധുരക്കിഴങ്ങ്, ബ്രക്കോളി, ചീര തുടങ്ങിയവയെല്ലാം ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങളാണ്.

3. വൈറ്റമിൻ ഡി 

ആരോഗ്യമുള്ള തലമുടിക്ക് അത്യാവശ്യമായ ഒന്നാണ് സൂര്യപ്രകാശത്തിൽ നിന്നു ലഭിക്കുന്ന വൈറ്റമിൻ ഡി. മുടിനാരുകളുടെ വളർച്ചയ്ക്ക് ആവശ്യമായ ഫാറ്റ് സോല്യൂബിൾ വൈറ്റമിനാണ് വൈറ്റമിൻ ഡി. മത്സ്യം, മുട്ടയുടെ മഞ്ഞക്കരു എന്നിവയിലൊഴികെ മറ്റ് ഒരു ഭക്ഷണത്തിൽ നിന്നും ഡി വൈറ്റമിൻ ലഭിക്കില്ല. ഭക്ഷണത്തിലൂടെ ലഭിച്ചാലും അതിനെ ശരീരം മാറ്റം വരുത്തിക്കളയും. സൂര്യന്റെ ഊർജം ചർമത്തിൽ ഏൽക്കുമ്പോൾ വൈറ്റമിൻ ഡി 3 ആകുന്നു. ഇത് കരളിലേക്കും വൃക്കയിലേക്കും എത്തുകയും ആക്ടിവ് വൈറ്റമിൻ ഡി ആയി മാറുകയും ചെയ്യും. ഷിറ്റേക്ക് മഷ്‌റൂം, ബട്ടൺ മഷ്‌റൂം, അയല, മത്തി, കോഡ്‌ലിവർ ഓയിൽ, കോര, മുട്ട എന്നിവയിലൂടെ വൈറ്റമിൻ ഡി ലഭിക്കും.

dance

ആരോഗ്യവും സൗന്ദര്യവുമുള്ള തലമുടി ആത്മവിശ്വാസമേകും. ചിട്ടയായ ജീവിതശൈലി പിന്തുടരുന്നതോടൊപ്പം ഭക്ഷണത്തിൽ മുടി വളർച്ചയ്ക്കാവശ്യമായ ഈ വൈറ്റമിനുകൾ കൂടി ഉൾപ്പെടുത്താം. അങ്ങനെ തിളങ്ങുന്ന ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

49,999 രൂപയ്ക്ക് ഐഫോണ്‍ 12 ഫ്‌ളിപ്കാര്‍ട്ടില്‍ ദീപാവലി സെയ്ല്‍ ആരംഭിച്ചു

ബിഗ് ദീവാലി സെയ്ൽ എന്ന പേരിൽ മറ്റൊരു വിൽപനമേളയുമായി ഫ്ളിപ്കാർട്ട് എത്തി. ഐഫോൺ 12 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സമയമാണ്. നേരത്തെ ഉണ്ടായിരുന്ന 53999 രൂപയാണ് ഇതിന്. എങ്കിലും അധിക ഡിസ്കൗണ്ടുകൾ ലഭിക്കുന്നുണ്ട്. ഇതുവഴി ഐഫോൺ 12 ന്റെ 64 ജിബി പതിപ്പിന് 49,999 രൂപ വരെ കിഴിവ് ലഭിക്കും.

12,999 രൂപയുടെ റിയൽമി നാർസോ 50എ 10499 രൂപയ്ക്കും സാംസങ് എഫ് 22 11,999 രൂപയ്ക്കും മോട്ടോ ജി 60 15,999 രൂപയ്ക്കും വാങ്ങാം. പോകോ എക്സ്3 പ്രോ 16,999 രൂപയ്ക്കും റിയൽമി ജിടി മാസ്റ്റർ എഡിഷൻ 19,999 രൂപയ്ക്കും വാങ്ങാം.

ashli

23,999 രൂപമുതൽ വിലതുടങ്ങുന്ന അൾട്രാ എച്ച്ഡി ടീവികൾ, 2299 രൂപ മുതലുള്ള സൗണ്ട് ബാറുകൾ. 23,999 രൂപയിൽ തുടങ്ങുന്ന ക്യാമറകൾ എന്നിവ ദീപാവലി വിൽപനമേളയിൽ വാങ്ങാൻ അവസരമുണ്ട്.

hill monk ad

ഫാഷൻ ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ, കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവയും വിലക്കിഴിവിൽ വാങ്ങാനാവും. 399 രൂപ മുതൽ പവർബാങ്കുകൾ, 3499 രൂപയിൽ തുടങ്ങുന്ന ഹാർഡ് ഡിസ്കുകൾ, 149 രൂപയിൽ തുടങ്ങുന്ന മൗസ് കീബോർഡ് എന്നിവയും വിൽപനയ്ക്ക് വെച്ചിട്ടുണ്ട്.

friends travels

നോ കോസ്റ്റ് ഇഎംഐ, ബജാജ് ഫിൻസെർവ് ഇഎംഐ, എസ്ബിഐ കാർഡ് എന്നിവയിൽ നിന്നുള്ള ആനൂകൂല്യങ്ങളും ലഭ്യമാണ്. നവംബർ മൂന്നാം തീയ്യതി വരെയാണ് ദീപാവലി സെയ്ൽ നടക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; മാതൃകമ്പനിയുടെ പേരുമാറ്റി

മാതൃകമ്പനിയുടെ പേരിൽ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ്മെന്റഡ് ആൻഡ് വിർച്വൽ റിയാലിറ്റി കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.

ഒരു സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് പേര് മാറ്റം. സാമൂഹികമാധ്യമങ്ങൾക്കപ്പുറം വിശാലമായ മെറ്റാവേഴ്സ് മേഖലയിലേക്ക് കമ്പനി വ്യാപിപ്പിക്കുന്നതിന്റെ സൂചകമായാണ് മെറ്റ എന്നു പേരുമാറ്റിയതെന്ന് സക്കർബർഗ് പറഞ്ഞു.

FAIMOUNT

മുൻ ജീവനക്കാരുടെ വെളിപ്പെടുത്തലുകളടക്കം ഫെയ്സ്ബുക്കിന്റെ സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച് തുടർച്ചയായി ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പേരുമാറ്റമെന്നതും ശ്രദ്ധേയമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കനത്തമഴയ്‌ക്ക്‌ സാധ്യത; അഞ്ചുജില്ലകൾക്ക് ഇന്ന് ഓറഞ്ച് ജാഗ്രത

സംസ്ഥാനത്ത് ഞായറാഴ്ചവരെ കനത്തമഴയ്ക്കു സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് കാരണം. നിലവിൽ ശ്രീലങ്ക തീരത്തിനുസമീപമുള്ള ന്യൂനമർദം രണ്ടുദിവസത്തിനുശേഷം തെക്കൻ കേരളതീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറു ജില്ലകൾക്ക് വെള്ളിയാഴ്ച ഓറഞ്ച് ജാഗ്രത നൽകി. 31 വരെ കടലിൽ മീൻപിടിക്കാൻ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

 * ഓറഞ്ച് ജാഗ്രത

വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.

jaico 1

 * മഞ്ഞ ജാഗ്രത

വെള്ളി: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഞായർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്രവേശനോത്സവത്തിന് മൂന്നുനാൾ; ഇരുമനസ്സോടെ രക്ഷിതാക്കൾ

കഥയും പാട്ടും കവിതയുമായി കുട്ടികളെ ക്ലാസിലേക്ക് വരവേൽക്കാൻ ഇനി മൂന്നുദിവസം മാത്രം. മക്കളെ സ്കൂളിലേക്ക് അയക്കണോ എന്നതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് ഇരുമനസ്സാണ്. ലോവർ പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് താത്പര്യക്കുറവ്. ഉയർന്ന ക്ലാസിൽ പഠിക്കുന്നവരുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും ക്ലാസ് ആരംഭിക്കണമെന്ന പക്ഷക്കാരാണ്.

ഒന്നുമുതൽ ഏഴുവരെയും പത്ത്, 12 ക്ലാസുകളുമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. നവംബർ 15മുതൽ എട്ട്, ഒൻപത് ക്ലാസുകൾ ആരംഭിക്കും. ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിനുശേഷമേ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതുസംബന്ധിച്ച് തീരുമാനമുണ്ടാവൂ. രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ മാത്രമേ കുട്ടികളെ ക്ലാസിൽ വരാൻ അനുവദിക്കാവൂവെന്ന് സർക്കാർ നിർദേശമുണ്ട്. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ സമ്മതപത്രം അയക്കണമെന്ന് നിർദേശം നൽകിയിട്ടും ചെറിയൊരുശതമാനം രക്ഷിതാക്കൾമാത്രമേ പ്രതികരിച്ചുള്ളൂവെന്ന് അധ്യാപകർ പറയുന്നു.

siji

 * രക്ഷിതാക്കൾക്ക് ചെലവേറും

കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കേണ്ട അധിക വാഹനച്ചെലവും രക്ഷിതാക്കളെ പിന്നോട്ടുവലിക്കുന്നുണ്ട്. അറ്റകുറ്റപ്പണിക്കായി നല്ലൊരുതുക െചലവുവരുമെന്നതിനാൽ സ്കൂൾ ബസുകളിൽ അധികവും പുറത്തിറക്കിയിട്ടില്ല. ഓട്ടോയിലും കുട്ടികളെ കൊണ്ടുപോകുന്നതിൽ നിയന്ത്രണമുണ്ടെന്നതിനാൽ നല്ലൊരു തുക ചെലവാകും. ബസ് ഓൺ ഡിമാൻഡ് പ്രകാരം കെ.എസ്.ആർ.ടി.സി. ബസ് ലഭ്യമാകുമോയെന്ന് പല സ്കൂളുകളും അന്വേഷിച്ചിരുന്നു. എന്നാൽ, നിരക്ക് കേട്ടതോടെ പലരും പിന്മാറി.

dance

 * യൂണിഫോം വേണോ?

സ്കൂൾ തുറക്കുമ്പോൾ യൂണിഫോം നിർബന്ധമില്ലെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, സർക്കാർസ്കൂൾ ഉൾപ്പെടെ യൂണിഫോം നിർബന്ധമാക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെടുന്നു. കുട്ടികൾക്ക് രണ്ടു ജോടി വസ്ത്രം വാങ്ങാൻ കുറഞ്ഞത് 2000 രൂപയെങ്കിലും ചെലവാകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തുന്നു; ചുമതല ചെന്നൈ ബോർഡിന് കൈമാറും

റെയിൽവേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്മെന്റ് ബോർഡ് നിർത്തുന്നു. ദക്ഷിണ റെയിൽവേക്കുള്ള മുഴുവൻ നിയമന നടപടികളും ചെന്നൈയിലെ റിക്രൂട്ട്മെന്റ് ബോർഡിന് കീഴിലാക്കാനാണ് തീരുമാനം. നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി (എൻ.ആർ.എ.) യാഥാർഥ്യമായതിനെത്തുടർന്ന് മറ്റ് ഏജൻസികളുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ ധനമന്ത്രാലയത്തിന്റെ നിർദേശമുണ്ടായിരുന്നു. അതിന്റെ മറവിലാണ് ചില റിക്രൂട്ട്മെന്റ് ബോർഡുകളുടെ പ്രവർത്തനം നിർത്തുന്നത്.

ദക്ഷിണ റെയിൽവേക്കു കീഴിൽ തിരുവനന്തപുരം, പാലക്കാട്, മധുര ഡിവിഷനുകൾക്കു വേണ്ടിയാണ് തിരുവനന്തപുരം റിക്രൂട്ട്മെന്റ് ബോർഡ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പ് ‘സി’യിലുള്ള ഗസറ്റഡ് അല്ലാത്ത തസ്തികകളുടെ നിയമനമാണ് ബോർഡിന്റെ ചുമതല. അപേക്ഷ ക്ഷണിച്ച്, പരീക്ഷയും അഭിമുഖവും നടത്തി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതാണ് പ്രധാന ജോലി. റെയിൽവേ ജോലികളിൽ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഉറപ്പിക്കാൻ ഈ ബോർഡിന് കഴിഞ്ഞിരുന്നു. ഇത് നഷ്ടപ്പെടുന്നതോടെ മലയാളി പ്രാതിനിധ്യത്തിൽ വലിയ കുറവുണ്ടാകും.
ഗ്രൂപ്പ് ബി, സി കാറ്റഗറികളിലുള്ള നോൺ ഗസറ്റഡ് തസ്തികകളുടെ പ്രാഥമിക നിയമന പരീക്ഷ (കോമൺ എലിജിബിലിറ്റി ടെസ്റ്റ്) നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി നടത്തുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടാംഘട്ടം മുതലുള്ള നിയമന നടപടികൾ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.ബി.), റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി.), ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) തുടങ്ങിയ ഏജൻസികൾ പൂർത്തിയാക്കും. ഈ ഏജൻസികൾ നിർത്താതെ തന്നെ അവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതിൽനിന്ന് വ്യത്യസ്തമായാണ് ചില ആർ.ആർ.ബി.കൾ നിർത്തുന്നത്.

 * തിരുവനന്തപുരം വഴി പ്രതിവർഷ നിയമനം 500

സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ഗാർഡ്, ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ അക്കൗണ്ടന്റ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക്, കൊമേഴ്സ്യൽ അപ്രന്റിസ്, ട്രെയിൻ ക്ലാർക്ക്, ജൂനിയർ/സീനിയർ ടൈം കീപ്പർ, ട്രാഫിക് അസിസ്റ്റന്റ് തുടങ്ങി 20-ഓളം തസ്തികകളിലാണ് തിരുവനന്തപുരം ആർ.ആർ.ബി. നിയമനം നടത്തുന്നത്. കോവിഡിന് മുമ്പ് വർഷം 500-ലേറെപ്പേർക്ക് തിരുവനന്തപുരം ആർ.ആർ.ബി. വഴി നിയമനം നൽകിയിരുന്നു. 2019-ലെ വിജ്ഞാപനം അനുസരിച്ചുള്ള നിയമന നടപടികൾ ഇപ്പോൾ തിരുവനന്തപുരം ആർ.ആർ.ബി. നടത്തുകയാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് രണ്ട് ഷട്ടറുകൾ തുറന്നത്. അതിനിടെ, മഴ ശക്തമായാൽ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലർട്ട് നൽകി.

മുല്ലപ്പെരിയാർ തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ എല്ലാ വകുപ്പുകളും ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. റെവന്യൂമന്ത്രി കെ. രാജൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്. 2108-ൽ ഇതിനുമുമ്പ് മുല്ലപ്പെരിയാർ അണക്കെട്ടു തുറന്നപ്പോൾ തീരങ്ങളെ ജലം മൂടിയതിന്റെ ആശങ്കകൾ ഇന്നും പ്രദേശത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. അന്നു മുന്നറിയിപ്പു പോലുമില്ലാതെ സ്പിൽവേകൾ തുറന്നതുമൂലമുണ്ടായ അപ്രതീക്ഷിത ദുരന്തങ്ങൾ ജില്ലാ ഭരണകൂടത്തെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറ്റമറ്റ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുക മാത്രമല്ല, ആവശ്യത്തിനു ദുരിതാശ്വാസ ക്യാമ്പുകളും അധികൃതർ തുറന്നിട്ടുണ്ട്.

ഏലപ്പാറ പഞ്ചായത്തിൽ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73- കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ഹെലിബറിയ വള്ളക്കടവിലാണ് കുടുംബങ്ങളെ മാറ്റിയത്. 73-ൽ അഞ്ചു കുടുംബങ്ങളെ അടിയന്തര സുരക്ഷിത സ്ഥാനത്തേക്കും ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്. പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പർമാരും പ്രദേശം സന്ദർശിക്കുകയും തീരദേശവാസികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയുംചെയ്തു.
പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകൾ വ്യാഴാഴ്ച രാവിലെ തുറന്നു. പീരുമേട്, ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലെ ഏഴു വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്. രാവിലെ ഏതാനും പേർ ക്യാമ്പുകളിൽ എത്തി. വൈകീട്ടോടെ കൂടുതൽപേർ ക്യാമ്പിലെത്തി. വ്യാഴാഴ്ച രാവിലെ വാഹനത്തിൽ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പും നൽകി. സർക്കാർ സജ്ജീകരിച്ച ക്യാമ്പിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറണമെന്നായിരുന്നു അറിയിപ്പ്.

ആധാർ, റേഷൻകാർഡ് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും അത്യാവശ്യ സാമഗ്രികളും കരുതണമെന്നും അറിയിപ്പുനൽകി. റവന്യൂ- പഞ്ചായത്ത് – പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം വീടുകളിലെത്തി നേരിട്ടും നിർദേശം നൽകി. ഭൂരിഭാഗം പേരും സന്നദ്ധരായെങ്കിലും മാറില്ലെന്നു പ്രതികരിച്ചവരുമുണ്ട്. വഴിവിളക്കുകൾ തെളിയിക്കാത്തതിലും പെരിയാർ തീരങ്ങളിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കാത്തതിലും ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും തട്ടിക്കയറുന്ന സംഭവങ്ങളും ഉണ്ടായി.

valam depo

 * മുല്ലപ്പെരിയാർ തുറക്കുന്നത് ഏഴുവർഷത്തിനിടെ മൂന്നാംതവണ

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി സംഭരണശേഷി 136 അടിയിൽനിന്ന് 142-ലേക്ക് ഉയർത്തിയശേഷം തുറക്കുന്നത് ഇത് മൂന്നാംതവണ. 2014 മേയിലാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താൻ അനുമതിനൽകിയത്. അതേവർഷം ഡിസംബറിൽ ജലനിരപ്പ് 140 അടിയെത്തി. അണക്കെട്ട് തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തമിഴ്നാട് വൈഗ ഡാമിലേക്ക് കൂടുതൽ വെള്ളമൊഴുക്കി ജലനിരപ്പ് നിയന്ത്രിച്ചു. ഇതോടെ ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലാതായി. 2015 ഡിസംബർ ഏഴിന് രാത്രി ജലനിരപ്പ് 142 അടിയിലേക്കെത്തിയതോടെ അഞ്ച് സ്പിൽവേ ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്കൊഴുക്കി. അന്ന് കാര്യമായ നാശനഷ്ടങ്ങൾ പെരിയാർ തീരത്തുണ്ടായില്ല. 2018 ഓഗസ്റ്റിലാണ് രണ്ടാമതായി അണക്കെട്ട് തുറന്നത്. ഒമ്പതുദിവസംകൊണ്ട് 6.5 ടി.എം.സി. വെള്ളം ഒഴുകിയെത്തി. ഇതോടെ, ഇടുക്കി ജില്ലാഭരണകൂടത്തിനുപോലും മുന്നറിയിപ്പ് നൽകാതെ ഓഗസ്റ്റ് 15-ന് പുലർച്ചെ തമിഴ്നാടിന് വെള്ളമൊഴുക്കേണ്ടിവന്നു.

ചില സമയങ്ങളിൽ സെക്കൻഡിൽ എട്ടുലക്ഷം ലിറ്റർ വെള്ളംവരെ പെരിയാറിലേക്ക് ഒഴുക്കി. ഇത് പെരിയാർ തീരങ്ങളെ വെള്ളത്തിലാക്കി. ഓഗസ്റ്റ് 23-ന് ജലനിരപ്പ് 139.99 അടിയായി കുറഞ്ഞതോടെ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു. ഇത്തവണ പെരിയാർ നദിയിൽ ജലനിരപ്പ് തീരെ കുറവാണ്. അണക്കെട്ടിൽനിന്ന് ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂടുതലായാൽപ്പോലും പെരിയാർ തീരവാസികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കരുതുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ

സംഗീതവിരുന്നുമായി ആഘോഷ കാഴ്ചകളുമായി 27-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും. ജനുവരി 29 വരെ ഒന്നരമാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ലോകപ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന സംഗീതവിരുന്ന്, ലൈറ്റ് ഷോകൾ, ഫയർവർക്ക് ഷോകൾ, ഡ്രോൺ ഷോകൾ, ആഗോള ബ്രാന്റുകളുടെ പ്രദർശനങ്ങൾ, മെഗാ നറുക്കെടുപ്പുകൾ, പ്രൊമോഷനുകൾ എന്നിവ നടക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആർ.ഇ.) അറിയിച്ചു.

വിവിധ മാളുകളും റീട്ടെയിൽ ബ്രാൻഡുകളും തങ്ങളുടേതായ വിനോദപരിപാടികളും നറുക്കെടുപ്പുകളും മത്സരപരിപാടികളും സംഘടിപ്പിക്കും. പുതുവർഷത്തലേന്ന് പ്രത്യേക ആഘോഷങ്ങളും അരങ്ങേറും. കോവിഡിന് ശേഷം ദുബായ് നഗരം വരവേൽക്കുന്ന മറ്റൊരു ആഘോഷമായിരിക്കും ഷോപ്പിങ് ഫെസ്റ്റിവൽ. ഇത്തവണത്തെ ഫെസ്റ്റിവൽ ദുബായ് എക്സ്‌പോയ്ക്കും യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഇടയിലായതുകൊണ്ട് പ്രത്യേകതയുള്ളതാണെന്ന് സംഘാടകർ വ്യക്തമാക്കി.

siji

ആയിരങ്ങൾ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തെത്തുമെന്ന് ഡി.എഫ്.ആർ.ഇ. സി.ഇ.ഒ. അഹ്മദ് അൽ ഖാജ അഭിപ്രായപ്പെട്ടു. നാടകങ്ങൾ, സിനിമകൾ, കമ്യൂണിറ്റി മാർക്കറ്റുകൾ, സവിശേഷമായ പ്രദർശനങ്ങൾ, പരമ്പരാഗത കലാപ്രകടനങ്ങൾ, ഭക്ഷണമേള തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും ആനന്ദിപ്പിക്കുന്ന പരിപാടികളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളതന്നും അദ്ദേഹം അറിയിച്ചു

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights