സോയയിലുണ്ട് അതിശയിപ്പിക്കും ആരോഗ്യഗുണങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പയർ വർഗമാണ് സോയാബീൻ. ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ സോയാബീൻ കൃഷി ചെയ്യാനും എളുപ്പമാണ്. ഒരു എണ്ണക്കുരു കൂടിയാണിത്. സോയ പാൽ, ടെക്സ്ചർ ചെയ്ത പച്ചക്കറി പ്രോട്ടീൻ, സോയാ ചങ്ക്സ് തുടങ്ങിയ രൂപങ്ങളിലാണ് ഈ പയറുവർഗം കൂടുതലായി ഉപയോഗിക്കുന്നത്. ഉയർന്ന അളവിലുള്ള പ്രോട്ടീൻ സോയ ഉൽപന്നങ്ങളെ സസ്യാഹാരികൾക്ക് അനുയോജ്യമായ പ്രോട്ടീൻ സ്രോതസ്സാക്കി മാറ്റുന്നു. 

  > മെറ്റബോളിസം ഉയർത്തുന്നു

സോയാബീൻ പ്രോട്ടീന്റെ ഒരു പ്രധാന സ്രോതസ്സാണ്. . സോയാബീനിൽ നിന്നുള്ള പ്രോട്ടീനുകൾ ശരിയായ ആരോഗ്യവും കോശ വളർച്ചയും ഉറപ്പാക്കുന്നു. ശുദ്ധ സസ്യാഹാരികൾക്ക് ആവശ്യത്തിനു പ്രോട്ടീൻ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. റെഡ് മീറ്റ്, ചിക്കൻ, മുട്ട, പാൽ ഉൽപന്നങ്ങൾ, മത്സ്യം എന്നിവയ്ക്ക് സമാനമായ പ്രോട്ടീനുകൾ സോയാബീനിൽ നിന്നു ലഭിക്കും. അതുകൊണ്ടുതന്നെ വെജിറ്റേറിയൻസിന്റെ മീറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.

  > ആരോഗ്യകരമായ ശരീരഭാരം

അമിതഭക്ഷണം ഇല്ലാതാക്കാൻ സോയാബീനും സോയ അധിഷ്ഠിത ഉൽപന്നങ്ങൾക്കും കഴിയും. സോയാബീൻ നല്ല അളവിൽ നാരുകളും പ്രോട്ടീനും നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടാൻ ആഗ്രഹിക്കുന്നവർക്കും സോയാബീൻ പ്രയോജനകരമാണ്.  

 > കാൻസർ പ്രതിരോധത്തിന്

സോയാബീനിലെ ആന്റിഓക്സിഡന്റുകൾ വിവിധതരം കാൻസറുകളെ പ്രതിരോധിക്കാൻ സഹായകമാണ്. സെല്ലുലാർ മെറ്റബോളിസത്തിന്റെ അപകടകരമായ ഉപോൽപന്നങ്ങളായ ഫ്രീ റാഡിക്കലുകളെ ആന്റിഓക്സിഡന്റുകൾ നിർവീര്യമാക്കുന്നു. ഈ ഫീ റാഡിക്കലുകളാണ് ആരോഗ്യകരമായ കോശങ്ങളെ മാരകമായ കാൻസർ കോശങ്ങളായി പരിവർത്തനം ചെയ്യാൻ സഹായിക്കുന്നത്. 

afjo ad

  > ഹൃദയാരോഗ്യം വർധിപ്പിക്കുന്നു

ശരീരത്തിലെ മൊത്തം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ അപൂരിത കൊഴുപ്പിന്റെ ഉറവിടമാണ് സോയാബീൻ. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയാൻ ഇതു സഹായിക്കുന്നു. കൂടാതെ, ആരോഗ്യകരമായ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫാറ്റി ആസിഡുകളിൽ പെട്ട ലിനോലെയിക് ആസിഡും ലിനോലെനിക് ആസിഡും സോയാബീനിലുണ്ട്. ഇവ ശരീരത്തിലെ പേശികളുടെ സുഗമമായ പ്രവർത്തനത്തെ നിയന്ത്രിക്കുകയും രക്തസമ്മർദം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

  > ദഹനം വർധിപ്പിക്കും

പല ആളുകളുടെയും ഭക്ഷണത്തിൽ ഇല്ലാത്ത ഏറ്റവും സാധാരണമായ ഘടകങ്ങളിലൊന്നാണ് സോയാബീനിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഫൈബർ. ആരോഗ്യമുള്ള ശരീരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഫൈബർ, പ്രത്യേകിച്ച് ദഹനവ്യവസ്ഥയുടെ കാര്യത്തിൽ.

  > എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും

സോയാബീനിൽ ഉയർന്ന വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ കാൽസ്യം, മഗ്നീഷ്യം, ചെമ്പ്, സെലിനിയം, സിങ്ക് എന്നിവയുടെ അളവ് ശരീരത്തിലെ വിവിധ പ്രക്രിയകൾക്കു വളരെ പ്രധാനമാണ്; പ്രത്യേകിച്ച് എല്ലുകൾക്ക്. ഓസ്റ്റിയോട്രോപിക് പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഘടകങ്ങളെല്ലാം അത്യന്താപേക്ഷിതമാണ്. ഇത് പുതിയ അസ്ഥികൾ വളരാൻ അനുവദിക്കുകയും അസ്ഥികളുടെ രോഗശമന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പ്രായമാകുമ്പോൾ സാധാരണയായി ഉണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾക്ക് സോയാബീൻ കഴിക്കുന്നത് ദീർഘകാല പരിഹാരമാണ്.

  > ജനന വൈകല്യങ്ങൾ തടയുന്നു

സോയാബീനിലെ ഉയർന്ന അളവിലുള്ള വൈറ്റമിൻ ബി കോംപ്ലക്സും ഫോളിക് ആസിഡും ഗർഭിണികൾക്ക് വളരെ പ്രധാനമാണ്. ഫോളിക് ആസിഡ് ശിശുക്കളിലെ ന്യൂറൽ ട്യൂബ് തകരാറുകൾ തടയുന്നു.

  > രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

ചെമ്പും ഇരുമ്പും സോയാബീനിൽ ധാരാളമായി കാണപ്പെടുന്ന രണ്ട് ധാതുക്കളാണ്. ഇവ രണ്ടും ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് അത്യന്താപേക്ഷിതമാണ്. വിളർച്ച പോലുള്ള അപകടകരമായ അവസ്ഥകളും ഒഴിവാക്കുന്നു.

  > പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ഫലപ്രദമായ മാർഗമാണ് സോയാബീൻ. അത് ശരീരത്തിലെ ഇൻസുലിൻ റിസപ്റ്ററുകൾ വർധിപ്പിക്കുകയും അതുവഴി രോഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍

യോഗ്യത- ജനറൽ ഡ്യൂട്ടി ജിഡി / പൈലറ്റ്/ നാവിഗേറ്റർ / വുമൺ എസ്എസ്എ – എല്ലാ സെമസ്റ്ററുകളിലും 60 ശതമാനം മാർക്കോടെ ബിരുദം. പത്ത്/പ്ലസ്ടു ക്ലാസുകളിൽ മാത്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം.

ടെക്നിക്കൽ മെക്കാനിക്കൽ : നേവൽ ആർക്കിടെക്ച്ചർ/ മെക്കാനിക്കൽ/ മറൈൻ / ഓട്ടോമോട്ടീവ് / ഇൻഡസ്ട്രിയൽ ആൻഡ് പ്രോഡക്ഷൻ/ മെറ്റലർജി/ ഡിസൈൻ / എറോനോട്ടിക്കൽ/ ഏറോസ്പെയ്സ് തുടങ്ങിയവയിൽ ഏതെങ്കിലും വിഷയത്തിൽ 60 ശതമാനത്തിൽ കുറയാതെയുള്ള എൻജിനീയറിങ് ഡിഗ്രി.

ടെക്നിക്കൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ – ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ/ടെലികമ്മ്യുണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആന്റ് കൺട്രോൾ/ ഇല്ക്ട്രോണിക്സ ആൻഡ് കമ്മ്യുണിക്കേഷൻ/ പവർ എൻജിനീയറിങ്/ പവർ ഇലക്ട്രോണിക്സ് തുടങ്ങിയവയിൽ ഏതെങ്കിലും വിഷയത്തിൽ 60 ശതമാനത്തിൽ കുറയാതെ എൻജിനീയറിങ് ഡിഗ്രി.

ലോ എൻട്രി: അംഗീകൃത സ്ഥാപനത്തിൽനിന്നു നിയമ ബിരുദം.

250 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി./ എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഫെബ്രുവരി 26. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം https://joinindiancoastguard.cdac.in/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

ഇത് താൽപര്യമുള്ളവർക്ക് തിരഞ്ഞെടുക്കാനാവുന്ന സംവിധാനമായാണ് ഒരുക്കിയിരിക്കുന്നത്. 10 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ് ഓപ്ഷനുകളാണ് ഇതിലുള്ളത്. തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാൽ സ്ക്രീനിൽ ഒരു റിമൈന്റർ പ്രത്യക്ഷപ്പെടും. ഇതിൽ ഇൻസ്റ്റാഗ്രാമിൽ ഇടവേളയെടുക്കാനും മറ്റ് പ്രവർത്തികൾ നിർദേശിക്കുകയും ചെയ്യും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതുമകൾ വെളിപ്പെടുത്തി കൂടുതല്‍ സ്റ്റൈലിഷായി മാരുതി ബൊലേനോ

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനൊ പുതിയ മാറ്റങ്ങൾ വരുത്തി വിപണിയിൽ എത്തുന്നു.ടീസർ ചിത്രത്തിൽ ബൊലേനോയിൽ വരുത്തിയിട്ടുള്ള പുതുമകൾ വെളിപ്പെടുത്തുന്നുണ്ട്. വീതി കുറഞ്ഞ എൽ.ഇ.ഡി. ഹെഡ്ലാമ്പ്, സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഡി.ആർ.എൽ, എൽ.ഇ.ഡി. ഫോഗ്ലാമ്പ് എന്നിവയാണ് മുഖഭാവത്തെ പുതുമ.

അകത്തളത്തിലും പുതുമ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡാഷ്ബോർഡിന്റെ ഡിസൈനിലെ മാറ്റമായിരിക്കും ഏറ്റവും പ്രധാനമെന്നാണ് വിലയിരുത്തലുകൾ. ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ സംവിധാനങ്ങളുള്ള ഫ്ളോട്ട് ഇൻഫോടെയ്ൻമെന്റ് ബൊലേനോയുടെ അകത്തളത്തിൽ സ്ഥാനം പിടിക്കും. ഹെഡ്-അപ്പ്-ഡിസ്പ്ലേ, കണക്ടഡ് കാർ സാങ്കേതിവിദ്യ തുടങ്ങിയവയും ഇതിൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2015 ഒക്ടോബറിലാണ് പ്രീമിയം ഹാച്ച്ബാക്ക് മോഡലായി ബൊലേനൊ നിരത്തുകളിൽ എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷം 2019-ലാണ് ഈ വാഹനം ആദ്യ മുഖംമിനുക്കലിന് വിധേയമാകുന്നത്. ആകർഷകമായ മാറ്റങ്ങൾ വരുത്തിയതിനൊപ്പം ന്യൂജനറേഷൻ ഫീച്ചറുകളുമായാണ് 2019-ൽ ബൊലേനൊ പുതുക്കി പണിതത്. രണ്ട് വർഷങ്ങൾക്ക് ശേഷം വരുത്തുന്ന മുഖംമിനിക്കലിൽ സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകും.

afjo ad

2022 ബൊലേനൊയിൽ മെക്കാനിക്കലായി മാറ്റം വരുത്തിയേക്കില്ലെന്നാണ് വിവരം. 1.2 ലിറ്റർ വി.വി.ടി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് ഡ്യുവൽ വി.വി.ടി. എൻജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ഈ എൻജിനുകൾ യഥാക്രമം 82 ബി.എച്ച്.പിയും 89 ബി.എച്ച്.പിയും പവർ ഉത്പാദിപ്പിക്കും. രണ്ട് എൻജിനിലും 113 എൻ.എം. ആണ് ടോർക്ക്. മാനുവൽ ട്രാൻസ്മിഷൻ തുടരുന്നതിനൊപ്പം ഓട്ടോമാറ്റിക് മാറുമെന്നും വിവരമുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്

കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനം. ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ ആവശ്യത്തെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഔദ്യോഗിക ഉത്തരവ് വന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.

സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട ‘സി’ കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ബി കാറ്റഗറിയിൽ 10 ജില്ലകളുണ്ട്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉൾപ്പെട്ടിട്ടുള്ളത്. കാസർകോട് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്.

ആറ്റുകാൽ പൊങ്കാല ഇത്തവണയും വീടുകൾ കേന്ദ്രീകരിച്ച് തന്നെ നടത്താനാണ് തീരുമാനം. ക്ഷേത്ര പരിസരത്ത് 200 പേരെ അനുവദിച്ചേക്കും. അടച്ചിട്ട സ്കൂളുകൾ ഫെബ്രുവരി 14 മുതൽ തുറക്കാനും തീരുമാനമെടുത്തിട്ടുണ്ട്. കോളേജുകൾ ഏഴ് മുതൽ തന്നെ പ്രവർത്തിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടൂറിസ്റ്റ് ബസുകളെ വെല്ലും കെ.എസ്.ആർ.ടി.സി

സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളെപ്പോലെ കെ.എസ്.ആർ.ടി.സി. ബസ്സിനെയും ടൂർപാക്കേജുകൾക്കായി മാറ്റിയെടുത്ത് പെരിന്തൽമണ്ണ ഡിപ്പോ. തലശ്ശേരിയിൽനിന്ന് പെരിന്തൽമണ്ണ ഡിപ്പോയ്ക്ക് നൽകിയ സൂപ്പർ എക്സ്പ്രസ് ബസാണ് സെമിസ്ലീപ്പർ എയർബസ് സൗകര്യങ്ങളോടെ മാറ്റിയെടുത്തത്.

പുഷ്ബാക്ക് സീറ്റുകളും കവറുകളുമുണ്ട്. ബസിന്റെ മുകൾഭാഗം തകിടുകൊണ്ട് മനോഹരമാക്കുകയും കളർലൈറ്റുകൾ സ്ഥാപിച്ചിട്ടുമുണ്ട്. കൂടാതെ കെ.എസ്.ആർ.ടി.ഇ.എ. (സി.ഐ.ടി.യു.) പെരിന്തൽമണ്ണ യൂണിറ്റ് നൽകിയ ശബ്ദസംവിധാനവും ബസിലുണ്ട്. നോൺ എ.സി. ബസിൽ ഗ്ലാസ് വിൻഡോകൾക്ക് കർട്ടനുകളുമിട്ടിട്ടുണ്ട്. വിനോദസഞ്ചാരികളെ പരമാവധി ആകർഷിക്കുന്ന വിധത്തിലാണ് ബസ് സജ്ജമാക്കിയിട്ടുള്ളതെന്ന് പെരിന്തൽമണ്ണ ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണൻ അറിയിച്ചു.

jaico 1

വിവാഹയാത്രപോലുള്ള സ്വകാര്യ ആവശ്യങ്ങൾക്കും ടൂർ പാക്കേജുകൾക്കും ബസ് നിശ്ചിത വാടക ഈടാക്കി വിട്ടുനൽകും. നവീകരിച്ച ബസിന്റെ ആദ്യവിനോദയാത്ര മൂന്നാറിലേക്കാണ്. ഏഴിന് രാവിലെ പത്തിന് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് പുറപ്പെടും. രാത്രിയോടെ മൂന്നാറിലെത്തും. കെ.എസ്.ആർ.ടി.സി.യുടെ തന്നെ ബസ്സുകളിൽ താമസസൗകര്യവുമുണ്ടാകും. പിറ്റേന്ന് രാവിലെ മൂന്നാറിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കും. രാത്രിയോടെ മടങ്ങി പുലർച്ചെ പെരിന്തൽമണ്ണയിൽ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

സ്ഥലസന്ദർശനമടക്കം 1,200 രൂപയാണ് ഒരു സീറ്റിന് നിരക്ക്. ഭക്ഷണവും മറ്റു ചെലവുകളും യാത്രക്കാർ വഹിക്കണം. മൂന്നാർ യാത്രയ്ക്ക് 9048848436, 9544088226, 9745611975നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഗ്രൂപ്പ് ബുക്കിങ്ങും സ്വീകരിക്കും. ബുക്കിങ് അനുസരിച്ച് എല്ലാ തിങ്കളാഴ്ചയും മൂന്നാർയാത്ര സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെയും പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് വിനോദയാത്രകൾ സംഘടിപ്പിച്ചിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വീടുകളില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതിക്ക് തുടക്കം

ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി 11 ജില്ലകളിൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശരീരത്തിനുള്ളിൽ വെച്ച് തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയൽ ഡയാലിസിസ്.

ആശുപത്രികളിൽ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വർധിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നിലവിൽ ഈ സൗകര്യമുള്ളത്. ബാക്കിയുള്ള 3 ജില്ലകളിൽ കൂടി ഉടൻ തന്നെ പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കുന്നതാണ്.

സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികളിൽ വരെ പ്രതിമാസം 36,000 മുതൽ 39,000 വരെ ഡയാലിസിസുകളാണ് നടത്തുന്നത്. താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് നടത്തുന്നുണ്ട്. 92 ആശുപത്രികളിലായി 937 ഡയലിസിസ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

afjo ad

ഡയാലിസിസ് നടത്തി വരുന്നവരിൽ കോവിഡ് ബാധിച്ചാൽ പിന്നീട് ഡയാലിസിസ് നിഷേധിക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ കർശന നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാവരും അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചതെന്നും വീണാ ജോർജ് അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റെയിൽവേ ബജറ്റിൽ സംസ്ഥാനത്തിന് അനുവദിച്ചത് 1085 കോടി

പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത ബജറ്റിൽ നിലവിലുള്ളവയ്ക്ക് മുൻഗണന നൽകിയാണ് തുക അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം-കന്യാകുമാരി, കോട്ടയം-എറണാകുളം പാത ഇരട്ടിപ്പിക്കലിനാണ് കൂടുതൽ തുകയും മാറ്റിവച്ചിരിക്കുന്നത്. നേരത്തേ പ്രതീക്ഷിച്ചിരുന്ന പല പദ്ധതികളെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല. കഴിഞ്ഞ വർഷം 871 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചിരുന്നത്. എട്ടു പദ്ധതികളിലായി 9489 കോടി രൂപയുടെ വികസനമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.കെ.അഗർവാൾ അറിയിച്ചു.

നാലു പാതകളുടെ വൈദ്യുതീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്. മുതലമട-പാലക്കാട്- 12.42 കോടി, ഷൊർണ്ണൂർ- നിലമ്പൂർ- 47.73 കോടി, കൊല്ലം- പുനലൂർ- 20.07 കോടി, ആര്യങ്കാവ് – പുനലൂർ- 18.90 കോടി എന്നിങ്ങനെയാണ് വൈദ്യുതീകരണത്തിന് തുകയനുവദിച്ചിട്ടുള്ളത്. പാതകളുടെ സുരക്ഷാസംവിധാനത്തിന് എട്ടു കോടിയും സിഗ്നൽ ആധുനികവത്കരണത്തിന് 29.2 കോടിയും അനുവദിച്ചിട്ടുണ്ട്. മുപ്പതോളം സ്റ്റേഷനുകളിൽ യാത്രക്കാർക്കായി ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും തുക വകയിരുത്തി. തിരുവനന്തപുരം കൊച്ചുവേളിയിലെ ടെർമിനൽ വികസനത്തിന് തുക അനുവദിച്ചിട്ടുണ്ട്. 7134 കോടി രൂപയാണ് ദക്ഷിണ റെയിൽവേയ്ക്ക് കേന്ദ്ര ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം

സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. മുൻകരുതലുകൾ, ടൈംടേബിൾ, മൂല്യനിർണ്ണയം, കുട്ടികളുടെ മാനസിക ആരോഗ്യം എന്നിവ കണക്കിലെടുത്താണ് മാർഗരേഖ തയ്യാറാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വീണ്ടും തുറന്ന് മഹാരാഷ്ട്രയിലെ ചരിത്ര സ്മാരകങ്ങൾ

മൂന്നാഴ്ചത്തെ അടച്ചിടലിനുശേഷം മഹാരാഷ്ട്രയിലെ ചരിത്ര സ്മാരകങ്ങൾ വീണ്ടും തുറന്നു. പ്രസിദ്ധമായ അജന്ത, എല്ലോറ ഗുഹകൾ അടക്കമുള്ളവയാണ് സഞ്ചാരികൾക്കായി വീണ്ടും വാതിൽ തുറന്നത്. കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചതിനാലായിരുന്നു ഈ സ്മാരകങ്ങൾ അടച്ചത്. ഇവിടങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. മുഴുവൻ വാക്സിനുമെടുത്തവർക്കാണ് പ്രവേശനം. ജനുവരി എട്ടാം തീയതിയാണ് ഈ സ്മാരകങ്ങൾ അടച്ചത്. ജില്ലാ ഭരണകൂടമാണ് ഇവ വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തത്.

jaico 1

ഔറംഗാബാദിലെ ഗുഹകൾ, ബീബി കാ മക്ബറ, ദൗലത്താബാദ് കോട്ട എന്നിവയാണ് സംസ്ഥാനത്തെ തുറന്നുകൊടുത്തിട്ടുള്ള മറ്റ് ചരിത്ര സ്മാരകങ്ങൾ. ഓൺലൈനായി മാത്രമേ ടിക്കറ്റെടുക്കാനാവൂ എന്നതിനാൽ സഞ്ചാരികൾക്ക് നേരിട്ട് വന്ന് ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കില്ല. അതേസമയം ഈ സ്മാരകങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവുമില്ല. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട സ്ഥലങ്ങളാണ് അജന്ത, എല്ലോറ ഗുഹകൾ. പ്രതിവർഷം നിരവധി സന്ദർശകരെയാണ് ഇവ രണ്ടും ആകർഷിക്കുന്നത്.

അജന്തയിൽ 30 പാറകൾ കൊണ്ടുള്ള ബുദ്ധ സ്മാരകങ്ങളാണുള്ളത്. ഏറ്റവും വലിയ ഗുഹാ ക്ഷേത്ര സമുച്ചയങ്ങളിൽ ഒന്നാണ് എല്ലോറ. ബുദ്ധ, ജൈന സ്മാരകങ്ങൾ ഇവിടെ കാണാം. പുരാതന വിസ്മയം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കൈലാസ ക്ഷേത്രം എല്ലോറയിലാണ് സ്ഥിതി ചെയ്യുന്നത്. 1600-ൽ പണിതീർത്ത ചരിത്രപ്രാധാന്യമുള്ള കോട്ടയാണ് ദൗലത്താബാദിലേത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights