സാംസങിന്റെ മൈക്രോ എല്‍ഇഡി, നിയോ ക്യുഎല്‍ഇഡി, ലൈഫ്‌സ്റ്റൈല്‍ ടിവികള്‍ അവതരിപ്പിച്ചു

ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലകക്ട്രോണിക് ഷോയോട് അനുബന്ധിച്ച് സാംസങിന്റെ മൈക്രോ എൽഇഡി, നിയോ ക്യുഎൽഇഡി, ലൈഫ്സ്റ്റൈൽ ടിവികൾ അവതരിപ്പിച്ചു. പിക്ചർ ഗുണമേന്മയിലും ശബ്ദ ഗുണമേന്മയിലും പരിഷ്കാരങ്ങളുമായാണ് ടിവികൾ എത്തിയിരിക്കുന്നത്. കൂടുതൽ സ്ക്രീൻ സൈസ് ഓപ്ഷനുകളും കസ്റ്റമൈസ് ചെയ്യാവുന്ന അനുബന്ധ ഉപകരണങ്ങളും ഇതിനൊപ്പമുണ്ട്. മൈക്രോ ക്യുഎൽഇഡി ടിവിയ്ക്ക് 110 ഇഞ്ച്, 101 ഇഞ്ച്, 89 ഇഞ്ച് സ്ക്രീൻ സൈസ് ഓപ്ഷനുകൾ ലഭ്യമാണ്. പ്രകാശവും നിറങ്ങളും നൽകാൻ സാധിക്കുന്ന 2.5 കോടി മൈക്രോമീറ്റർ എൽഇഡികളുള്ള സ്ക്രീനിൽ വളരെ മികച്ച പിക്ചർ ക്വാളിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.

ഈ വർഷത്തെ മൈക്രോ എൽഇഡിയിൽ 20 ബിറ്റ് ഗ്രേസ്കെയിൽ പിന്തുണയ്ക്കും. അതായത് ടിവിയിൽ കാണിക്കുന്ന ദൃശ്യത്തിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തതയോടെ കാണിക്കും. ഒപ്പം മികച്ച ബ്രൈറ്റ്നെസ് കളർ ലെവലുകളും ഉണ്ട്. 2022 നിയോ ക്യുഎൽഇഡി ടിവിയും ഇതുപോലെ ദൃശ്യമികവിലും ശബ്ദമികവിലും മുമ്പനാണ്. ഇിലെ നിയോ ക്വാണ്ടം പ്രൊസസർ മികച്ച ബ്രൈറ്റ്നസ് സ്ക്രീനിന് നൽകുന്നു.

റിയൽ ഡെപ്ത് എൻഹാൻസർ, ഐ കംഫർട്ട് മോഡ് എന്നീ സംവിധാനങ്ങളും നിയോ ക്യുഎൽഡി ടിവിയിലുണ്ട്. ഗ്ലെയർ ഇല്ലാത്ത മാറ്റ് ഡിസ്പ്ലേയുമായാണ് സാംസങിന്റെ ലൈഫ്സ്റ്റൈൽ ടീവികൾ എത്തുന്നത്. പ്രകാശം പ്രതിഫലിക്കില്ല എന്ന് മാത്രമല്ല വിരലടയാളങ്ങളും പതിയില്ല. ദി ഫ്രെയിം, ദി സെറോ, സി സെരിഫ് മോഡലുകളാണ് ഇതിലുള്ളത്. ദി ഫ്രെയിം ടിവിയ്ക്ക് 32 ഇഞ്ച് മുതൽ 85 ഇഞ്ച് വരെ സ്ക്രീനുകളുണ്ട്. ദി സെരിഫ് മോഡലിൽ 43 ഇഞ്ച് മുതൽ 65 ഇഞ്ച് വരെ സ്ക്രീനുകൾ ലഭിക്കും. ഉള്ളടക്കങ്ങൾ ക്രമീകരിക്കുന്നതിനായി പുതിയ സ്മാർട് ഹബ്ബ് ആണ് 2022 ലെ സാംസങ് ടിവികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഒരുലക്ഷം റിയാല്‍ വരെ പിഴ

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവർത്തിച്ച് ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൂക്കും വായയും മൂടുന്ന വിധത്തിൽ മെഡിക്കൽ മാസ്ക്കോ തുണികൊണ്ടുള്ള മാസ്ക്കോ ധരിക്കാതിരിക്കുന്നത് കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ലംഘനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് ആദ്യം പിടികൂടിയാൽ 1000 റിയാലാണ് പിഴ ഈടാക്കുക.

പ്രതിരോധ നടപടികളുടെ ലംഘനം ആവർത്തിക്കുന്നതോടെ പിഴ ഇരട്ടിയാക്കും. ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉണ്ടായാൽ പരമാവധി പിഴ തുക 1,00000 (ഒരുലക്ഷം) റിയാൽ വരെ എത്തിയേക്കാം. വ്യക്തികളുടെ സുരക്ഷ മുൻനിർത്തി കോവിഡ് അണുബാധ തടയുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു പിഴ ഏർപ്പെടുത്തുന്നതെന്ന് മന്ത്രാലയം പറഞ്ഞു.കൊറോണ കേസുകളുടെ വർദ്ധനവിനെ തുടർന്നാണ് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സൗദി വീണ്ടും ഏർപ്പെടുത്തിയിരുന്നത്. പ്രത്യേകിച്ച് കൊവിഡ് വൈറസ് വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ.

വാണിജ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ (സൂക്കുകൾ), മാളുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്കായുള്ള ആരോഗ്യ പ്രോട്ടോക്കോളുകൾ പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖായ) വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തിയിരുന്നു. ഉപഭോക്താക്കൾ വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പ്രവേശിക്കുന്നതിന് മുമ്പ് തങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ് നില സ്വമേധയാ പരിശോധിക്കുന്നതിന് തവക്കൽന ആപ്ളിക്കേഷൻ വഴി ബാർകോഡ് സ്കാൻ ചെയ്യേണ്ടതുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കിയ വ്യക്തികൾക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളൂ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന

രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. 24 മണിക്കൂറിനിടെ 27,553 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 284 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ബാധിതരുടെ എണ്ണം 1525 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 460 പേർക്കാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിച്ചത്. ഡൽഹിയിൽ 351 ഒമിക്രോൺ രോഗബാധിതരുണ്ട്.

ഞായറാഴ്ച രാവിലെ ഏഴ് മണിവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ ഇന്ത്യയിൽ ആകെ നൽകിയ വാക്സിനേഷൻ ഡോസുകളുടെ എണ്ണം 145.44 കോടി (1,45,44,13,005) കവിഞ്ഞു. രാജ്യത്തുടനീളം കോവിഡ് പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 1.35 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ നടത്തിയത് 68 കോടി കോവിഡ് ടെസ്റ്റുകളാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights