ഒക്ടോബറിൽ 21 ദിവസം ഇന്ത്യയൊട്ടാകെ ബാങ്ക് അവധി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിനങ്ങളുടെ ലിസ്റ്റ് അനുസരിച്ച് ഒക്ടോബറിൽ 21ഓളം അവധി ദിനങ്ങളുണ്ട്. എന്നാൽ ചില തീയതികളിൽ ചില സ്ഥലങ്ങളിലെ ബാങ്കുകൾക്ക് മാത്രമാണ് അവധിയുള്ളത്. എല്ലാ അവധി ദിനങ്ങളും എല്ലാ ബാങ്കുകൾക്കും ബാധകമല്ല. പട്ടിക അനുസരിച്ചുള്ള ആദ്യ അവധി ഇന്ന് ആണ്. അക്കൗണ്ട് ക്ലോസിംഗിനെ തുടർന്ന് ഗാങ്ടോക്കിലെ ബാങ്കുകൾക്കാകും ഇന്ന് അവധി.

jaico

ആർബിഐയുടെ അവധിദിനങ്ങളുടെ പട്ടിക സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങൾ, മതപരമായ അവധിദിനങ്ങൾ, ഉത്സവ ആഘോഷങ്ങൾ എന്നിവയൊക്കെ അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ആർബിഐയുടെ നിർബന്ധിത അവധി ദിവസങ്ങളുടെ പട്ടിക ‘നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ’ എന്നീ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഒക്ടോബർ മാസത്തെ അവധി ദിവസങ്ങൾ കൂടുതലും ‘നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്’ എന്ന വിഭാഗത്തിന് കീഴിലാണ് വരുന്നത്.

combo

1) ഒക്ടോബർ 1 – ബാങ്ക് അക്കൗണ്ടുകളുടെ അർദ്ധവാർഷിക ക്ലോസിംഗ് (ഗാങ്‌ടോക്ക്)2) ഒക്ടോബർ 2 – മഹാത്മാ ഗാന്ധി ജയന്തി (എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം)3) ഒക്ടോബർ 3 – ഞായറാഴ്ച4) ഒക്ടോബർ 6 – മഹാലയ അമാവാസി (അഗർത്തല, ബെംഗളൂരു, കൊൽക്കത്ത)

5) ഒക്ടോബർ 7 – മേരാ ചൗറൻ ഹൗബ ലൈനിംഗ്‌തൗ സനാമഹി (ഇംഫാൽ)6) ഒക്ടോബർ 9 – രണ്ടാം ശനിയാഴ്ച7) ഒക്ടോബർ 10 – ഞായറാഴ്ച8) ഒക്ടോബർ 12 – ദുർഗ്ഗ പൂജ (അഗർത്തല, കൊൽക്കത്ത)9) ഒക്ടോബർ 13 – ദുർഗ്ഗ പൂജ (മഹാ അഷ്ടമി) (അഗർത്തല, ഭുവനേശ്വർ, ഗാങ്‌ടോക്ക്, ഗുവാഹത്തി, ഇംഫാൽ, കൊൽക്കത്ത, പട്ന, റാഞ്ചി

10) ഒക്ടോബർ 14 – ദുർഗാ പൂജ, ദസറ, മഹാ നവമി, ആയുധ പൂജ (അഗർത്തല, ബെംഗളൂരു, ചെന്നൈ, ഗാങ്‌ടോക്ക്, ഗുവാഹത്തി, കാൺപൂർ, കൊച്ചി, കൊൽക്കത്ത, ലക്നൗ, പട്ന, റാഞ്ചി, ഷില്ലോംഗ്, ശ്രീനഗർ, തിരുവനന്തപുരം)
11) ഒക്ടോബർ 15 – ദുർഗ പൂജ, ദസറ, വിജയ ദശമി) (ഇംഫാലിലും ഷിംലയിലും ഒഴികെയുള്ള എല്ലാ ബാങ്കുകളും)
12) ഒക്ടോബർ 16 – ദുർഗാ പൂജ (ഗാങ്ടോക്ക്)
13) ഒക്ടോബർ 17 – ഞായറാഴ്ച
14) ഒക്ടോബർ 18 – കതി ബിഹു (ഗുവാഹത്തി)
15) ഒക്ടോബർ 19- പ്രവാചകൻ മുഹമ്മദിന്റെ ജന്മദിനം, ബറവാഫത്ത് (അഹമ്മദാബാദ്, ബേലാപ്പൂർ, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, ഹൈദരാബാദ്, ഇംഫാൽ, ജമ്മു, കാൺപൂർ, കൊച്ചി , ലക്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം)
16) ഒക്ടോബർ 20 – മഹർഷി വാൽമീകിയുടെ ജന്മദിനം, ലക്ഷ്മി പൂജ, ഈദ്-ഇ-മിലാദ് (അഗർത്തല, ബെംഗളൂരു, ചണ്ഡീഗഡ്, കൊൽക്കത്ത, ഷിംല)

17) ഒക്ടോബർ 22 – ഈദ്-ഇ-മിലാദ്-ഉൾ-നബി (ജമ്മു, ശ്രീനഗർ)
18) ഒക്ടോബർ 23 – 4-ാം ശനിയാഴ്ച
19) ഒക്ടോബർ 24 – ഞായർ
20) ഒക്ടോബർ 26 – ആക്സഷൻ ദിനം (ജമ്മു, ശ്രീനഗർ)
21) ഒക്ടോബർ 31 – ഞായർ

 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അറ്റകുറ്റപ്പണിക്ക് നടപടിയില്ല; യാത്രാബോട്ട് വൈക്കം കായലോരത്തു കിടന്നു നശിക്കുന്നു

ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് അറ്റകുറ്റപ്പണി നടത്താൻ നടപടിയുണ്ടാകാത്തതിനെത്തുടർന്ന് വൈക്കം കായലോരത്തു കിടന്നു നശിക്കുന്നു. ചേർത്തല പാണാവള്ളി ഫെറിയിൽ സർവീസ് നടത്തിയിരുന്ന ബോട്ട് യന്ത്രത്തകരാറിനെ തുടർന്ന് സർവീസ് നടത്താനാവാതെ മാറ്റിയിട്ടു. പാണിവള്ളി ഫെറിയിൽ ഈ ബോട്ട് സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ പിന്നീട് വൈക്കം ജെട്ടിയിലേക്കു മാറ്റുകയായിരുന്നു. വൈക്കം ജെട്ടിയിൽ ഈ ബോട്ട് കൊണ്ടു വന്നു കെട്ടിയിട്ടിട്ടുതന്നെ ആറുമാസം കഴിഞ്ഞു.

ashli

കാര്യമായ അറ്റകുറ്റപ്പണി നടത്തിയാൽ മാത്രമേ ഈ ബോട്ട് പ്രവർത്തനക്ഷമമാക്കാനാകൂ. ബോട്ട് അറ്റകുറ്റപ്പണി നടത്തി സർവീസിനു സജ്ജമാക്കുന്നതിനായി ജഗതാഗത വകുപ്പിനു ബന്ധപ്പെട്ട അധികൃതർ കത്തു നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല.മഴയും വെയിലുമേറ്റ് കിടന്നു നശിക്കുന്ന ബോട്ട് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാൻ ജലഗതാഗത വകുപ്പ് നടപടി
സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്കൂൾ തുറക്കൽ;നിർബന്ധമല്ല ഹാജരും യൂണിഫോമും

നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ആദ്യഘട്ടത്തിൽ വിദ്യാർഥികളുടെ ഹാജർ,യൂണിഫോം എന്നിവ നിർബന്ധമാക്കില്ല. ഇന്നലെ ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യമറിയിച്ചത്. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടുള്ള മാർഗ രേഖ ഈ മാസം അഞ്ചിനകം പുറപ്പെടുവിക്കും. നവംബർ ഒന്നിനു 1 മുതൽ ഏഴുവരെയും 10, 12 ക്ലാസ്സുകളുമാണ് ആരംഭിക്കുന്നത്.മറ്റ് ക്ലാസുകൾ നവംബർ 15ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ മുതൽ ഉച്ചവരെയായിരിക്കും.

dance

ക്ലാസിൽ വിദ്യാർത്ഥികളുടെ എണ്ണം 20 മുതൽ 30 വരെയായി
നിജപ്പെടുത്തും. ഹയർ സെക്കൻഡറി ബാച്ചുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിലായിരിക്കും. സ്കൂൾ തുറക്കലിനു മുന്നോടിയായി രക്ഷിതാക്കൾ, സ്റ്റാഫ് അംഗങ്ങൾ, പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം ചേരും. സ്കൂളിൽ കുടിവെള്ളം, ഭക്ഷണം എന്നിവ പങ്കുവയ്ക്കുന്നത് ഒഴിവാക്കും.
സ്കൂളിനു സമീപത്തെ കടകളിൽ കുട്ടികൾ ഒത്തുകൂടാൻ അനുവദിക്കില്ല. നിലവിലുള്ള അക്കാഡമിക് കലണ്ടറും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസും പുനഃക്രമീകരിക്കും. സ്കൂൾ ബസുകളുടെ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ 158 കിലോ വാൽനട്ട്; ശേഖരിച്ചു സൂക്ഷിച്ചത് അണ്ണാൻ! പണിപ്പെട്ട് വൃത്തിയാക്കി ഉടമ

വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിൽ അണ്ണാൻ ശേഖരിച്ചു സൂക്ഷിച്ചത് 158 കിലോയോളം വാൽനട്ട്. അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിലാണ് ഈ വിചിത്ര സംഭവം നടന്നത്. വാൽനട്ട് മരത്തിനു സമീപമായിരുന്നു ഉടമ വാഹനം പാർക്ക് ചെയ്തിരുന്നത്. ഒരാഴ്ചയോളമായി വാഹനം സ്റ്റാർട്ട് ചെയ്തിരുന്നില്ല. ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് റെഡ് സ്ക്വിറൽ വിഭാഗത്തിൽ പെട്ട അണ്ണാൻ ഇത്രയധികം ഭക്ഷണം ശേഖരിച്ചത്. 

വാഹനത്തിന്റെ എൻജിനുള്ളിലും റേഡിയേറ്ററിലും അടക്കം വിവിധ ഭാഗങ്ങളിലായാണ് അണ്ണാൻ ഭക്ഷണം ശേഖരിച്ചു വച്ചത്. ഒട്ടേറെ ബക്കറ്റുകളിലാക്കി ഏറെ പണിപ്പെട്ടാണ് ഉടമ ഇതെല്ലാം നീക്കം ചെയ്തത്. ഏകദേശം 158 കിലോയോളം വാൽനട്ട് അണ്ണാന്റെ ശേഖരത്തിലുണ്ടെന്ന് ഉടമ വ്യക്തമാക്കി.

മഞ്ഞുകാലം ആരംഭിക്കുന്നതിനു മുൻപായുള്ള തയാറെടുപ്പിലായിരുന്നു അണ്ണാൻ. ഡക്കോട്ടയിൽ മഞ്ഞുകാലം ആരംഭിക്കാൻ ഇനി രണ്ടാഴ്ച കൂടിയുണ്ട്. കാറിനുള്ളിലുള്ളത് ഉടമ നീക്കം ചെയ്തതോടെ അണ്ണാന് ഇനി മറ്റൊരു സ്ഥലം കണ്ടെത്തി ഭക്ഷണം ശേഖരിക്കേണ്ടി വരും. ഒരു മണിക്കൂറിൽ 25 വാൽനട്ടോളം ശേഖരിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights